35 കി.മീ മൈലേജും പെട്രോളിനേക്കാൾ പവറും; ഇന്നോവ ഫ്ലെക്‌സ് ഫ്യുവൽ മോഡലിൽ വരുത്തിയ മാറ്റങ്ങൾ കണ്ടോ

ഒരു ടൊയോട്ട കാർ വാങ്ങിയാലോ എന്നു ചോദിച്ചാൽ വേണ്ടെന്ന് പറയുന്നവർ ആരും കാണില്ല അല്ലേ. ബജറ്റ് സെഗ്മെന്റിൽ വണ്ടിയിറക്കാത്തത് മാത്രമാണ് ഈ ജാപ്പനീസ് ബ്രാൻഡ് നമ്മളോട് ചെയ്യുന്ന ഒരേയൊരു തെറ്റ്. പഴയ ഇന്നോവയ്ക്ക് വരെ ഇന്ന് യൂസ്‌ഡ് കാർ മാർക്കറ്റിലുള്ള ഡിമാന്റ് കണ്ടാൽ തന്നെ ടൊയോട്ടയുടെ റേഞ്ച് മനസിലാക്കമല്ലോ.

സുസ്ഥിരമായ മൊബിലിറ്റിയ്ക്ക് എന്നും ഊന്നൽ നൽകുന്ന ഒരു ബ്രാൻഡ് കൂടിയാണ് ടൊയോട്ട. എമിഷനെ പുറങ്കാലിനടിച്ച് കഴിഞ്ഞ ദിവസം ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യുവൽ ഇന്നോവ ഹൈക്രോസിനെ കമ്പനി അവതരിപ്പിച്ചത് ഇതിനുള്ള ഉത്തമ ഉദാഹരണമാണ്. പ്രോട്ടോടൈപ്പ് ഫ്ലെക്സ്-ഫ്യുവൽ ഹൈബ്രിഡ് പവർട്രെയിനിനൊപ്പം പ്രദർശിപ്പിച്ച വാഹനത്തെ വലിയ ആവേശത്തോടെയാണ് വണ്ടിഭ്രാന്തൻമാർ സ്വീകരിച്ചിരിക്കുന്നത്.

Toyota Innova Hycross Flex Fuel

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് വാഹനം ഇന്ത്യയയിൽ അനാച്ഛാദനം ചെയ്തത്. ലോകത്തിലെ ആദ്യത്തെ ബിഎസ്-VI സ്റ്റേജ് II കംപ്ലയിന്റ് ഫ്ലെക്സ് ഫ്യുവൽ വാഹനമാണിതെന്നും കൊറോള ഫ്ലെക്സ്-ഫ്യുവൽ ഹൈബ്രിഡിന് ശേഷം ടൊയോട്ട ഇന്ത്യയിൽ പ്രദർശിപ്പിക്കുന്ന രണ്ടാമത്തെ ഫ്ലെക്സ് ഫ്യുവൽ വാഹനമാണിത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്കുള്ള ബദൽ മാർഗളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ ഉയർത്തി പിടിക്കുന്നതും എഥനോൾ വാഹനങ്ങളെയാണ്.

ആയതിനാൽ ഹൈക്രോസിന്റെ ഈ മാറ്റവും വരും ദിവസങ്ങളിൽ വിപണിയിൽ വലിയ ചർച്ചയാവുമെന്ന് ഉറപ്പാണ്. അറ്റ്കിൻസൺ സൈക്കിളിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ അതേ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട ഇന്നോവ ഫ്ലെക്സ് ഫ്യുവൽ പതിപ്പിനും കരുത്തേകുന്നത്. ഈ എഞ്ചിന് 85 ശതമാനം വരെ എഥനോൾ മിശ്രിതം ഉപയോഗിച്ച് ഹരിത ഇന്ധനത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നുമെന്നാതാണ് ഹൈലൈറ്റ്.

Toyota Innova Hycross Flex Fuel

പോരാത്തതിന് എഥനോൾ കലർന്ന പെട്രോളിൽ പോലും സ്റ്റാൻഡേർഡ് മോഡലിന്റെ അതേ അളവിൽ മൈലേജ് നൽകാൻ കഴിയുമെന്നുമാണ് ടൊയോട്ട അവകാശപ്പെടുന്നത്. ഇതിനായി കമ്പനിക്ക് എംപിവിയുടെ എഞ്ചിനിലും അതിന്റെ ഘടകങ്ങളിലും നിരവധി മാറ്റങ്ങൾ വരുത്തേണ്ടി വന്നിട്ടുണ്ട്. ഇന്നോവ ഹൈക്രോസ് ഫ്ലെക്സ് ഫ്യുവൽ ഹൈബ്രിഡിൽ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ എന്തെല്ലാമെന്ന് ഒന്ന് നോക്കിയാലോ?

എഥനോൾ സെൻസർ: ഇന്നോവ ഹൈക്രോസ് ഫ്ലെക്സ് ഫ്യൂവലിന് ഇന്ധനത്തിലെ എഥനോളിന്റെ ശതമാനം അളക്കുന്ന എഥനോൾ സെൻസർ ലഭിക്കുന്നുണ്ട്. എഞ്ചിന്റെ മറ്റ് വശങ്ങൾ ഇലക്ട്രോണിക് ആയി ക്രമീകരിക്കുന്നതിന് ഈ സെൻസർ കൂടുതൽ വിവരങ്ങൾ ഇസിയുവിലേക്ക് അയയ്ക്കുന്നു. ഇനി ഒരു വേളയിൽ കുറഞ്ഞ എഥനോൾ മിശ്രിത ഇന്ധനം നിറയ്ക്കുകയാണെങ്കിൽ ഈ സിസ്റ്റം ഫ്യുവൽ ടാങ്കിലെ നിലവിലെ സ്ഥിതി വിലയിരുത്തുകയും എഞ്ചിന്റെ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു.

