കിടിലൻ മൈലേജുമായി കുതിക്കാം, ഹൈറൈഡർ സിഎൻജി മോഡലും അവതരിപ്പിച്ച് ടൊയോട്ട

ഇന്ത്യയിൽ സുസുക്കിയുടെ കൈപിടിച്ച് തകർത്താടുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. റീബാഡ്‌ജ്‍ മോഡലുകൾ പുറത്തിറക്കുന്നതിനൊപ്പം മാരുതിയുടെ കുത്തകയായ സിഎൻജി വിഭാഗത്തിലേക്കും ടൊയോട്ട കൈകടത്തിയിട്ടുണ്ട്. ഇതിനോടകം ഗ്ലാൻസയിലേക്ക് നാച്ചുറൽ ഗ്യാസിനെ കൊണ്ടുവന്ന കമ്പനി ദേ ഇപ്പോൾ അർബൻ ക്രൂയിസർ ഹൈറൈഡറിൻ്റെ സിഎൻജി പതിപ്പും വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

കിടിലൻ മൈലേജുമായി കുതിക്കാം, ഹൈറൈഡർ സിഎൻജി മോഡലും അവതരിപ്പിച്ച് ടൊയോട്ട

മൈലേജിൻ്റെ കാര്യത്തിൽ ഇതിനോടകം പുലിയായ മിഡ്-സൈസ് എസ്‌യുവിയിലേക്ക് സിഎൻജി കൂടെ എത്തുമ്പോൾ ഹൈബ്രിഡ് വേരിയന്റുകളേക്കാൾ താങ്ങാനാവുന്നതാണ് എന്നതാണ് പ്രത്യേകത. 13.23 ലക്ഷം മുതൽ 15.29 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് ടൊയോട്ട ഹൈറൈഡർ സിഎൻജി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

കിടിലൻ മൈലേജുമായി കുതിക്കാം, ഹൈറൈഡർ സിഎൻജി മോഡലും അവതരിപ്പിച്ച് ടൊയോട്ട

പോയ വർഷം നവംബറിൽ സിഎൻജി മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച കമ്പനി ഗ്രാൻഡ് വിറ്റാര സിഎൻജി ലോഞ്ച് കഴിയാനായി കാത്തിരിക്കുകയായിരുന്നുവെന്നു വേണം പറയാൻ. S, G എന്നീ രണ്ട് വേരിയന്റുകളിലാവും അർബൻ ക്രൂയിസറിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് പതിപ്പ് സ്വന്തമാക്കാനാവുക. തുല്യമായ പെട്രോൾ പതിപ്പിനെ അപേക്ഷിച്ച് ഹൈറൈഡർ സിഎൻജിക്ക് 95,000 രൂപയാണ് അധികമായി ചെലവഴിക്കേണ്ടി വരിക.

കിടിലൻ മൈലേജുമായി കുതിക്കാം, ഹൈറൈഡർ സിഎൻജി മോഡലും അവതരിപ്പിച്ച് ടൊയോട്ട

മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുള്ള ഹൈറൈഡർ E S, G, V വേരിയൻ്റുകളിലാണ് വിപണനം ചെയ്യുന്നത്. മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് ശേഷം ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ മിഡ്-സൈസ് എസ്‌യുവിയാണ് ഹൈറൈഡർ. ഇങ്ങനെ നിലവിൽ മൂന്ന് വ്യത്യസ്‌ത പെട്രോൾ പവർ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം വാങ്ങാനും ലഭിക്കും.

കിടിലൻ മൈലേജുമായി കുതിക്കാം, ഹൈറൈഡർ സിഎൻജി മോഡലും അവതരിപ്പിച്ച് ടൊയോട്ട

എർട്ടിഗയുടെയും XL6 സിഎൻജിയുടെയും അതേ 1.5 ലിറ്റർ, നാല് സിലിണ്ടർ, K12C എഞ്ചിൻ തന്നെയാണ് ഹൈറൈഡർ സിഎൻജിയിലും ഉപയോഗിക്കുന്നത്. പെട്രോൾ മോഡിൽ ഈ യൂണിറ്റ് 103 bhp കരുത്തിൽ പരമാവധി 136 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ഇതേ എഞ്ചിൻ സിഎൻജി ഇന്ധനത്തിൽ 88 bhp പവറിൽ 121.5 Nm torque മാത്രമാണ് വികസിപ്പിക്കുക.

