വല്യേട്ടൻ ഇനി നിരത്തിലോടും, ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ടൊയോട്ട

ഏറെക്കാലമായി ഇന്ത്യാക്കാർ കാത്തിരിക്കുന്ന മോഡലാണ് ടൊയോട്ടയുടെ പുതുപുത്തൻ ലാൻഡ് ക്രൂയിസർ 300. 2021-ൽ ആഗോള അരങ്ങേറ്റം കുറിച്ചതു മുതൽ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വല്യേട്ടനേയും കാത്ത് ഇന്ത്യൻ വാഹന പ്രേമികൾ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ നീണ്ട ഇടവേളയ്ക്കു ശേഷം ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ മോഡൽ ഔദ്യോഗികമായി രാജ്യത്ത് കാലുകുത്തുകയും ചെയ്‌തു.

വല്യേട്ടൻ ഇനി നിരത്തിലോടും, ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ടൊയോട്ട

പിന്നീട് ഡെലിവറി എന്നാരംഭിക്കുമെന്ന ചോദ്യമാണ് നാല് കോണുകളിൽ നിന്നും ഉയർന്നു കേട്ടിരുന്നത്. ദേ ഇപ്പോൾ ആ സ്വപ്ന സാക്ഷാത്ക്കാരവും നടന്നിരിക്കുകയാണ്. പുത്തൻ ലാൻഡ് ക്രൂയിസർ 300 എസ്‌യുവിക്കായുള്ള ആദ്യ ഡെലിവറി ടൊയോട്ട ഇന്ത്യയിൽ ആരംഭിച്ചു. 2.17 കോടി രൂപയുടെ എക്സ്ഷോറൂം വിലയാണ് ഈ കൊലകൊമ്പനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

വല്യേട്ടൻ ഇനി നിരത്തിലോടും, ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ടൊയോട്ട

അതായത് റോഡിലിറങ്ങുമ്പോൾ അതിൽ കൂടുതൽ തുക കൈയിൽ നിന്നും ഇറങ്ങമെന്ന് സാരം. ടാക്‌സും ഇൻഷുറൻസും ഉൾപ്പടെ ഏകദേശം നല്ലൊരു തുക എക്സ്ഷോറൂം വിലയുടെ കൂടെ മുടക്കേണ്ടി വരുമെന്ന് സാരം. ഇന്ത്യയിൽ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചില സ്വകാര്യവ്യക്തികൾ സ്വന്തം നിലയിൽ വിദേശത്ത് നിന്ന് പുത്തൻ ലാൻഡ് ക്രൂയിസർ രാജ്യത്ത് ഇറക്കുമതി ചെയ്തിരുന്നു.

വല്യേട്ടൻ ഇനി നിരത്തിലോടും, ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ടൊയോട്ട

പൂർണമായും വിദേശത്ത് നിർമിച്ചാണ് ടൊയോട്ട എസ്‌യുവിയെ ഇന്ത്യയിൽ എത്തിക്കുന്നതു തന്നെ. പ്രഷ്യസ് വൈറ്റ് പേൾ, സൂപ്പർ വൈറ്റ്, ഡാർക്ക് റെഡ് മൈക്ക മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാർക്ക് ബ്ലൂ മൈക്ക എന്നിങ്ങനെ അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാനാവും. ഇതിനു പുറമെ മൂന്ന് വ്യത്യസ്‌ത ഇന്റീരിയർ നിറങ്ങളും ആവശ്യാനുസരണം തെരഞ്ഞെടുക്കാം.

വല്യേട്ടൻ ഇനി നിരത്തിലോടും, ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ടൊയോട്ട

അന്താരാഷ്ട്ര തലത്തിൽ പല വിപണികളിലും രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ട LC 300 വിൽക്കുന്നത്. അതിൽ 3.5 ലിറ്റർ ട്വിൻ ടർബോ V6 പെട്രോളും 3.3 ലിറ്റർ V6 ടർബോ ഡീസൽ എഞ്ചിനും ഉൾപ്പെടുന്നു. ഇതിലെ പെട്രോൾ പതിപ്പ് പരമാവധി 415 bhp കരുത്തിൽ 650 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

വല്യേട്ടൻ ഇനി നിരത്തിലോടും, ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ടൊയോട്ട

അതേസമയം ഡീസൽ എഞ്ചിൻ 309 bhp പവറിൽ 700 Nm torque വരെയാണ് നൽകുന്നത്. പക്ഷേ ഇന്ത്യയിൽ വാഹനം ഡീസൽ ഓപ്ഷനിലാവും വാങ്ങാനാവുക. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ഫോർവീൽ ഡ്രൈവ് സംവിധാനവും ടൊയോട്ട ലാൻഡ് ക്രൂയിസറിൽ സ്റ്റാൻഡേർഡായി ലഭിക്കും.

