ഇന്നോവ ഓടാൻ ഇനി പെട്രോളും ഡീസലും വേണ്ട, ഓണത്തിന് ടൊയോട്ടയുടെ വക സർപ്രൈസ് സമ്മാനം

ഇന്ത്യയിൽ പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്കുള്ള ബദൽ മാർഗളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. നിലവിൽ പരമ്പരാഗത ഇന്ധനങ്ങളുടെ ഉയർന്ന വിലയെ തുടർന്ന് ആളുകൾ ഇലക്ട്രിക്കിലേക്കും സിഎൻജിയിലേക്കും ചേക്കേറാനും തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ വാങ്ങാൻ മുടക്കേണ്ട ഉയർന്ന തുക ഓർക്കുമ്പോൾ പലരും മടിച്ചുനിൽക്കുകയുമാണ്. ഇത്തരക്കാർക്കും പരിഹാരം കണ്ടെത്തിയിട്ടുണ്ട് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് മന്ത്രി നിതിൻ ഗഡ്കരി.

ഇന്ധനത്തിന്റെ അടുത്ത സ്രോതസായി എഥനോളിനെയാണ് ഇന്ത്യയുൾപ്പടെയുള്ള മറ്റ് പല രാജ്യങ്ങളും ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നത്. ഇന്ത്യയിൽ 20 ശതമാനം എഥനോൾ മിത്രം കലർത്തിയുള്ള പെട്രോളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള വാഹനങ്ങളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നതും. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കൈകോർത്തിരിക്കുന്നത് ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയുമായാണ്. ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറിനെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

Toyota Innova E100 Ethanol Powered MPV To Unveil On August 29

E100 ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഒരു പുതിയ കാർ ഇന്ത്യൻ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് മന്ത്രി നിതിൻ ഗഡ്കരി (MoRTH) 2023 ഓഗസ്റ്റ് 29-ന് അനാച്ഛാദനം ചെയ്യുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ. നേരത്തെ പരിചയപ്പെടുത്തിയ കാമ്രിയുടെ ഫ്ലെക്‌സ് ഫ്യുവൽ മോഡലായിരിക്കില്ല ഇതെന്നതാണ് ശ്രദ്ധേയമാവുന്നത്. പകരം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവിയായ ഇന്നോവ ക്രിസ്റ്റയുടെ എഥനോൾ പതിപ്പിയാരിക്കും ഇതെന്നണ് റിപ്പോർട്ടുകൾ.

ലോകത്തിലെ ആദ്യത്തെ സ്റ്റേജ് 2 ബിഎസ്-VI E100 കാറായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു. ഈ മോഡലിന് 100 ശതമാനം എഥനോളിൽ പ്രവർത്തിക്കാനാകുമെന്നതാണ് E100 എന്ന പദം സൂചിപ്പിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ E10 മുതൽ E100 വരെയുള്ള കാറുകൾ രാജ്യത്ത് അവതരിപ്പിക്കുന്നതിനാൽ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമായിരിക്കും. പാരീസ് ഉടമ്പടിയെത്തുടർന്ന് വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണം കുറയ്ക്കുന്നതിന് ഓട്ടോമൊബൈൽ മേഖലയ്ക്ക് കൂടുതൽ സമ്മർദ്ദം വന്നിട്ടുണ്ട്.

Toyota Innova E100 Ethanol Powered MPV To Unveil On August 29

ഈ സംഭവത്തെത്തുടർന്ന് ഇന്ത്യ പ്രധാന നടപടികൾ കൈക്കൊള്ളുകയും ബിഎസ് 5 എമിഷൻ മാനദണ്ഡങ്ങൾ ഒഴിവാക്കുകയും ബിഎസ്-IV-ൽ നിന്ന് ബിഎസ്-VI പതിപ്പിലേക്ക് മാറ്റുകയും ചെയ്‌തതെല്ലാം ഇതിന്റെ ഭാഗമായാണ്. കൂടാതെ രാജ്യത്ത് ബിഎസ്-VI മലിനീകരണ ചട്ടങ്ങളുടെ രണ്ടാംഘട്ടവും ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇന്ത്യ നടപ്പിലാക്കിയിരുന്നു. എഥനോൾ കലർന്ന ഇന്ധനം, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ ക്ലീനർ മൊബിലിറ്റി സൊല്യൂഷനുകൾ സ്വീകരിക്കുന്നതിനുള്ള പ്രോത്സാഹനവും ഗ്രീൻ ഹൈഡ്രജൻ സ്വീകരിക്കുന്നതിനുള്ള പ്രേരണയും ഇതിന്റെ ഭാഗമായി ഉണ്ടായി.

