പുത്തൻ ക്രിസ്റ്റയിൽ എന്തെല്ലാമുണ്ട്? വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ടൊയോട്ടയുടെ അഡ്രസായി മാറിയ വാഹനമാണ് ഇന്നോവ. ശരിക്കും ഇന്നോവ മുതലാളിയെന്നാണ് ടൊയോട്ടയെ പലരും വിളിക്കുന്നതു തന്നെ. എംപിവി സെഗ്മെന്റിന്റെ മുഖമായി മാറിയ ക്രിസ്റ്റ അടുത്തിടെ പുതുതലമുറ ആവർത്തനത്തിന് വഴിമാറിയിരുന്നു. എന്നാൽ വാഹനത്തിന് വിപണിയിലുള്ള സ്വീകാര്യത കണക്കിലെടുത്ത് വീണ്ടും ചില പരിഷ്ക്കാരങ്ങളോടെ ക്രിസ്റ്റയെ പുനരവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ഇതിനോടകം ബുക്കിംഗ് ആരംഭിച്ച ഇന്നോവ ക്രിസ്റ്റ അധികം വൈകാതെ വിപണിയിലേക്ക് എത്തുകയും ചെയ്യും. G, GX, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലും 7 സീറ്റർ, 8 സീറ്റർ ഓപ്ഷനുകളിലാവും എംപിവി ഇത്തവണ അവതരിപ്പിക്കപ്പെടുക. പുതിയ ഇന്നോവ ഹൈക്രോസിനില്ലാത്ത ഡീസൽ എഞ്ചിൻ ഓപ്ഷനും മാനുവൽ ഗിയർബോക്‌സും വരാനിരിക്കുന്ന പുതിയ ക്രിസ്റ്റയ്ക്കുണ്ടാവുമെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം. 20 ലക്ഷം മുതൽ 23 ലക്ഷം രൂപ വരെയാവും എംപിവിക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയെന്നാണ് ലഭിക്കുന്ന സൂചന.

പുത്തൻ ക്രിസ്റ്റയിൽ എന്തെല്ലാമുണ്ട്? വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഇത് പ്രാഥമികമായി ഫ്ലീറ്റ് സെഗ്‌മെന്റിനെയും ഡീസൽ എഞ്ചിൻ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെയുമാണ് ലക്ഷ്യമിടുന്നതു തന്നെ. കൂടാതെ ഹൈക്രോസ് വാങ്ങാൻ പണംമുടക്കാൻ തയാറാവാത്തവരെയും ക്രിസ്റ്റ ആകർഷിക്കും. പുതിയ ഇന്നോവയും പഴയ 2.4 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയായിരിക്കും ഉപയോഗിക്കുക. എന്നിരുന്നാലും RDE എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഇതിൽ നവീകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ നേരത്തെയുണ്ടായിരുന്ന പവർ കണക്കുകളിലൊന്നും മോഡൽ പിശുക്ക് കാണിക്കില്ല.

പരമാവധി 150 bhp കരുത്തിൽ 343 Nm torque വരെ ഉത്പാദിപ്പിക്കാൻ പുതിയ ഇന്നോവ ക്രിസ്റ്റ പ്രാപ്‌തമായിരിക്കും. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമേ മോഡലിനുണ്ടാവൂ. ഇതിന് ഇക്കോ, പവർ എന്നിവയുടെ ഡ്രൈവ് മോഡുകളും ടൊയോട്ട ഒരുക്കിയിട്ടുണ്ട്. വിപണിയിൽ എത്തുന്നതിനു മുന്നോടിയായി വാഹനത്തിന്റെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങളും ഫീച്ചർ നിരയും ഇപ്പോൾ വെളിവായിട്ടുണ്ട്. അതെന്തെല്ലാമെന്ന് നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

പുത്തൻ ക്രിസ്റ്റയിൽ എന്തെല്ലാമുണ്ട്? വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

മുഖംമിനുക്കിയെത്തുന്ന ഇന്നോവ ക്രിസ്റ്റയുടെ ബേസ് വേരിന്റായ G പതിപ്പിൽ കറുപ്പിൽ ഒരുക്കിയിരിക്കുന്ന റേഡിയേറ്റർ ഗ്രിൽ, ഹാലൊജെൻ ഹെഡ്‌ലൈറ്റുകൾ, ബേഡി കളറുള്ള റിയർവ്യൂ മിററുകൾ, 16 ഇഞ്ച് സ്റ്റീൽ വീൽ, സ്റ്റീൽ സ്പെയർ വീൽ, ഇലക്ട്രോണിക് വിംഗ് മിററുകൾ, റിയർ വിൻഡോ വൈപ്പർ, ബ്ലാക്ക് ക്ലോത്ത് സീറ്റ് അപ്ഹോൾസ്റ്ററി, MID ഡിസ്പ്ലേ, കോൾഡ് ഗ്ലോ ബോക്സ്, സൺ വൈസർ, മാനുവൽ എസി, വൺ-ടച്ച് ടംബിൾ രണ്ടാം നിരയിൽ ആംറെസ്റ്റ് തുടങ്ങിയ സവിശേഷതകളാവും ലഭിക്കുക.

