എന്റമ്മോ ലക്ഷങ്ങളുടെ ഓഫറുമായി ടൊയോട്ട ഹൈലക്‌സ്, പക്ഷേ സംഭവം ഉള്ളതാണോ?

ഇന്ത്യയിൽ അധികം പ്രചാരമില്ലാത്തൊരു സെഗ്മെന്റായിരുന്നു ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടേത്. ടാറ്റയും മഹീന്ദ്രയുമെല്ലാം പയറ്റി പരാജയപ്പെട്ട ശ്രേണിയിലേക്ക് പിന്നീടാരും ഒരു ഘട്ടം വരെ മോഡലുകൾ പുറത്തിറക്കാൻ തയാറായില്ല. അവിടെയാണ് ഇസൂസു എന്ന ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ വൈധഗ്ദ്യം തെളിയിച്ചത്. ഡി-മാക്‌സ് വി-ക്രോസിലൂടെ സെഗ്മെന്റ് തൂക്കി ഏറെ നാൾ ഇവിടെ ഭരിച്ചു.

എന്നാൽ സാധാരണയൊരു വാഹനം വിൽക്കുന്ന വേഗതയൊന്നും ഇവിടെയില്ലെന്നതാണ് സത്യം. അങ്ങനെ പ്രതീക്ഷിക്കരുതെന്ന് ക്ഷമയിലൂടെ ഇസൂസുവും കാണിച്ചുതന്നു. ഇവിടെ തനിയെ വിലസിയ ഡി-മാക്‌സിന് എതിരാളിയായി നമ്മുടെ സ്വന്തം ടൊയോട്ട ഒരു ഐറ്റത്തിനെ കൊണ്ടുവന്നു. ലോകവിപണി കീഴടക്കിയ ഹൈലക്‌സ് എന്ന തട്ടുപൊളിപ്പൻ വാഹനവുമായി വന്നതോടെ ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റാനും ജാപ്പനീസ് ബ്രാൻഡിനായി. എന്നാൽ മുകളിൽ പറഞ്ഞ പോലെ വേണ്ടത്ര വിൽപ്പന പിടിക്കാൻ കമ്പനിക്കാവുന്നില്ല.

Toyota Hilux Pickup Truck Huge Discount Offer

അത്രയും വില കൊടുത്ത് ഇങ്ങനൊരു വാഹനം വാങ്ങുന്നതിനോട് പൂർണമായും അടുക്കാൻ ഇന്ത്യക്കാർ പാകമായിട്ടില്ലെന്ന് ഹൈലക്‌സിന്റെ അവസ്ഥയും ചൂണ്ടിക്കാണിക്കുന്നു. വില കുറച്ചും ഡിസ്‌കൌണ്ടിട്ടും വാഹനത്തിലേക്ക് കൂടുതൽ ആളുകളെ അടുപ്പിക്കാനുള്ള ശ്രമത്തിലാണ് പല ടൊയോട്ട ഡീലർഷിപ്പുകളും. ഇതിന്റെ ഭാഗമായി ലൈഫ്‌സ്‌റ്റൈൽ പിക്കപ്പിൽ ചിന്തിക്കാനാവാത്ത വിധത്തിലുള്ള ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്.

നിലവിൽ 30.40 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുള്ള മോഡലിന് ഏകദേശം 6 ലക്ഷം വരെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങൾ ഇന്ത്യയിലെ ചില ഡീലർഷിപ്പുകൾ നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കേരളത്തിലുൾപ്പെടെയുള്ള ചിലയിടങ്ങളിൽ ഇത്രയും ഓഫറുകളൊന്നുമില്ലെന്നാണ് ഡീലർഷിപ്പുകളിൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. ആയതിനാൽ ഏത് നഗരത്തിലാണ് അല്ലെങ്കിൽ ഡീലർഷിപ്പാണ് ടൊയോട്ട ഹൈലക്‌സിൽ ഇത്രയും വലിയ ഓഫർ നൽകുന്നതെന്ന് വ്യക്തമല്ല.

Toyota Hilux Pickup Truck Huge Discount Offer

ചിലർ കിഴിവിനൊപ്പം 2 ലക്ഷം രൂപ വരെ വിലയുള്ള സൗജന്യ ആക്‌സസറികളും വാഹനത്തിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾ ഈ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെട്ട് ഓഫറിന്റെ കാര്യം അന്വേഷിച്ച് ഉറപ്പുവരുത്തേണ്ടതാണ്. എല്ലാ ഡീലർഷിപ്പിലും ഈ ആനുകൂല്യങ്ങൾ ലഭ്യമായേക്കില്ലെന്ന് ഒരിക്കൽ കൂടെ ഓർമപ്പെടുത്തട്ടെ.

ഡിസ്കൌണ്ട് ഓഫറുകളും ആനുകൂല്യങ്ങളും വേരിയന്റുകൾ, ഇൻവെന്ററി, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് മാറിയേക്കാം എന്ന കാര്യവും പ്രത്യേകം ഓർമിക്കേണം. 2022 മാർച്ചിൽ വിൽപ്പനയ്‌ക്കെത്തിയ ഹൈലക്‌സിന്റെ 1,300 യൂണിറ്റുകൾ മാത്രമാണ് ടൊയോട്ട ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്നത്. 2022 മാർച്ചിൽ ലോഞ്ച് ചെയ്യുമ്പോൾ എൻട്രി ലെവൽ വേരിയന്റുകളുടെ വില 33.99 ലക്ഷം രൂപയായിരുന്നു.

Toyota Hilux Pickup Truck Huge Discount Offer

എന്നാൽ കാര്യമായി വിപണി പിടിക്കാനാവാതിരുന്നതോടെ ഒരു വർഷത്തിന് ശേഷം ടൊയോട്ട 30.40 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഹൈലക്‌സിനെ വീണ്ടും അവതരിപ്പിച്ചു. അതായത് ഏകദേശം 3.59 ലക്ഷം രൂപയോളം കുറച്ചുവെന്ന് സാരം. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന്റെ വില വർധിപ്പിക്കുകയും ചെയ്‌തു. എൻട്രി ലെവൽ ഹൈലക്‌സ് സ്റ്റാൻഡേർഡ് 4WD മാനുവലിന് മേൽപ്പറഞ്ഞ വിലക്കുറവ് ലഭിച്ചപ്പോൾ, ടോപ്-സ്പെക്ക് ഹൈ ട്രിമ്മിന്റെ വില മാനുവലിന് 1.35 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 1.10 ലക്ഷം രൂപയുമാണ് ടൊയോട്ട ഉയർത്തിയത്.

2.8 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനിലാണ് ടൊയോട്ട ഇന്ത്യയിൽ ഹൈലക്‌സിനെ അവതരിപ്പിച്ചിരിക്കുന്നത്. മാനുവൽ വേരിയന്റിൽ 204 bhp പവറിൽ 420 Nm torque വരെ ലഭിക്കുന്ന രീതിയിൽ ട്യൂൺ ചെയ്‌തപ്പോൾ ഓട്ടോമാറ്റിക് വേരിയന്റിൽ ടോർക്ക് ഔട്ട്പുട്ട് 500 Nm ആയി വർധിക്കും. ലോ-ഹൈ ട്രാൻസ്ഫർ കെയ്‌സും A-TRAC ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ ഫീച്ചറും ഹൈലക്‌സിൽ ലഭ്യമാണ്.

More from DriveSpark

Article Published On: Friday, June 30, 2023, 18:15 [IST]
English summary
Toyota hilux pickup truck huge discount offer rumour details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X