ഇന്ത്യ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. ഏഥനോളിന്റെ മിശ്രിതം വരുന്നതോടെ ഇതിൽ വലിയ തോതിൽ കുറവ് വരുത്താൻ രാജ്യത്തിനാവും. ഇത് ഇന്ത്യയെ സാമ്പത്തികമായും കാര്യമായ നേട്ടമാണ്. എഥനോൾ കലർന്ന ഇന്ധനം അവതരിപ്പിക്കുന്നത് വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. അതേസമയം രാജ്യത്തിന് സാമ്പത്തികമായി പ്രയോജനകരമാവുന്നതിനു പുറമെ പരിസ്ഥിതിയോട് നീതിപുലർത്താനുമാവും.

Toyota Innova E100 Ethanol Powered MPV To Unveil On August 29

100 ശതമാനം എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന E100 അനുയോജ്യമായ വാഹനങ്ങളിലേക്ക് രാജ്യത്തെ മാറ്റാനാണ് നിതിൻ ഗഡ്കരി ഉദ്ദേശിക്കുന്നത്. ഇതൊരു പ്രധാന ചുവടുവെപ്പായിരിക്കാം. ഇക്കാര്യം വിദൂര ഭാവിയെ അടിസ്ഥാനമാക്കിയാണെങ്കിലും മന്ത്രിയുടെ കാഴ്ചപ്പാട് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. എന്തായാലും പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ഇന്നോവയുടെ വരവ് വിപണിക്ക് ഉണർവേകും.

ഇന്നോവ പോലെ ഇത്രയും ജനപ്രിയമായ വാഹനം E100 വേരിയന്റായി അവതരിപ്പിക്കുമ്പോൾ ശ്രദ്ധനേടുമെന്നും ഉറപ്പാണ്. ഡീസൽ അല്ലെങ്കിൽ പെട്രോൾ ഉപയോഗിച്ച് വിപണിയിലെത്തുന്ന ഇന്നോവയുമായി ഈ കാറിന് ധാരാളം മാറ്റങ്ങളുണ്ടാവും. രൂപത്തിലല്ല, പകരം മെക്കാനിക്കൽ വശങ്ങളിലാണ് ഈ മാറ്റം കാണാനാവുക. കാറിന്റെ എഞ്ചിൻ, ഫ്യുവൽ, ഇലക്ട്രിക്കൽ, എക്‌സ്‌ഹോസ്റ്റ് മുതലായ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും.

കൂടാതെ എഞ്ചിനിലെ പിസ്റ്റൺ, സിലിണ്ടർ ബ്ലോക്ക്, സിലിണ്ടർ ഹെഡ്, ഇൻജക്ടറുകൾ, ഫ്യുവല്‍ റെയിൽ പോലെയുള്ള പ്രധാന ഘടകങ്ങളിലും സുപ്രധാന മാറ്റാങ്ങൾ കാണാനായേക്കും. ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകൾ വികസിപ്പിക്കുന്നതിൽ വരുന്ന സാങ്കേതിക മാറ്റങ്ങളും മെറ്റീരിയൽ റീ-എൻജിനീയറിംഗും വാഹനങ്ങളുടെ വിലയെ ഗണ്യമായി ബാധിക്കുമോ എന്ന കാര്യമാണ് അടുത്തതായി അറിയേണ്ടത്. ഇതിനെ സംബന്ധിച്ച പ്രഖ്യാപനങ്ങളും ഓഗസ്റ്റ് 29-ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, August 25, 2023, 11:58 [IST]
English summary
Toyota innova e100 ethanol powered mpv to unveil on august 29 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X