തീർന്നില്ല, ഇതിനു പുറമെ കീലെസ് എൻട്രി, പിൻ ഹെഡ്‌റെസ്റ്റുകൾ, പവർ ഡോർ ലോക്ക്, ടിൽറ്റ്, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് ക്രമീകരണം, പവർ സ്റ്റിയറിംഗ്, പവർഡ് ഓട്ടോ-ഡൗൺ ഡ്രൈവർ വിൻഡോ, ഡ്രൈവർ ലെഗ് റെസ്റ്റ്, ആന്റി-തെഫ്റ്റ് സിസ്റ്റം ഇമോബിലൈസർ, മൂന്ന് എയർബാഗുകൾ, EBD ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ തുടങ്ങിയ ഫീച്ചറുകളും ക്രിസ്റ്റയുടെ G വേരിയന്റിൽ ഉണ്ടാവും.

പുത്തൻ ക്രിസ്റ്റയിൽ എന്തെല്ലാമുണ്ട്? വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഇനി വരാനിരിക്കുന്ന ഇന്നോവ ക്രിസ്റ്റയുടെ രണ്ടാമത്തെ GX വേരിയന്റിലേക്ക് നോക്കിയാൽ ക്രോം ഫിനിഷ് ഹെഡ്‌ലൈറ്റുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, മിററിലെ വെൽക്കം ലൈറ്റ്, ബ്ലാക്ക്-സിൽവർ റേഡിയേറ്റർ ഗ്രിൽ, ഇലുമിനേറ്റഡ് എൻട്രിയുള്ള റൂം ലാമ്പുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, സൺ വൈസറുകൾ, രണ്ടാം നിരയിൽ ആംറെസ്റ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നീ സവിശേഷതകളെല്ലാമാണ് ടൊയോട്ട ഒരുക്കിയിരിക്കുന്നത്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയുള്ള ടച്ച്‌സ്‌ക്രീൻ, നാല് സ്പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, ഇംപാക്ട് സെൻസിംഗ് ഡോർ അൺലോക്ക്, ഓട്ടോ അപ്പ്/ഡൗൺ ഉള്ള പവർ ഡ്രൈവർ വിൻഡോ, മൈക്രോഫോൺ, ആംപ്ലിഫയർ എന്നീ സവിശേഷതകളും ഇന്നോവ ക്രിസ്റ്റ GX വേരിയന്റിൽ ടൊയോട്ട വാഗ്‌ദാനം ചെയ്യും.

പുത്തൻ ക്രിസ്റ്റയിൽ എന്തെല്ലാമുണ്ട്? വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഇനി VX പതിപ്പിന്റെ കാര്യത്തിലേക്ക് വന്നാൽ ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും ഫോഗ് ലാമ്പുകൾ, ഓട്ടോ-ലെവലിംഗ് ഹെഡ്‌ലൈറ്റുകൾ, ഗ്രില്ലിലെ ക്രോം ഗാർണിഷിംഗ്, ക്രോം ഫിനിഷ് ഡോർ ബെൽറ്റ്, ടൈം അഡ്ജസ്റ്റ്, മിസ്റ്റ് ഫീച്ചറുകളുള്ള ഫ്രണ്ട് വൈപ്പർ, റിയർ വിൻഡോ ഡിഫോഗർ, ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം ബ്ലാക്ക് ഫാബ്രിക് അപ്ഹോൾസ്റ്ററി, സിൽവർ, വുഡ് ഫിനിഷുള്ള ഇൻസ്ട്രുമെന്റ് പാനൽ തുടങ്ങിയ സവിശേഷതകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.

അതുകൂടാതെ റിയർ പേഴ്‌സണൽ ലൈറ്റ്, ലെതർ ഗിയർ സ്റ്റിക്ക്, സീറ്റ് ബാക്ക് ടേബിൾ, 3D TFT MID, ഫ്രണ്ട്, റിയർ ഡോർ സിൽവർ, പിയാനോ ബ്ലാക്ക് ഡോർ ഗാർണിഷ്, ഇലുമിനേറ്റഡ് ഗ്ലോവ് ബോക്‌സ്, കീലെസ് എൻട്രി, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, USB ഫാസ്റ്റ് ചാർജർ, ആറ് സ്പീക്കറുകൾ, ISOFIX ആങ്കറുകൾ, റിയർ വ്യൂ ക്യാമറ, സൈറൺ ഉള്ള ആന്റി-തെഫ്റ്റ് സിസ്റ്റം ഇമ്മൊബിലൈസർ തുടങ്ങിയ ഫീച്ചറുകളും ക്രിസ്റ്റയുടെ VX വേരിയന്റിലുണ്ട്.

ഇനി എംപിവിയുടെ ടോപ്പ് എൻഡ് ZX മോഡലിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 17 ഇഞ്ച് അലോയ് വീലുകൾ, സ്പെയർ അലോയ് വീൽ, വുഡ് ഫിനിഷുള്ള കൺസോൾ ബോക്സ്, പ്രീമിയം ബ്ലാക്ക് അപ്ഹോൾസ്റ്ററി അല്ലെങ്കിൽ ക്യാമൽ ടാൻ ലെതർ അപ്ഹോൾസ്റ്ററി, ഏഴ് എയർബാഗുകൾ, എട്ട് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പാസഞ്ചർ സീറ്റ് എളുപ്പമുള്ള സ്ലൈഡ് പോലുള്ള അധിക സവിശേഷതകളാണ് ഇതിൽ ലഭിക്കുന്നത്.

Article Published On: Friday, February 17, 2023, 14:15 [IST]
English summary
Upcoming toyota innova crysta diesel variant wise features and all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X