ഹമ്മേ... ടൊയോട്ട കുടുംബത്തിലേക്ക് സെലേറിയോയും! പിറവിയെടുത്ത് 'വിറ്റ്‌സ്'

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയും സുസുക്കിയുമായുള്ള പങ്കാളിത്തം വണ്ടിഭ്രാന്തൻമാർക്കിടയിൽ ഇന്നും ചൂടുള്ള സംസാര വിഷയമാണ്. ഇന്ത്യയിൽ മാരുതിയുടെ ജനപ്രിയൻമാരായ ബലേനോയെയും ബ്രെസയേയും തങ്ങളുടെ നിരയിലേക്ക് എത്തിച്ച് ഇന്ത്യയിൽ പുതിയ തുടക്കമിട്ട ടൊയോട്ട എൻട്രി ലെവൽ സെഗ്മെന്റിൽ മോശമല്ലാത്ത തരത്തിൽ ചലനങ്ങളുണ്ടാക്കിയെടുക്കുകയും ചെയ്‌തു.

ഹമ്മേ... ടൊയോട്ട കുടുംബത്തിലേക്ക് സെലേറിയോയും! പിറവിയെടുത്ത് 'വിറ്റ്‌സ്'

പിന്നീട് എർട്ടിഗയുടെ റീബാഡ്‌ജ് മോഡലായ റൂമിയോണിനെ ആഫ്രിക്കൻ വിപണിയിൽ ടൊയോട്ട അവതരിപ്പിച്ചതിനും നാം സാക്ഷ്യംവഹിച്ചു. ദേ ഇപ്പോൾ ഇന്ത്യയിലെ ജനപ്രിയനും മൈലേജിന്റെ കാര്യത്തിലെ കിങുമായി അറിയപ്പെടുന്ന മാരുതി സുസുക്കി സെലേറിയോയെയും തങ്ങളുടെ ബ്രാൻഡിന് കീഴിൽ കൊണ്ടുവന്നിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്.

ഹമ്മേ... ടൊയോട്ട കുടുംബത്തിലേക്ക് സെലേറിയോയും! പിറവിയെടുത്ത് 'വിറ്റ്‌സ്'

'വിറ്റ്‌സ്' എന്നുപേരിട്ടിരിക്കുന്ന കുഞ്ഞൻ ഹാച്ചിനെ ദക്ഷിണാഫ്രിക്കൻ വിപണിയിൽ ടൊയോട്ട അവതരിപ്പിച്ചും കഴിഞ്ഞു. ജോഹന്നാസ്ബർഗിൽ നടന്ന ടൊയോട്ടയുടെ സ്റ്റേറ്റ് ഓഫ് മോട്ടോർ ഇൻഡസ്ട്രി (SOMI) ഇവന്റിലാണ് ബ്രാൻഡ് വിറ്റ്സ് എന്ന് വിളിക്കപ്പെടുന്ന ഹാച്ച്ബാക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

ഹമ്മേ... ടൊയോട്ട കുടുംബത്തിലേക്ക് സെലേറിയോയും! പിറവിയെടുത്ത് 'വിറ്റ്‌സ്'

ബജറ്റ് ഫ്രണ്ട്‌ലി വാഹനങ്ങൾ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് കോംപാക്‌ട് കാറിനെ ടൊയോട്ട ആഫ്രിക്കൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ കലണ്ടർ വർഷത്തിന്റെ രണ്ടാം പാദത്തിൽ വിറ്റ്‌സ് ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തും. എന്നാൽ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ചൊന്നും കമ്പനി സൂചനയൊന്നും നൽകിയിട്ടില്ല.അങ്ങനെയൊരു സാഹസത്തിന് ജാപ്പനീസ് ഭീമൻ മുതിർന്നേക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഹമ്മേ... ടൊയോട്ട കുടുംബത്തിലേക്ക് സെലേറിയോയും! പിറവിയെടുത്ത് 'വിറ്റ്‌സ്'

സ്റ്റാർലെറ്റ് (ബലേനോ), അർബൻ ക്രൂയിസർ (വിറ്റാര ബ്രെസ), റൂമിയോൺ (എർട്ടിഗ) എന്നിവയ്‌ക്ക് ശേഷം ദക്ഷിണാഫ്രിക്കയിൽ ലഭ്യമാകുന്ന നാലാമത്തെ സുസുക്കി ബാഡ്‌ജ് എഞ്ചിനീയറിംഗ് മോഡലായി ഇതുമാറുന്നു. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ബാഡ്‌ജിൽ മാത്രമാണ് പരിഷ്ക്കാരം കാണാനാവുന്നത്. ബാക്കിയെല്ലാം മാരുതിയുടെ കാറിന് സമാനമായി തന്നെ തുടരുകയാണ് ചെയ്‌തിരിക്കുന്നത്.

