ഫുൾടാങ്ക് പെട്രോളടിച്ചാൽ 1,257 കി.മീ വരെ നിർത്താതെ ഓടാം, ഈ കാറുകൾ ഇത്ര കേമൻമാരായിരുന്നോ

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തേയും വലിയ നിലയിൽ എത്തിയതോടെയാണ് ആളുകൾ ബദൽ മാർഗങ്ങളെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. അവിടുന്നായിരുന്നു ഇലക്‌ട്രിക് വാഹനങ്ങളുടെ വളർയുടെ തുടക്കം. എന്നാൽ എല്ലാത്തിനും പരിഹാരമായി വൈദ്യുത വാഹനങ്ങളെ കാണാനാവില്ലെന്ന ഉറച്ച വിശ്വാസത്തിൽ നിന്നവരും നമുക്കിടയിലുണ്ടായിരുന്നു. ഇതിനിടയ്ക്ക് തീപിടിക്കുന്ന സംഭവങ്ങളും ബാറ്ററി കേടാവുന്നതും റേഞ്ചിനെ കുറിച്ചുള്ള ആശങ്കകളുമെല്ലാം ഉടലെടുക്കുകയും ചെയ്‌തു.

അങ്ങനെ വിപണി രണ്ട് ഭാഗങ്ങളായി തിരിഞ്ഞുവെങ്കിലും ഇന്ന് ഇവികളുടെ വിപണിയിൽ കാര്യമായ ഡിമാന്റാണ് സംഭവിക്കുന്നത്. വാങ്ങാൻ വളരെ ചെലവേറിയതാണെന്നതിനാൽ പലരും ഇതിൽ നിന്നും വിട്ടുനിൽക്കുന്നുമുണ്ട്. കഴിഞ്ഞില്ല, മാരുതി സുസുക്കി, ടൊയോട്ട, ഹോണ്ട പോലുള്ള കമ്പനികളെല്ലാം ഇലക്ട്രിക് കാറുകളിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്‌തു. എന്നിരുന്നാലും ഇതിനു പകരമായി സിഎൻജി, ഹൈബ്രിഡ് പോലുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യയിൽ ഈ ബ്രാൻഡുകൾ ശ്രമിച്ചത്.

Honda City Hybrid

ഇതൊരു പരിധവരെ വിജയം കാണുകയും ചെയ്‌തിട്ടുണ്ട്. ഈ മൂന്ന് ബ്രാൻഡുകളിൽ നിന്നും സ്ട്രോംഹ് ഹൈബ്രിഡ് വണ്ടികൾ നിരത്തിലിറങ്ങി വലിയ ചരിത്രം കുറിക്കുകയും ചെയ്‌തു. പരമ്പരാഗത രീതിയിൽ കാറുകൾ എങ്ങനെ ഉപയോഗിക്കാനാവുമോ അതുപോലെ തന്നെ കൊണ്ടുനടക്കാനുമാവും കിടിലൻ മൈലേജ് നൽകുകയും ചെയ്യുന്നതാണ് ഇവരുടെ വിജയം. പിന്നെ ചാർജ് ചെയ്യാൻ ഇടേണ്ട, റേഞ്ചിനെ കുറിച്ചോർത്തുള്ള ആശങ്കയും വേണ്ടെന്നതും ഇവയുടെ മേൻമയാണ്. ഫുൾടാങ്കിൽ 1000 കിലോമീറ്ററിലധികം ഓടാൻ സാധിക്കുന്ന ഇന്ത്യയിലെ കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

മാരുതി ഗ്രാൻഡ് വിറ്റാര: മൈലേജിന്റെ കാര്യത്തിൽ പണ്ടേ പുലിയായ മാരുതി സുസുക്കിയുടെ പുത്തൻ മിഡ്-സൈസ് എസ്‌യുവിയാണ് ഫുൾടാങ്കിൽ 1000 കിലോമീറ്ററിലധികം ഓടാൻ സാധിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനം. ലിറ്ററിന് 27.93 kmpl മൈലേജ് അവകാശപ്പെടുന്ന ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിന് 45 ലിറ്റർ ഫ്യുവൽ ടാങ്കാണ് ഒരുക്കിയിരിക്കുന്നത്. അങ്ങനെ ഫുൾ ടാങ്ക് പെട്രോളിൽ 1,257 കിലോമീറ്റർ വരെ ഓടാൻ എസ്‌യുവിക്ക് സാധിക്കും.

