പണിയില്ലാ വണ്ടിക്കും പണികിട്ടി, ഹൈബ്രിഡ് ഇന്നോവയെ തിരികെ വിളിച്ച് കമ്പനി; കാരണം ഇതാണ്

പണിയില്ലാതെ എത്ര ലക്ഷം കിലോമീറ്ററുകളും വേണമെങ്കിൽ ഓടുന്നൊരു വണ്ടിയുണ്ട് നമ്മുടെ നാട്ടിൽ. സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും വൻ ഡിമാൻ്റുള്ള ടൊയോട്ട ഇന്നോവയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. കിടിലൻ യാത്രാ സുഖത്തിന്റെയും പെർഫോമൻസിന്റെയും ബലത്തിലാണ് ഇന്നോവ ഇന്ത്യയിൽ ഇത്രയും വലിയ ഫാൻബേസ് ഉണ്ടാക്കിയെടുത്തത്.

ഇന്ന് ഹൈക്രോസ് എന്ന മൂന്നാംതലമുറ ആവർത്തനത്തിൽ വിപണിയിലെത്തുന്ന വണ്ടി കാലാനുസൃതമായ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ചു കഴിഞ്ഞു. ഡീസൽ എഞ്ചിനിൽ നിന്നും പൂർണമായും വിടപറഞ്ഞ ഇന്നോവ ഹൈക്രോസ് ഇന്ന് സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന്റെ കരുത്തിലാണ് ഓടുന്നത്. കൂടാതെ മാനുവൽ ഗിയർബോക്‌സും വണ്ടിയിൽ കിട്ടില്ല. പൂർണമായും ഓട്ടോമാറ്റിക്കിലേക്ക് മാറി പൂർണമായും മോഡേണായി ആളെന്ന് സാരം. എന്താലും മൂന്നാമനെയും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.

Toyota Innova Hycross Hybrid Recalled In India

ഇതിനിടയിൽ ഇന്നോവ ഹൈക്രോസിന് ചെറിയൊരു തകരാർ കണ്ടെത്തിയിരിക്കുകയാണ് ടൊയോട്ട. ഇതിന്റെ ഭാഗമായി പ്രീമിയം എംപിവിയെ കമ്പനി തിരികെവിളിക്കുകയും ചെയ്‌തു. കാറിന്റെ ഹൈബ്രിഡ്, നോൺ-ഹൈക്രോസ് വകഭേദങ്ങളിൽ ഫ്യുവൽ ടാങ്കിൽ തകരാറുകൾ ഉണ്ടെന്നാണ് ടൊയോട്ട കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ഈ തിരികെവിളിക്കൽ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും തകാർ സംഭവിക്കാൻ സാധ്യതയുള്ള മോഡലുകളുടെ ഉപഭോക്താക്കളെ കമ്പനി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഫ്യുവൽ ടാങ്കിലോ ഫ്യുവൽ സിസ്റ്റത്തിലോയുള്ള കൃത്യമായ പ്രശ്നം വെളിപ്പെടുത്തിയിട്ടില്ല. ഈ പ്രശ്നം ബാധിച്ച ഇന്നോവ ഹൈക്രോസ് യൂണിറ്റുകളുടെ കൃത്യമായ എണ്ണവും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഒരു ഇന്നോവ ഹൈക്രോസിന്റെ ഉടമ വെളിപ്പെടുത്തിയത് അനുസരിച്ച് വാഹനത്തിന്റെ ഫ്യൂവൽ ട്യൂബ് സെറ്റ് ഗാസ്കറ്റും ഫ്യുവൽ ടാങ്ക് കുഷ്യനും ഉൾപ്പെടെ മുഴുവൻ ഫ്യുവൽ ടാങ്ക് അസംബ്ലിയും കമ്പനി മാറ്റിസ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു.