Toyota Innova Hycross Flex Fuel

ഇസിയു അപ്ഗ്രേഡ്: ഇന്നോവ ഫ്ലെക്‌സ് ഫ്യുവലിന് അപ്‌ഡേറ്റ് ചെയ്‌ത എഞ്ചിൻ കൺട്രോൾ യൂണിറ്റ് (ECU) ലഭിക്കുന്നുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ എഞ്ചിന്റെ പ്രവർത്തനങ്ങൾ ഇലക്ട്രോണിക് രീതിയിൽ നിർണയിക്കാൻ എഥനോൾ സെൻസർ ഇസിയുവിലേക്ക് വിവരങ്ങൾ അയയ്ക്കുന്നു. തുടർന്ന് ഇസിയു എഥനോൾ മിശ്രിതത്തെ അടിസ്ഥാനമാക്കി എഞ്ചിനെ കാലിബ്രേറ്റ് ചെയ്യുകയും വ്യത്യസ്ത ശതമാനം എഥനോൾ മിശ്രിതത്തിൽ എഞ്ചിൻ തടസമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

മോട്ടോർ ഡ്രിവൻ വിവിടി: എഥനോളിന്റെ ഹീറ്റിംഗ് ടെംപ്രേച്ചർ പെട്രോളിനേക്കാൾ വളരെ കൂടുതലാണ്. ഇതുമൂലം ഫ്ലെക്സ് ഫ്യുവൽ വാഹനം കോൾഡ് സ്റ്റാർട്ടിൽ പ്രശ്നങ്ങൾ നേരിടുകയും സ്റ്റാർട്ട് അപ്പ് ചെയ്യാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യും. ഇത് പരിഹരിക്കാൻ ടൊയോട്ട കണ്ടുപിടിച്ച മാർഗമാണ് എഞ്ചിന് മോട്ടോർ-ഡ്രൈവ് വിവിടി നൽകുക എന്നത്. ഇത് കാറിന്റെ കോൾഡ് സ്റ്റാർട്ട് പ്രശ്‌നങ്ങൾ പൂർണമായും ഇല്ലാതാക്കും. മൈനസ് 15 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ ഇത് പ്രവർത്തിക്കുമെന്നാണ് ടൊയോട്ട പറയുന്നത്.

Toyota Innova Hycross Flex Fuel

കൊറോഷൻ റെസിസ്റ്റൻസ്: എഥനോളിന്റെ രാസ സ്വഭാവം പെട്രോളിനേക്കാൾ അമ്ലമാണ്. ഇത് ഉയർന്ന ജല ആഗിരണവുമായി കൂടിച്ചേർന്നതായതിനാൽ ഇത് എഞ്ചിൻ വേഗത്തിൽ നശിക്കാൻ കാരണമായേക്കും. ഇത് തടയാനായാണ് കൊറോഷൻ റെസിസ്റ്റൻസ് ടൊയോട്ട കൊണ്ടുവന്നിരിക്കുന്നത്. ഫ്ലെക്സ് ഫ്യുവൽ മോഡലിന് എഥനോൾ അനുയോജ്യമായ സ്പാർക്ക് പ്ലഗുകൾ, വാൽവ്, വാൽവ് സീറ്റുകൾ, പിസ്റ്റൺ റോഡുകൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ടൊയോട്ട പറയുന്നു.

അവ നാശത്തെ പ്രതിരോധിക്കുകയും ഘടകങ്ങളുടെ തേയ്മാനം മെച്ചപ്പെടുത്തുകയും ചെയ്യാനാണ് പ്രവർത്തിക്കുന്നതെന്ന് ടൊയോട്ട പറയുന്നു. ഫ്യുവൽ ടാങ്കും ഫ്യുവൽ പൈപ്പും തുരുമ്പെടുക്കാതിരിക്കാനും മറ്റ് തകരാറുകൾ സംഭവിക്കാതിരിക്കാനും ടൊയോട്ട ഇവയും നവീകരിച്ചിട്ടുണ്ട്. ഇങ്ങനെ എഞ്ചിൻ വേഗത്തിൽ നശിക്കില്ലെന്ന് ഉറപ്പാക്കാനുള്ള എല്ലാത്തരം പരിഷ്ക്കാരങ്ങളും കൊണ്ടുവന്നിരിക്കുന്നത് സ്വീകാര്യമായ നടപടിയാണ്.

Toyota Innova Hycross Flex Fuel

ഹൈ പ്രഷർ ഫ്യുവൽ ഇൻജക്ടറുകൾ: ഫ്ലെക്‌സ് ഫ്യുവൽ പതിപ്പായ ഇന്നോവ ഹൈക്രോസിന് ഉയർന്ന ഹൈ പ്രഷർ ഡയറക്‌ട് ഫ്യുവൽ ഇൻജക്ടറുകളാണ് ലഭിക്കുന്നത്. അധിക ചൂടിനെ നേരിടാൻ ഇവ ശക്തിപ്പെടുത്തിയതായി ടൊയോട്ട പറയുന്നു. പെട്രോളിനേക്കാൾ ഉയർന്ന താപനിലയിൽ എഥനോൾ കത്തുന്നതിനാലാണ് ഈ പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ പുറന്തള്ളൽ കുറയ്ക്കുന്നതിന് കൂടുതൽ വിപുലമായ ത്രീ-വേ കാറ്റലിസ്റ്റും എഞ്ചിന് ലഭിക്കുന്നു.

More from DriveSpark

Article Published On: Thursday, August 31, 2023, 15:46 [IST]
English summary
Toyota innova hycross flex fuel changes and components used for more power and mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X