കിടിലൻ മൈലേജുമായി കുതിക്കാം, ഹൈറൈഡർ സിഎൻജി മോഡലും അവതരിപ്പിച്ച് ടൊയോട്ട

മിക്ക സിഎൻജി മോഡലുകളുടെയും കാര്യത്തിലെന്നപോലെ ഹൈറൈഡറും 5 സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ വാങ്ങാനാവൂ. ടൊയോട്ട അവകാശപ്പെടുന്നത് പോലെ ഹൈറൈഡറിന്റെ സിഎൻജി വേരിയന്റിന് 26.6 കിലോമീറ്റർ മൈലേജും നൽകാനാവും. സിഎൻജി ബാഡ്‌ജിംഗിന്റെ കൂട്ടിച്ചേർക്കലിനു പുറമേ വാഹനത്തിൻ്റെ ഡിസൈനിലോ രൂപത്തിലോ യാതൊരുവിധ പരിഷ്ക്കാരങ്ങളോ നവീകരണങ്ങളോ കമ്പനി കൊണ്ടുവന്നിട്ടില്ല.

കിടിലൻ മൈലേജുമായി കുതിക്കാം, ഹൈറൈഡർ സിഎൻജി മോഡലും അവതരിപ്പിച്ച് ടൊയോട്ട

അതേ ഡിസൈൻ തന്നെ മുമ്പോട്ടുകൊണ്ടുപോവുമ്പോൾ എതിരാളികൾക്ക് മുന്നിൽ റിഫൈൻഡായ എഞ്ചിനും ഉയർന്ന മൈലേജ് കണക്കുകളും നിരത്തി എസ്‌യുവി വേറിട്ടുനിൽക്കുന്നുവെന്നു വേണം പറാൻ. ഇനി ഇൻറീരിയറിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഹൈറൈഡർ സിഎൻജിക്ക് അതിന്റെ മാരുതി കസിൻ മോഡലിന്റേതിനു സമാനമായ ഡിസൈനും ഫീച്ചറുകളും തന്നെയാണ് ലഭിക്കുന്നത്. എന്നാൽ 60 ലിറ്റർ ശേഷിയുള്ള സിഎൻജി കിറ്റിന്റെ വരവോടെ ബൂട്ട്സ്പേസ് വാഹനത്തിൽ കുറഞ്ഞിട്ടുണ്ടെന്നു വേണം പറയാൻ.

കിടിലൻ മൈലേജുമായി കുതിക്കാം, ഹൈറൈഡർ സിഎൻജി മോഡലും അവതരിപ്പിച്ച് ടൊയോട്ട

പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, കണക്‌റ്റഡ് കാർ ടെക്, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ആറ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, പാർക്കിംഗ് സെൻസറുകളുള്ള റിവേഴ്‌സിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകളാണ് പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ G വേരിയന്റിന് ലഭ്യമാവുന്നത്.

കിടിലൻ മൈലേജുമായി കുതിക്കാം, ഹൈറൈഡർ സിഎൻജി മോഡലും അവതരിപ്പിച്ച് ടൊയോട്ട

കസിൻ മോഡലായ മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര സിഎൻജിയുമായാണ് ഹൈറൈഡർ സിഎൻജിയുടെ പ്രധാന മത്സരം. ഇതോടൊപ്പം ഇന്ത്യയിലെ ശക്തമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യൂണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, നിസാൻ കിക്‌സ്, സ്കോഡ കുഷാഖ്, ഫോക്സ്‌വാഗൺ ടൈഗൂൺ തുടങ്ങിയ വമ്പൻമാരും മത്സരത്തിനായി രംഗത്തുണ്ട്.

കിടിലൻ മൈലേജുമായി കുതിക്കാം, ഹൈറൈഡർ സിഎൻജി മോഡലും അവതരിപ്പിച്ച് ടൊയോട്ട

സുസ്ഥിരമായ മൊബിലിറ്റി സൊല്യൂഷനുകൾ പ്രോത്സാഹിപ്പിക്കാനുള്ള ടൊയോട്ടയുടെ നിലപാടിന് അനുസൃതമായാണ് ഹൈറൈഡർ സിഎൻജി വരുന്നതെന്ന് പുതിയ വേരിയന്റിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ബ്രാൻഡിന്റെ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota launched the new hyryder cng suv in india specs mileage details
Story first published: Monday, January 30, 2023, 15:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X