നികുതി പണം കൈയിലിരിക്കും, ഫോക്‌സ്‌വാഗൺ കാറുകൾ ഇനി കാന്റീൻ വഴി വാങ്ങാം; നിങ്ങൾ യോഗ്യരാണോ

കാറുകൾക്കെല്ലാം വിലകൂടാൻ പോവുകയാണെന്ന വിവരം ഏവരും അറിഞ്ഞുകാണുമല്ലോ. പുതുവർഷത്തിൽ പുത്തനൊരു കാർ വാങ്ങി വീട്ടിലെത്തിക്കാമെന്ന് കരുതിയിരുന്നവർക്കെല്ലാം വലിയ തിരിച്ചടിയായി പ്രമുഖ വാഹന നിർമാതാക്കളെല്ലാം മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാൽ തന്നെ നമ്മുടെ സ്വപ്‌ന വാഹനങ്ങൾ വാങ്ങുക എന്നത് ഇനിയത്ര എളുപ്പമാവില്ല

കാറുകൾ ഏറ്റവും വിലക്കുറവിൽ എവിടെ ലഭിക്കുമെന്ന് അന്വേഷിക്കുന്നവരയാരിക്കും പലരും. അങ്ങനെ മിക്കവരും സെക്കൻഡ് ഹാൻഡ് വാഹനങ്ങളിലേക്ക് ചേക്കേറുകയും ചെയ്യും. പക്ഷേ പുതിയ കാറുകൾ ഏറ്റവും വില കുറച്ച് കിട്ടുന്ന സ്ഥലങ്ങളിൽ ഒന്നാണ് കാന്റീനുകൾ. എന്നാൽ എല്ലാവർക്കും ഇവിടുന്ന് വാങ്ങാനാവില്ലെന്നതാണ് യാഥാർഥ്യം. കാന്റീനിൽ നിന്ന് ഒരു കാർ വാങ്ങുന്നതിന് നിങ്ങൾക്ക് അതിനുള്ള യോഗ്യത ഉണ്ടായിരിക്കണം.

Volkswagen Cars Can Buy Now From Canteen Stores

ദേ ഇനി മുതൽ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ കാറുകളും ഇത്തരം കാന്റീനുകൾ വഴി വാങ്ങാനാവും. ഇതിനായി കമ്പനിയുടെ ഇന്ത്യൻ വിഭാഗം കേന്ദ്രീയ പൊലീസ് കല്യാൺ ഭണ്ഡാറുമായുള്ള (KPKB) സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള സർക്കാർ ക്ഷേമ സംരംഭമാണ് കെപികെബി.

ഈ സഹകരണത്തിലൂടെ കെപികെബി സ്കീമിലൂടെ രാജ്യത്തെ സേവിക്കുന്ന വ്യക്തികൾക്ക് ഫോക്സ്‌വാഗൺ കാറുകൾ കുറഞ്ഞ വിലയിൽ വാങ്ങാനാവും. 2006-ലാണ് ആഭ്യന്തര മന്ത്രാലയം KPKB സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കേന്ദ്ര സായുധ പൊലീസ് സേനയിൽ സേവനമനുഷ്ഠിക്കുന്നവർക്കും വിരമിച്ച അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമാണ് കാന്റീൻ വഴി സേവനങ്ങൾ നൽകി വരുന്നത്.

Volkswagen Cars Can Buy Now From Canteen Stores

അത്തരക്കാർ ആരെന്നാണോ ആലോചിക്കുന്നത്.? കേന്ദ്രീയ പൊലീസ് കല്യാൺ ഭണ്ഡാറിന് കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്, സശാസ്‌ത്ര സീമ ബൽ, അസം റൈഫിൾസ് തുടങ്ങി വിവിധ സുരക്ഷാ സേനകളാണ് ഉൾപ്പെടുന്നത്. കൂടാതെ അതിന്റെ ആനുകൂല്യങ്ങൾ സംസ്ഥാന പൊലീസ് സേനകൾക്കും കേന്ദ്ര പൊലീസ് ഓർഗനൈസേഷനുകൾക്കുമായി വ്യാപിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.

119 മാസ്റ്റർ കാന്റീനുകളിലൂടെയും 1,800-ലധികം അനുബന്ധ ഭണ്ഡാറുകളിലൂടെയും പ്രവർത്തിക്കുന്ന കെപികെബി ഇന്ത്യയിലുടനീളമുള്ള 35 ലക്ഷം ഗുണഭോക്താക്കൾക്കാണ് സേവനം നൽകുന്നത്. ഇതിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനുള്ള ശ്രമമാണ് ഫോക്‌സ്‌വാഗൺ ഇന്ത്യ നടത്തിയിരിക്കുന്നത്. 2023 നവംബറിൽ ആഭ്യന്തര വിപണിയിൽ മാത്രമായി 3,095 കാറുകളാണ് ജർമൻ ബ്രാൻഡ് വിറ്റഴിച്ചത്.

Volkswagen Cars Can Buy Now From Canteen Stores

കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 3,570 യൂണിറ്റുകളെ അപേക്ഷിച്ച് 13.3 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും വരും മാസങ്ങളിൽ ഡിമാന്റ് തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റുവാർത്തകളിൽ വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും മൊത്തത്തിലുള്ള പണപ്പെരുപ്പവും നികത്താനുള്ള ശ്രമത്തിൽ ഫോക്‌സ്‌വാഗൺ അവരുടെ മോഡൽ ശ്രേണിയിൽ 2024 ജനുവരി മുതൽ വില വർധനവ് പ്രഖ്യാപിച്ചു.

കൃത്യമായ വില വർധനവ് എത്രയായിരിക്കുമെന്ന് ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് ഇത് വ്യത്യാസപ്പെടുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. നിലവിൽ കമ്പനി വെർട്ടിസ്, ടൈഗൂൺ, ടിഗുവാൻ തുടങ്ങിയ ജനപ്രിയ മോഡലുകളാണ് ഇന്ത്യയിൽ വിൽക്കുന്നത്. ഫോക്‌സിക്കു പുറമെ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എംജി മോട്ടോർ, സിട്രൺ, എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ മറ്റ് പ്രമുഖ കാർ നിർമാതാക്കളും വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്.

Volkswagen Cars Can Buy Now From Canteen Stores

അതേസമയം ലക്ഷ്വറി വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു, വോൾവോ പോലുള്ള കമ്പനികളും മോഡൽ നിരയിൽ വില കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. വില വർധനവിനെ മറികടക്കുന്നതിനും നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനുമായി ഫോക്‌സ്‌വാഗൺ ഇന്ത്യ അതിന്റെ മുഴുവൻ ലൈനപ്പിലും ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവയുടെ രൂപത്തിൽ ഇവ പ്രയോജനപ്പെടുത്താം.

Article Published On: Saturday, December 16, 2023, 14:20 [IST]
English summary
Volkswagen cars can buy now from canteen stores check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X