ഇന്നോവ ക്രിസ്റ്റയെ മാരുതിക്ക് കിട്ടില്ല, പക്ഷേ നമുക്ക് വാങ്ങണമെങ്കിൽ പോക്കറ്റും കീറും

ഇന്നോവ (Innova) മുതലാളിയായ ടൊയോട്ടയോട് (Toyota) ആരാധകർ മുഖം വീർപ്പിച്ചിരിക്കുകയാണ്. വിപണിയിലെ എതിരാളികളായ മാരുതിക്ക് ഇന്നോവയുടെ പുതുതലമുറ പതിപ്പായ ഹൈക്രോസിനെ (Hycross) റീബാഡ്‌ജിംഗിന് കൊടുത്തതാണ് അതിനുള്ള കാരണം. ഇതുവരെ മാരുതിയുമായുള്ള കൂട്ടുകെട്ടിൽ ചെറിയ പരിഭവം മാത്രമാണ് ഫാൻസിനുണ്ടായിരുന്നതെങ്കിൽ ഇക്കാര്യത്തോടെ മൊത്തത്തിൽ എതിരാവുകയായിരുന്നു.

എന്നാൽ ഇന്നോവയുടെ ജനപ്രിയ പതിപ്പായ ക്രിസ്റ്റയെ ആർക്കും കൊടുക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആരാധകരുടെ മനസിനെ തണുപ്പിക്കാനും ടൊയോട്ടയ്ക്ക് സാധിച്ചിട്ടുണ്ട്. അങ്ങനെ ഡീസൽ എഞ്ചിനോടെ ക്രിസ്റ്റ വിപണിയിൽ തിരിച്ചെത്തിയപ്പോൾ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്‌തു. അങ്ങനെ തങ്ങളുടെ മാത്രം സ്വന്തമായ എംപിവിയെ മറ്റാരും കൊണ്ടുപോവാതിരിക്കാനുള്ള തയാറെടുപ്പുകളും ജാപ്പനീസ് ബ്രാൻഡ് നടത്തുകയുണ്ടായി.

Toyota Innova Crysta

ഇപ്പോൾ വൻ ഡിമാന്റിൽ വിപണനം ചെയ്യുന്ന ഇന്നോവ ക്രിസ്റ്റ ഇനി വാങ്ങാൻ പോക്കറ്റ് കീറും. കാര്യമെന്തെന്ന് ചോദിച്ചാൽ ഐക്കോണിക് വാഹനത്തിന്റെ വില വർധിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. എംപിവിയുടെ തെരഞ്ഞെടുത്ത വേരിയന്റുകളിൽ പുതുക്കിയ വില ഉടൻ പ്രാബല്യത്തിൽ വന്നിട്ടുമുണ്ടെന്നും കമ്പനി പറയുന്നു. നിലവിൽ ഇന്ത്യയിൽ ഈ മോഡലിന്റെ എക്സ്ഷോറൂം വില 19.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

ഇന്നോവ ക്രിസ്റ്റ അഞ്ച് നിറങ്ങളിലും മൂന്ന് വേരിയന്റുകളിലും സ്വന്തമാക്കാനാവും. ഇനി വില വർധനവിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ടോപ്പ് എൻഡ് ZX വേരിയന്റിന് 37,000 രൂപയോളമാണ് കൂടിയിരിക്കുന്നത്. അങ്ങനെ ഇനി മുതൽ ഈ മോഡൽ സ്വന്തമാക്കണമെങ്കിൽ 26.05 ലക്ഷം രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്. അതുപോലെ, ഏഴ് സീറ്റർ, എട്ട് സീറ്റർ VX വേരിയന്റിന് 35,000 രൂപയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

Toyota Innova Crysta

അങ്ങനെ തെരഞ്ഞെടുക്കുന്ന സീറ്റിംഗ് ഓപ്ഷനെ അനുസരിച്ച് എംപിവിക്ക് 24.39 ലക്ഷം മുതൽ 24.44 ലക്ഷം രൂപ വരെ നൽകണം. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ എൻട്രി ലെവൽ GX വേരിയന്റിന്റെ വിലയിൽ മാറ്റമില്ലെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രം ജോടിയാക്കിയ 2.4 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇന്നോവ ക്രിസ്റ്റയുടെ ഹൃദയം. 148 bhp പവറിൽ പരമാവധി 343 Nm torque ഉത്പാദിപ്പിക്കാൻ വരെ ഇതിനാവും.