Maruti Grand Vitara

ശരിക്കും ടൊയോട്ടയിൽ നിന്നുള്ള അറ്റ്കിൻസൺ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് മാരുതി ഗ്രാൻഡ് വിറ്റാരക്ക് തുടിപ്പേകുന്നത്. ഇലക്‌ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഈ ഹൈബ്രിഡ് യൂണിറ്റിന് 91.18 bhp പവറിൽ പരമാവധി 122 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ആഭ്യന്തര വിപണിയിൽ 18.95 ലക്ഷം മുതൽ 19.20 ലക്ഷം രൂപ വരെയാണ് ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് പതിപ്പിന് മുടക്കേണ്ടി വരുന്ന വില.

ടൊയോട്ട ഹൈറൈഡർ: ഇന്ത്യയിൽ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലെത്തുന്ന ഈ ജാപ്പനീസ് മിഡ്-സൈസ് എസ്‌യുവിയാണ് ഫുൾടാങ്കിൽ 1000 കിലോമീറ്ററിലധികം ഓടാൻ അനുവദിക്കുന്ന രണ്ടാമത്തെ മോഡൽ. ലിറ്ററിന് 27.93 kmpl മൈലേജ് അവകാശപ്പെടുന്ന ടൊയോട്ട ഹൈറൈഡർ ഹൈബ്രിഡിന് 45 ലിറ്റർ ഫ്യുവൽ ടാങ്കാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

Toyota Hyryder

അതായത് ഒരു ഫുൾ ടാങ്ക് പെട്രോളിൽ 1,257 കിലോമീറ്റർ വരെ ഓടാൻ എസ്‌യുവിക്ക് സാങ്കേതികമായി കഴിയുമെന്ന് സാരം. ഇലക്‌ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിന്റെ ഉപയോഗമാണ് വാഹനത്തിന് ഇത്രയും മൈലേജ് തരാൻ കാരണമായിരിക്കുന്നത്. 16.46 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

മാരുതി ഇൻവിക്ടോ: ടൊയോട്ട ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള ഇൻവിക്ടോയ്ക്ക് 23.24 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് ലഭിക്കുന്നത്. ഗ്രാൻഡ് വിറ്റാരയുടെ കാര്യത്തിലെന്ന പോലെ ടൊയോട്ടയുടെ എഞ്ചിനാണ് സുസുക്കി ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 52 ലിറ്റർ ശേഷിയുള്ള എംപിവിയുടെ ഫ്യുവൽ ടാങ്കിൽ ഇന്ധനം പൂർണമായും നിറച്ചാൽ 1,208 കിലോമീറ്റർ വരെ റേഞ്ച് കിട്ടും. 24.80 ലക്ഷം മുതൽ 28.42 ലക്ഷം വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില.

Maruti Invicto

ടൊയോട്ട ഇന്നോവ ഹൈക്രോസ്: വലിയ വീലുകളും അൽപ്പം ഉയർന്ന ഭാരവും കാരണം ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇൻവിക്ടോയേക്കാൾ അല്പം താഴ്ന്ന ശ്രേണിയാണ് വാഗ്ദാനം ചെയ്യുന്നത്. ഹൈക്രോസ് 21.1 കിലോമീറ്റർ ക്ലെയിം ചെയ്ത മൈലേജാണ് ജാപ്പനീസ് ബ്രാൻഡ് അവകാശപ്പെടുന്നത്. അതായത് ഫുൾടാങ്കിൽ ഇതിന് 1,097 കിലോമീറ്റർ വരെ ഓടാൻ കഴിയുമെന്ന് സാരം. 25.35 ലക്ഷം മുതൽ 30.26 ലക്ഷം വരെയാണ് ഹൈബ്രിഡ് എംപിവിയുടെ എക്സ്ഷോറൂം വില.

ഹോണ്ട സിറ്റി e:HEV: ടൊയോട്ടക്കും മാരുതിക്കും പുറമെ ഇന്ത്യയിൽ സ്ട്രോംഗ്-ഹൈബ്രിഡ് എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്ന മറ്റൊരു വാഹന നിർമാതാക്കളാണ് ഹോണ്ട. ജനപ്രിയ മോഡലായ സിറ്റി സെഡാനിലാണ് ഈ സാങ്കേതികവിദ്യ കൊണ്ടുവന്നിരിക്കുന്നതും. കാറിന് 27.13 കിലോമീറ്ററാണ് അവകാശപ്പെടുന്ന മൈലേജ്. സിറ്റി ഹൈബ്രിഡിന്റെ 40 ലിറ്റർ ഫ്യുവൽ ടാങ്കിൽ ഇന്ധനം നിറച്ചാൽ ഏകദേശം 1,085 കിലോമീറ്റർ വരെ നിർത്താതെ ഓടാനാവും. 18.93 ലക്ഷം മുതൽ 20.43 ലക്ഷം വരെയാണ് കാറിന്റെ വില വരുന്നത്.

Article Published On: Thursday, October 12, 2023, 17:57 [IST]
English summary
Toyota hyryder to honda city these cars can run more than 1000 km on full tank petrol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X