കാർമാറാട്ടത്തിൽ കിയ വീഴുമോ? ഇക്കാര്യത്തിൽ പുലി റൂമിയോണോ കാരെൻസോ എന്നു നോക്കാം

ഇന്ത്യയിൽ 7 സീറ്റർ വാഹനങ്ങളുടെ ഡിമാന്റ് കുതിച്ചുയരുകയാണ്. കൊവിഡിന് ശേഷം സ്വന്തമായി വാഹനം ഓടിച്ചു പോവുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവാണ് ഇതിനു കാരണമായിരിക്കുന്നത്. ഒരു വലിയ കുടുംബത്തിന് ഒന്നിച്ച് യാത്ര ചെയ്യണമെങ്കിൽ സാധാരണ 5 സീറ്റർ മോഡലുകളൊന്നും മതിയാവില്ലല്ലോ. അവിടെയാണ് എംപികളുടേയും മൂന്നുവരി എസ്‌യുവികളുടേയുമെല്ലാം പ്രാധാന്യം ആളുകൾ മനസിലാക്കിയത്.

7 സീറ്റർ എന്നു ചിന്തിക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്നത് ടൊയോട്ട ഇന്നോവയുടെ മുഖമായിരിക്കും. എന്നാൽ ഇത് വാങ്ങാൻ 20 ലക്ഷത്തിന് മുകളിൽ ഓൺ-റോഡ് വില മുടക്കേണ്ടി വരുമെല്ലോ എന്നത് പലരേയും പിന്നോട്ടു വലിക്കുന്ന കാര്യമാണ്. അവിടെയാണ് മാരുതി എർട്ടിഗയുടേയും കിയ കാരെൻസിന്റെയുമെല്ലാം പ്രാധാന്യം വർധിക്കുന്നത്. ഇതുകണ്ടു നിന്ന ടൊയോട്ടയാവട്ടെ എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പായ റൂമിയോണുമായി വിപണിയിൽ എത്തിനിരിക്കുകയാണ്.

Toyota Rumion VS Kia Carens

റൂമിയോണിന്റെ അവതരണം നടന്നുവെങ്കിലും വില ഉൾപ്പടെയുള്ള കാര്യങ്ങൾ ഇനിയും അറിയാൻ കിടക്കുകയാണ്. ശരിക്കും ബേബി ക്രിസ്റ്റ ലുക്കുമായി എത്തുന്ന എംപിവിക്ക് വിപണിയിലെ ശക്തനായ കിയ കാരെൻസുമായി മല്ലടിക്കാനാവുമോ എന്നതാണ് ഏവരും നോക്കിയിരിക്കുന്നത്. ഈ അവസരത്തിൽ കോംപാക്‌ട് എംപിവി വിഭാഗത്തിലെ ഈ രണ്ട് മോഡലുകളും തമ്മിൽ നമുക്കൊന്ന് മാറ്റുരച്ചു നോക്കിയാലോ? ഇതിൽ ഏതെങ്കിലും മോഡൽ വാങ്ങാൻ നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ ഈ താതരമ്യം സഹായകരമായേക്കും.

വലിപ്പം: ഒരു വലിയ വാഹനം വാങ്ങുമ്പോൾ എന്തായാലും സ്പേസ് ഒരു വലിയ ഘടകം തന്നെയാണ്. യാത്രക്കാർക്ക് വേണ്ടവിധത്തിൽ സുഖപ്രദമായി യാത്ര ചെയ്യാനായില്ലെങ്കിൽ പിന്നെ 7 സീറ്റർ മോഡൽ എന്നു പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഇനി കാരെൻസിന്റെ വലിപ്പത്തിലേക്ക് വന്നാൽ 4540 mm നീളം, 1800 mm വീതി, 1708 mm ഉയരം, 2780 mm വീൽബേസ് എന്നിവയാണ് കിയയുടെ എംപിവിക്കുള്ളത്.