ഹമ്മേ... ടൊയോട്ട കുടുംബത്തിലേക്ക് സെലേറിയോയും! പിറവിയെടുത്ത് 'വിറ്റ്‌സ്'

മാരുതി സുസുക്കി സെലേറിയോയുടെ രണ്ടാം തലമുറ ആവർത്തനം 2021 അവസാനത്തോടെയാണ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്. രാജ്യത്തെ ഏറ്റവും മൈലേജുള്ള പെട്രോൾ കാർ എന്ന വിശേഷണത്തോടെയാണ് മോഡൽ നിരത്തിലേക്ക് എത്തുന്നത്. ആദ്യ തലമുറ ആവർത്തനത്തിന്റെ അത്രയും വിജയം കൈവരിക്കാനായില്ലെങ്കിലും ഓട്ടോമാറ്റിക് വാഹന പ്രേമികൾക്ക് സെലേറിയോ ഒരു ജനപ്രിയ തെരഞ്ഞെടുപ്പായി മാറുന്നുണ്ട്.

ഹമ്മേ... ടൊയോട്ട കുടുംബത്തിലേക്ക് സെലേറിയോയും! പിറവിയെടുത്ത് 'വിറ്റ്‌സ്'

പരിചിതമായ 1.0 ലിറ്റർ ത്രീ-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് ടൊയോട്ട വിറ്റ്‌സും ഉപയോഗിക്കുക. ഇത് 5,500 rpm-ൽ 66 bhp പവറും 3,500 rpm-ൽ പരമാവധി 89 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഗിയർബോക്‌സ് കോമ്പിനേഷനുകളിലേക്ക് നോക്കിയാൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ഓട്ടോമാറ്റിക് ഉപഭോക്താക്കൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാനാവും.

ഹമ്മേ... ടൊയോട്ട കുടുംബത്തിലേക്ക് സെലേറിയോയും! പിറവിയെടുത്ത് 'വിറ്റ്‌സ്'

ഇന്ത്യൻ വിപണിയിൽ മാരുതി സെലേറിയോ നൽകുന്ന സിഎൻജി എഞ്ചിൻ ഓപ്ഷൻ ദക്ഷിണാഫ്രിക്കൻ വിപണിയിൽ ടൊയോട്ട വിറ്റ്‌സ് കൊണ്ടുവരുമോ ഇല്ലയോ എന്നത് ഇതുവരെ അറിവായിട്ടില്ല. വിറ്റ്‌സ് എന്ന പേര് ഇതിനകം തന്നെ പല അന്താരാഷ്ട്ര വിപണികളിലും യാരിസിനായി ടൊയോട്ട ഉപയോഗിച്ചിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. ആയതിനാൽ ഒരു പരിചിയക്കുറവ് ഉപഭോക്താക്കളിൽ ഉണ്ടാക്കിയേക്കില്ലെന്നാണ് നിഗമനം.

ഹമ്മേ... ടൊയോട്ട കുടുംബത്തിലേക്ക് സെലേറിയോയും! പിറവിയെടുത്ത് 'വിറ്റ്‌സ്'

ഇനി വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാലും ടൊയോട്ട വിറ്റ്‌സിന് മൊത്തത്തിൽ 3,695 mm നീളവും 1,655 mm വീതിയും 1,555 mm ഉയരവും 2,435 mm വീൽബേസ് നീളവും ആയിരിക്കും ഉണ്ടാവുക. അതേസമയം കോംപാക്‌ട് ഹാച്ചിന് ഏകദേശം 800 കിലോഗ്രാം ഭാരമാവും ഉണ്ടാവും. ഇതെല്ലാം ഇന്ത്യയിൽ വിൽക്കുന്ന മാരുതി സുസുക്കി സെലേറിയോയ്ക്ക് സമാനമായിരിക്കും.

ഹമ്മേ... ടൊയോട്ട കുടുംബത്തിലേക്ക് സെലേറിയോയും! പിറവിയെടുത്ത് 'വിറ്റ്‌സ്'

സെൻട്രൽ ലോക്കിംഗ്, നാല് പവർ വിൻഡോകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർവ്യൂ മിറർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എഎംടി വേരിയന്റിൽ ഹിൽ ഹോൾഡ് അസിസ്റ്റ്, കീലെസ് എൻട്രി, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ തുടങ്ങിയ മികച്ച സവിശേഷതകളാണ് ടൊയോട്ട വിറ്റ്‌സ് വരുന്നത്.

ഹമ്മേ... ടൊയോട്ട കുടുംബത്തിലേക്ക് സെലേറിയോയും! പിറവിയെടുത്ത് 'വിറ്റ്‌സ്'

തീർന്നില്ല, ഇതിനു പുറമെ റിയർ വിൻഡ്‌സ്‌ക്രീൻ വാഷർ, വൈപ്പർ, റിയർ ഡീഫോഗർ, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഫോഗ് ലാമ്പുകൾ തുടങ്ങിയ ഫീച്ചറുകളും മാരുതി സുസുക്കി സെലേറിയോയിലേതു പോലെ ടൊയോട്ട വിറ്റ്‌സിലും ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota vitz unveiled the rebranded maruti celerio hatchback for south africa
Story first published: Friday, January 27, 2023, 15:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X