Toyota Innova Hycross Hybrid Recalled In India

ഇതു മുഴുവൻ വാറണ്ടി പ്രകാരം ഫ്രീയായാണ് ടൊയോട്ട പരിഹരിച്ച് തന്നത് എന്നതും ഉടമ പറഞ്ഞു. നേരത്തെ സൂചിപ്പിച്ചതുപോലെ, ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ എത്ര യൂണിറ്റുകൾ തിരിച്ചുവിളിച്ചുവെന്ന് ഇപ്പോൾ അറിവായിട്ടില്ല. എന്നിരുന്നാലും, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരു VIN ചെക്കർ ഉപയോഗിച്ച് നിങ്ങൾക്കത് പരിശോധിക്കാനാവും. അത് നിലവിലുള്ള ഹൈക്രോസ് ഉടമകൾക്ക് അവരുടെ കാർ തിരിച്ചുവിളിച്ചോ ഇല്ലയോ എന്ന് അറിയാൻ കഴിയും.

വെബ്‌സൈറ്റിൽ ഉപഭോക്താക്കൾ അവരുടെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (VIN) നൽകി പരിശോധിച്ചാൽ മതിയാവും. ഈ തിരിച്ചുവിളിക്കൽ ടൊയോട്ട ഇന്നോവ ഹൈക്രോസിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ അതോ മാരുതി സുസുക്കി ഇൻവിക്റ്റോയെയും ഇത് ബാധിക്കുമോ എന്ന് ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. ഹൈക്രോസിന്റെ കൂടുതൽ വിവരങ്ങളിലേക്ക് വന്നാൽ പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പുകൾക്ക് യഥാക്രമം സിവിടി, ഇ-സിവിടി ഗിയർബോക്സുകൾക്കൊപ്പം മാത്രമേ വാങ്ങാനാവൂ.

Toyota Innova Hycross Hybrid Recalled In India

ഇന്നോവ ഹൈക്രോസിന്റെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിൽ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ലഭിക്കുക. ഇതിന് പരമാവധി 183 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനാവും. ഹൈബ്രിഡ് വേരിയന്റിന് 23.24 കിലോമീറ്ററിന്റെ ഇന്ധനക്ഷമതയാണ് ടൊയോട്ട അവകാശപ്പെടുന്നത്. ഇത് ഈ സെഗ്‌മെന്റിലെ ഏറ്റവും ഉയർന്നതാണ്. മറുവശത്ത് സാധാരണ പെട്രോൾ പതിപ്പ് 171 bhp നൽകുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനും ഉപയോഗിക്കുന്നു.

ഈ മോഡലിന് പരമാവധി 16.13 കിലോമീറ്ററിന്റെ മൈലേജാണ് ടൊയോട്ട അവകാശപ്പെടുന്നത്. കമ്പനിയുടെ മോഡുലാർ TNGA-C: GA-C പ്ലാറ്റ്‌ഫോമിലാണ് പുത്തൻ മൾട്ടി പർപ്പസ് വാഹനം ഒരുങ്ങിയിരിക്കുന്നത്. വാസ്തവത്തിൽ, ഇതിന് ലാഡർ-ഓൺ-ഫ്രെയിം ബോഡിക്ക് പകരം ഒരു മോണോകോക്ക് നിർമാണത്തിലേക്ക് മാറുകയുണ്ടായി. ആകെ 8 വേരിയന്റുകളാണ് ഹൈക്രോസിനുള്ളത്. അതിൽ 4 പെട്രോളും 4 ഹൈബ്രിഡുമാണ് ഉൾപ്പെടുക.

Toyota Innova Hycross Hybrid Recalled In India

പെട്രോളിനൊപ്പം വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന വകഭേദങ്ങളും ഹൈബ്രിഡിനൊപ്പം വാഗ്ദാനം ചെയ്യുന്ന ടോപ്പ് വേരിയന്റുകളുമാണ് ഇത്. അവയെ G, GX, VX, ZX, ZX (O) എന്നിങ്ങനെയാണ് ടൊയോട്ട തിരിച്ചിരിക്കുന്നത്. സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവന്റ് ഗ്രേഡ് ബ്രോൺസ് മെറ്റാലിക്, ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക് എന്നീ നിറങ്ങളിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് സ്വന്തമാക്കാനാവും.

More from DriveSpark

Article Published On: Friday, August 25, 2023, 19:12 [IST]
English summary
Toyota innova hycross hybrid recalled in india here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X