മുമ്പുണ്ടായിരുന്ന പെട്രോൾ എഞ്ചിൻ ഓപ്ഷൻ നിലവിൽ ഇന്നോവ ക്രിസ്റ്റയിൽ ലഭ്യമല്ല. സൂപ്പർ വൈറ്റ്, ആറ്റിറ്റ്യൂഡ് മൈക്ക ബ്ലാക്ക്, പ്ലാറ്റിനം വൈറ്റ് പേൾ, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, സിൽവർ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ എംപിവി വാങ്ങാനാവും. അടുത്തിടെ എംപിവിയുടെ ആംബുലൻസ് പതിപ്പിനെയും ജാപ്പനീസ് വാഹന നിർമാതാക്കൾ അവതരിപ്പിച്ചു.

Toyota Innova Crysta

ബേസിക്, അഡ്വാൻസ് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആംബുലൻസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രീമിയം എംപിവിയെ കമ്പനി ഇത്തരത്തിൽ പരിഷ്ക്കരിച്ചിരിക്കുന്നത് പൈനാക്കിൾ ഇൻഡസ്ട്രീസ് ലിമിറ്റഡുമായി സഹകരിച്ചാണ്. ഇതിനു പുറമെ മാരുതിയുടെ റീബാഡ്‌ജ് മോഡലുകളെ വിപണിയിൽ കൊണ്ടുവരാനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് ടൊയോട്ടയിപ്പോൾ.

മാരുതി എര്‍ട്ടിഗയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ റൂമിയോണ്‍. ഫ്രോങ്ക്‌സിന്റെ പുനർനിർമിത പതിപ്പ് എന്നിവയുമായാണ് ടൊയോട്ട നിരത്തിലേക്ക് എത്തുന്നത്. ടൊയോട്ട റൂമിയോണ്‍ സെപ്റ്റംബറില്‍ ഇന്ത്യയില്‍ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറുവശത്ത് കൂപ്പെ എസ്‌യുവിയുടെ ടൊയോട്ട വകഭേദം എന്ന് വിപണിയിൽ എത്തുമെന്ന കാര്യം ഇതുവരെ ജാപ്പനീസ് വാഹന നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല.

Toyota Innova Crysta Ambulance

ഈ രണ്ട് വാഹനങ്ങളും തങ്ങളുടെ വിപണി വിഹിതം വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. 2023 ജൂലൈയിൽ മൊത്തം 21,911 യൂണിറ്റുകൾ വിറ്റഴിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യ അതിന്റെ എക്കാലത്തെയും ഉയർന്ന സഞ്ചിത വിൽപ്പനയാണ് കൈവരിച്ചത്. ആഭ്യന്തര വിപണിയിൽ 20,759 കാറുകൾ വിറ്റഴിച്ചപ്പോൾ 1,152 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയാണ് ചെയ്‌തത്.

പുതിയ ഇന്നോവ ക്രിസ്റ്റ, അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ഹൈക്രോസ്, ഹൈലക്‌സ് തുടങ്ങിയ പുതിയ വാഹനങ്ങളുടെ വിജയകരമായ ലോഞ്ചിനും അതിന്റെ മുഴുവൻ ഉൽപ്പന്ന നിരയിലുടനീളമുള്ള സ്ഥിരമായ വിൽപ്പനയിലൂടെയുമാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. ഇതിൽ ഹൈറൈഡറിനും ഹൈക്രോസിനുമാണ് ഏറ്റവും കൂടുതൽ ഡിമാന്റുള്ളത്.

More from DriveSpark

Article Published On: Wednesday, August 2, 2023, 8:30 [IST]
English summary
Toyota innova crysta mpv become costlier new price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X