25.43 ലക്ഷം വരെ മുടക്കാനുണ്ടേൽ വാ... ഇന്നോവ ക്രിസ്റ്റയുടെ മുഴുവൻ വിലയും പ്രഖ്യാപിച്ച് ടൊയോട്ട

എംപിവി (MPV) വിപണിയിലെ അതികായകനാണ് ടൊയോട്ട ഇന്നോവ ( Toyota Innova). പ്രത്യേകിച്ച് ക്രിസ്റ്റയെന്ന രണ്ടാംതലമുറ ആവർത്തനത്തിൽ വാഹനം ശരിക്കും വിപണി കീഴടക്കുകയാണുണ്ടായത്. അത്രയേറെ മികച്ച യാത്രാ സുഖവും അതോടൊപ്പം കിടിലൻ ഡീസൽ എഞ്ചിന്റെ സാന്നിധ്യവും ഇന്നോവ ക്രിസ്റ്റയെ (Innova Crysta) വേറെ ലെവലിലെത്തിച്ചു.

ഇന്നോവയുടെ മൂന്നാംതലമുറ ഹൈക്രോസ് എത്തുന്നുവെന്ന വാർത്ത കേട്ടപ്പോഴെ ക്രിസ്റ്റ പ്രേമികൾ നിരാശരായിരുന്നു. ഇത്രയും കിടിലനൊരു വാഹനം എന്തിന് മാറ്റുന്നുവെന്ന ചോദ്യവും പല കോണുകളിൽ നിന്നും ഉയരുകയും ചെയ്‌തു. പക്ഷേ ഈ ചോദ്യങ്ങൾക്കും സങ്കടങ്ങൾക്കുമുള്ള പരിഹാരവും ടൊയോട്ടയുടെ കൈയിലുണ്ടായിരുന്നു. ഹൈക്രോസിനൊപ്പം ക്രിസ്റ്റ വിപണിയിൽ തുടരുമെന്ന പ്രഖ്യാപനം എത്തിയതോടെ ആരാധകരും ഹാപ്പി. കിരീടം വെക്കാത്ത രാജാവായ ഈ വാഹനത്തിന്റെ പകിട്ട് നിലനിർത്തുന്നതായിരുന്നു ഈ തീരുമാനം.

Toyota Innova Crysta

ഇന്നോവ ഹൈക്രോസിനെ പെട്രോൾ വാഹനമായി നിലനിർത്തിയപ്പോൾ ക്രിസ്റ്റയാവട്ടെ ജനപ്രിയമായ പഴയ ഡീസൽ എഞ്ചിന്റെ കരുത്തോടെയാവും വിപണിയിലെത്തുക. ഈ മികച്ച തീരുമാനത്തിന് എല്ലാകോണുകളിൽ നിന്നും കൈയടി കിട്ടുകയും ചെയ്‌തു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്നോവ ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വീണ്ടും അവതരിപ്പിക്കുകയും ചെയ്‌തു. ബേസ് മോഡലുകളുടെ മാത്രം വില പ്രഖ്യാപിച്ച കമ്പനി ഇപ്പോഴിതാ പുത്തൻ ക്രിസ്റ്റയുടെ ടോപ്പ് വേരിയന്റുൾപ്പടെയുള്ള വേരിയന്റുകളുടെ വില പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

ഡീസൽ ഇന്നോവ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് G, GX, VX, ZX എന്നീ നാല് വകഭേദങ്ങളിൽ ഇന്നോവ ക്രിസ്റ്റ ലഭ്യമാവും. 19.13 ലക്ഷം മുതൽ 25.43 ലക്ഷം രൂപ വരെയാണ് എംപിവിയുടെ എക്സ്ഷോറൂം വില വരുന്നത്. VX, ZX പതിപ്പുകളുടെ വിലയാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 23.79 ലക്ഷം, 25.43 ലക്ഷം രൂപ എന്നിങ്ങനെയാണ് മുടക്കേണ്ടി വരുന്ന വില.

Toyota Innova Crysta

ഇന്നോവ ക്രിസ്റ്റ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ 2023 മോഡൽ ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പിലോ 50,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം. പുതിയ ക്രിസ്റ്റയുടെ ഡെലിവറിയും കമ്പനി ആരംഭിച്ചിട്ടുണ്ട്. സൂപ്പർ വൈറ്റ്, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിൽ എംപിവി സ്വന്തമാക്കാനാവും.

പുതിയ ഇന്നോവ ഹൈക്രോസിനൊപ്പം വിൽക്കുന്നതിനാൽ ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിനെ കാലികമായി നിലനിർത്താൻ ആവശ്യമായ ചെറിയ പരിഷ്ക്കാരങ്ങൾ മാത്രമാണ് ടൊയോട്ട പരിചയപ്പെടുത്തിയിരിക്കുന്നത്. എക്സ്റ്റീരിയറിൽ എന്നപോലെ ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളൊന്നും പ്രകടമല്ല. പവർഡ് ഡ്രൈവർ സീറ്റ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, രണ്ടാം നിരയ്ക്കുള്ള പിക്‌നിക് ടേബിളുകൾ, ലെതർ സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, രണ്ടാം നിരയ്ക്ക് വൺ-ടച്ച് ടംബിൾ എന്നീ ഫീച്ചറുകളാണ് ഇന്നോവ ക്രിസ്റ്റയുടെ ടോപ്പ് എൻഡ് വേരിയന്റിൽ ഒരുക്കിയിരിക്കുന്നത്.

Toyota Innova Crysta

ഇതോടൊപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീനും എംപിവിയുടെ ഭാഗമാണ്. സുരക്ഷാ ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് ഏഴ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവ ലഭിക്കുന്നു. വേരിയന്റ് പരിഗണിക്കാതെ തന്നെ എല്ലാ യാത്രക്കാർക്കും സ്റ്റാൻഡേർഡായി ത്രീ-പോയിന്റ് സീറ്റ് ബെൽറ്റും ടൊയോട്ട സമ്മാനിച്ചിട്ടുണ്ട്.

148 bhp കരുത്തിൽ പരമാവധി 343 Nm torque ഉത്പാദിപ്പിക്കുന്ന 2.4 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എഞ്ചിനാണ് 2023 ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനാണ് എംപിവിക്കുള്ളത്. അതായത് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇതിലുണ്ടാവില്ലെന്ന് സാരം. റിയർ വീൽ ഡ്രൈവായ ക്രിസ്റ്റക്ക് ഇക്കോ, പവർ ഡ്രൈവ് മോഡുകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്രിസ്റ്റ ലൈനപ്പിൽ നിന്ന് 2.7 ലിറ്റർ പെട്രോൾ എഞ്ചിനും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും നിർത്തിയത് വലിയ തിരിച്ചടിയാണെങ്കിലും ഡീസൽ മോഡലിന്റെ ഡിമാന്റിന് ഇതിനെ മറികടക്കാനായേക്കും. ഇന്നോവ ക്രിസ്റ്റയുടെ ഉൽപ്പാദനം നിർത്താൻ ടൊയോട്ട നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാൽ പുതിയ ഇന്നോവ ഹൈക്രോസിനുള്ള സെമി കണ്ടക്‌ടറുകളുടെ കുറവും ഡിമാന്റും കാരണം കുറച്ചുകാലം കൂടി ഉത്പാദനം തുടരാൻ നിർബന്ധിതരാവുകയായിരുന്നു.

More from DriveSpark

Article Published On: Tuesday, May 2, 2023, 15:15 [IST]
English summary
Toyota innova crysta vx gx variants price announced
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X