Toyota Innova Hycross വിലയിൽ കാര്യമില്ല, എർട്ടിഗയുടെ നെഞ്ചിടിപ്പിച്ച് ഇന്നോവയുടെ വിൽപ്പന

ഇന്ത്യയിലെ എംപിവി സെഗ്മെമന്റ്ലെ രാജാവാരണെന്ന് ചോദിച്ചാൽ ഏവരുടേയും ഉത്തരം ഇന്നോവയെന്നാവും. അത്രയേറെ പ്രതാപമാണ് നിരത്തുകളിൽ നിന്നും വണ്ടി ഉണ്ടാക്കിയെടുത്തിരിക്കുന്നത്. എന്നാൽ വിൽപ്പനയുടെ കാര്യത്തിലേക്ക് വന്നാൽ മാരുതി സുസുക്കി എർട്ടിഗയെ തൊടാൻ ടൊയോട്ടയുടെ അതികായകനായിട്ടില്ല. രണ്ടും രണ്ട് സെഗ്മെന്റ് തന്നെയാണെങ്കിലും വില കുറവിന്റെ മികവാണ് എട്ടിഗയുടെ വിജയം.

ഇന്നോവയോളം തട്ടിച്ചുനോക്കാനാവില്ലെങ്കിലും സാധാരണക്കാരന് ഒരു ഏഴ് സീറ്റർ വാഹനം വേണമെന്ന് തോന്നിയാൽ ഓടിയെത്തുക മാരുതി സുസുക്കി ഷോറൂമിലേക്കാവും. 2012-ൽ ലോഞ്ച് ചെയ്തതുമുതൽ എംപിവി വിഭാഗത്തിൽ ആധിപത്യം പുലർത്താനായ എർട്ടിഗ രണ്ടാംതലമുറയോടെയാണ് കൂടുതൽ പ്രായോഗികമായതെന്നു വേണമെങ്കിൽ പറയാം. കിയ കാരെൻസ്, ടൊയോട്ട ഇന്നോവ എന്നീ വമ്പൻമാരുമായി പിടിച്ചു നിൽക്കണമെങ്കിൽ റേഞ്ച് ഒന്നു വേറെ തന്നെ വേണം. ആ ലെവൽ എന്താണെന്ന് എല്ലാ മാസവും മാരുതി നമ്മെ കാട്ടിത്തരുന്നുണ്ട്.

Toyota Innova vs Maruti Ertiga

എന്നാൽ 2023 മാർച്ചിൽ എർട്ടിഗയുടെ 9,028 യൂണിറ്റുകൾ വിറ്റഴിച്ച മാരുതി കഴിഞ്ഞ വർഷം ഇതേ മാസത്തെ 7,888 യൂണിറ്റുകളിൽ നിന്ന് 14 ശതമാനം വാർഷിക വളർച്ചയുമായി മുന്നേറുകയാണ്. എന്നാൽ മറുവശത്ത് ടൊയോട്ട ഇന്നോവയുടെ വിൽപ്പന കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് മാരുതി. ക്രിസ്റ്റയുടേയും ഹൈക്രോസിന്റെയും 8,075 യൂണിറ്റ് വിൽപ്പനയുമായാണ് ടൊയോട്ട മാർച്ച് മാസം അവസാനിപ്പിച്ചത്. അതായത് പോയ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് രണ്ട് ശതമാനതതിന്റെ വർധനവാണ് കമ്പനിക്കുണ്ടായിരിക്കുന്നതെന്ന് സാരം.

ഒരു പ്രീമിയം വാഹനങ്ങളായിരുന്നിട്ടും ഇന്നോവ സിരീസിന്റെ ഇത്രയും അധികം യൂണിറ്റുകൾ ടൊയോട്ടയ്ക്ക് വിൽക്കാനായത് വളരെ ശ്രദ്ധേയമാവുന്നുണ്ട്. മാരുതി എർട്ടിഗയും ടൊയോട്ട ഇന്നോവയും (ക്രിസ്റ്റ + ഹൈക്രോസ്) തമ്മിലുള്ള വിൽപ്പന വിടവ് വെറും 953 യൂണിറ്റായി ചുരുങ്ങുന്നു എന്നതാണ് രസകരമായ കാര്യം. ജനുവരി അവസാനത്തോടെ പുതിയ ഇന്നോവ ഹൈക്രോസിന്റെ വിതരണവും കമ്പനി ആരംംഭിച്ചിരുന്നു. സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനുമായി എത്തുന്ന ആവർത്തനത്തിന് ഉപഭോക്താക്കളിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Toyota Innova Hycross