Kia Carens

മറുവശത്ത് ടൊയോട്ട റൂമിയോണിന് 4445 mm നീളം, 1775 mm വീതി, 1755 mm ഉയരം, 2740 mm വീൽബേസ് എന്നിങ്ങനെയാണ് വലിപ്പം വരുന്നത്. അതായത് റൂമിയോണിനേക്കാൾ 95 mm അധിക നീളമുണ്ട് കാരെൻസിന്. കൂടാതെ, കിയ എംപിവിക്ക് ടൊയോട്ടയുടെ പുത്തൻ മോഡലിനേക്കാൾ 40 mm കൂടുതലാണ് വീൽബേസും. പക്ഷേ വീതിയുടെ കാര്യത്തിൽ റൂമിയോണിനാണ് വിജയം. എങ്കിലും മറ്റ് വിഭാഗങ്ങളിലെല്ലാം കാരെൻസ് മുന്നിട്ടു നിൽക്കുന്നതായും കാണാം.

ഫീച്ചേഴ്‌സ്: S, G, V വേരിയന്റുകളിൽ അണിഞ്ഞൊരുങ്ങിയാണ് ടൊയോട്ട റൂമിയോൺ വിപണിയിൽ എത്തുന്നത്. ഓട്ടോ ഹെഡ്‌ലാമ്പുകൾ, രണ്ടാം നിരയിലെ എയർകോൺ വെന്റുകൾ, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ്, നാല് എയർബാഗുകൾ എന്നിവ റൂമിയോണിന്റെ ഹൈലൈറ്റ് ഫീച്ചറുകളാണ്. ഇതിലും അധികം കാര്യങ്ങളും മാരുതി എർട്ടഗയിൽ നിന്നും മുന്നോട്ട് കൊണ്ടുപോവുന്നുണ്ടെങ്കിലും പ്രധാന സവിശേഷതകൾ മാത്രമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

Toyota Rumion

മറുവശത്ത് പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വകഭേദങ്ങളിൽ കാരെൻസ് വാങ്ങാനാവും. ഉയർന്ന വേരിയന്റുകളിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, എട്ട് സ്പീക്കർ ബോസ് സ്റ്റീരിയോ സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റുകൾ, വയർലെസ് ചാർജിംഗ് പാഡ് എന്നിവയാണ് ഇതിലെ പ്രധാന ഹൈലൈറ്റുകൾ. ഇക്കാര്യത്തിൽ പ്രായോഗികമായത് ഉപഭോക്താക്കളുടെ അഭിരുചി അനുസരിച്ചേ പറയാനാവൂ.

എഞ്ചിൻ: 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് റൂമിയോണിന് കരുത്തേകുന്നത്. ഇത് 102 bhp പവറിൽ 136.8 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമാണ് ട്രാൻസ്മിഷനായി ടൊയോട്ട മാറ്റിവെച്ചിരിക്കുന്നത്. കൂടാതെ 87 bhp പുറപ്പെടുവിക്കുന്ന സിഎൻജി വേരിയന്റിലും റൂമിയോൺ ലഭ്യമാണ്.

Kia Carens

അതേസമയം 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളിൽ കാരെൻസ് സ്വന്തമാക്കാം. ഇവയിൽ 1.5 ലിറ്റർ ടർബോ പെട്രോൾ പുതിയതാണ്. അത് 158 bhp കരുത്തിൽ 253 Nm torque വരെ നൽകും. ഇനി ഗിയർബോക്‌സിലേക്ക് വന്നാൽ മാനുവൽ, iMT, ഡിസിടി എന്നിങ്ങനെ വ്യത്യസ്‌ത ഓപ്ഷനും ഇത് നൽകുന്നുണ്ട്.

More from DriveSpark

Article Published On: Saturday, August 26, 2023, 12:56 [IST]
English summary
Toyota rumion vs kia carens comparison which mpv best fit for you
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X