വല്യേട്ടൻ ഇനി നിരത്തിലോടും, ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ടൊയോട്ട

പുതിയ തലമുറ ആവർത്തനത്തിലെത്തുന്ന എസ്‌യുവിക്ക് മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്ന കണക്കിലായിരിക്കും വാറണ്ടി കണക്കാക്കുക. LC300 കമ്പനിയുടെ മോഡുലാർ TNGA-F പ്ലാറ്റ്‌ഫോമിന്റെ പരിഷ്ക്കരിച്ച പ്ലാറ്റ്ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

വല്യേട്ടൻ ഇനി നിരത്തിലോടും, ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ടൊയോട്ട

പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ലാൻഡ് ക്രൂയിസർ 300 പതിപ്പിന്റെ ഭാരം 200 കിലോഗ്രാം കുറച്ചിട്ടുണ്ട്. അതേസമയം ഭാരം വിതരണം മികച്ച സസ്പെൻഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ടൊയോട്ട പറയുന്നു. മെച്ചപ്പെട്ട വീൽ ആർട്ടിക്കുലേഷന്റെയും ഇലക്ട്രോണിക് കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റത്തിന്റെയും സഹായത്തോടെയാണ് ഈ നേട്ടം കമ്പനി കൈവരിച്ചിരിക്കുന്നത്.

വല്യേട്ടൻ ഇനി നിരത്തിലോടും, ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ടൊയോട്ട

ഓഫ്-റോഡിംഗ് സവിശേഷതകളും ഹാൻഡിലിംഗ് ചെയ്യാനുള്ള കഴിവുകളും എസ്‌യുവിയിൽ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ആഗോള മാർക്കറ്റിൽ 7 സീറ്റർ ഓപ്ഷൻ ലഭ്യമാണെങ്കിലും ഇന്ത്യയിൽ 5 സീറ്റർ ഓപ്ഷൻ മാത്രമായിരിക്കും ലഭ്യമാകുക. ഇന്റീരിയറിലും മുൻഗാമിയെ അപേക്ഷിച്ച് കാര്യമായ പരിഷ്ക്കാരങ്ങളാണ് പ്രീമിയം എസ്‌യുവി അവതരിപ്പിക്കുന്നത്.

വല്യേട്ടൻ ഇനി നിരത്തിലോടും, ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ടൊയോട്ട

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹീറ്റഡ് ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്റ്റുചെയ്‌ത കാർ ടെക്, ഹീറ്റഡ് വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ മറ്റ് സൗകര്യങ്ങളും സുരക്ഷാ സവിശേഷതകളും എല്ലാമായാണ് ലാൻഡ് ക്രൂയിസർ വരുന്നത്.

വല്യേട്ടൻ ഇനി നിരത്തിലോടും, ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ടൊയോട്ട

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലൈൻ സപ്പോർട്ട്, വിവിധ ഡ്രൈവ് മോഡുകൾ, ഡിഫറൻഷ്യൽ ലോക്കിംഗ്, ഫോർ-വീൽ ഡ്രൈവ് മോഡ് എന്നിവയ്‌ക്കായുള്ള ഫിസിക്കൽ ബട്ടണുകളും അകത്തളത്തെ കാഴ്ച്ചകളാണ്. എന്തായാലും നീണ്ട കാത്തിരിപ്പിനൊടുവിൽ ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ചത് വാഹന പ്രേമികളെ സംബന്ധിച്ച് വലിയ വാർത്തയാണ്.

വല്യേട്ടൻ ഇനി നിരത്തിലോടും, ലാൻഡ് ക്രൂയിസർ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ടൊയോട്ട

വിദേശ നിരത്തുകളിൽ മാത്രം കണ്ടിരുന്ന ഈ വമ്പന്റെ വരവ് ഇന്ത്യൻ വിപണിക്കും ഉണർവേകുമെന്നാണ് വിലയിരുത്തൽ. LC300 വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 10 ലക്ഷം രൂപ ടോക്കൺ തുക നൽകി ഇനിയും ബുക്ക് ചെയ്യാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota started the deliveries of the land cruiser 300 suv in india
Story first published: Saturday, January 21, 2023, 10:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X