എങ്കിലും ഇന്നോവ ഹൈക്രോസിനായുള്ള ബുക്കിംഗ് കാലയളവ് 26 മാസം വരെ എത്തിയിരിക്കുന്നു എന്നത് ആളുകളിൽ നിരാശയുളവാക്കുന്ന കാര്യമാണ്. എംപിവിയുടെ നോൺ-ഹൈബ്രിഡ് പതിപ്പ് 6 മുതൽ 7 മാസത്തിനുള്ളിൽ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും കാത്തിരിപ്പ് കാലയളവ് വേരിയന്റ്, കളർ ഓപ്ഷൻ, നഗരം എന്നിവയെ ആശ്രയിച്ചിരിക്കുന്നതാണ്. അടുത്തിടെ ഹൈബ്രിഡ് എഞ്ചിനുമായി വരുന്ന ഇന്നോവ ഹൈക്രോസിന്റെ ബുക്കിംഗും കമ്പനി താത്ക്കാലികമായി നിർത്തിവെച്ചിരുന്നു.

ഇന്നോവയുടെ ഹൈക്രോസ് എന്ന പുതുതലമുറ ആവർത്തനം രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനോടെയാണ് വരുന്നത്. അതായത് ജനപ്രിയമായ ഡീസൽ എഞ്ചിൻ ഇന്നോവയുടെ മൂന്നാംതലമുറയിൽ ലഭ്യമല്ലെന്ന് സാരം. എന്നാൽ ഡീസൽ ഇന്നോവ വേണമെന്ന് നിർബന്ധമുള്ളവർക്കായി കമ്പനി ചില മാറ്റങ്ങളോടെ വാഹനത്തെ വീണ്ടും അവതരിപ്പിച്ചിരുന്നു. 5 സ്പീഡ് മാനുവൽ ഗിയർബോക്സുള്ള 2.4 ലിറ്റർ ഡീസൽ എഞ്ചിനാണ് പുതിയ ക്രിസ്റ്റയ്ക്ക് തുടിപ്പേകുന്നത്.

Toyota Innova Crysta

പവർഡ് ഡ്രൈവർ സീറ്റ് അഡ്ജസ്റ്റ്, രണ്ടാം നിരയിലെ പിക്‌നിക് ടേബിളുകൾ, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതർ സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, രണ്ടാം നിര സീറ്റുകൾക്ക് വൺ ടച്ച് ടംബിൾ ഫീച്ചർ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, 7 എയർബാഗുകൾ എന്നീ സവിശേഷതകളെല്ലാം കോർത്തിണക്കിയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം മറുവശക്ക് ടൊയോട്ട ഇന്നോവ ഹൈക്രോസ് 2.0 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ സ്ട്രോംഗ് ഹൈബ്രിഡ്, 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകളുമായാണ് വരുന്നത്. ആദ്യത്തേത് ഇലക്ട്രിക് മോട്ടോറിന്റെ സഹായത്തോടെ 184 bhp പവർ വരെ നൽകുമ്പോൾ രണ്ടാമത്ത NA യൂണിറ്റ് 172 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഹൈബ്രിഡിന് 23.24 കിലോമീറ്റർ മൈലേജും മറ്റേതിന് 16.13 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടൊയോട്ട അവകാശപ്പെടുന്നത്.

Toyota Innova Hycross Front View

ഇന്നോവ ഹൈക്രോസ് 7-സീറ്റ് അല്ലെങ്കിൽ 8-സീറ്റ് കോൺഫിഗറേഷനിൽ യഥേഷ്ടം തെരഞ്ഞെടുക്കാം. സുരക്ഷയുടെ കാര്യത്തിലും ആളിച്ചിരി സമ്പന്നമാണ്. എബിഎസ്, ഇബിഡി, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 6 എയർബാഗുകൾ എന്നിവയ്‌ക്കൊപ്പം ടൊയോട്ടയുടെ സേഫ്റ്റി സെൻസും (ADAS - അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) എംപിവിയിൽ ലഭ്യമാവും.

More from DriveSpark

Article Published On: Thursday, April 13, 2023, 10:00 [IST]
English summary
Toyota innova maruti ertiga 2023 march sales comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X