ജർമൻ സേഫ്റ്റി വേണേൽ പോക്കറ്റ് കീറും, ഇനി ഫോക്‌സ്‌വാഗൺ കാറുകൾ വാങ്ങൽ അത്ര എളുപ്പമാവില്ല

ഇന്ത്യൻ വിപണിയിൽ കാറുകളുടെ വില കൂടുന്ന സമയമാണിത്. എന്നാൽ ഇയർ എൻഡ് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം പ്രഖ്യാപിച്ച് ആളെക്കൂട്ടാനുള്ള ശ്രമവും കമ്പനികളുടെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ട്. ഇപ്പോഴിതാ 2024 ജനുവരി 1 മുതൽ മോഡൽ നിരയിലാകെ രണ്ട് ശതമാനം വരെ വില വർധിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ.

ഉയർന്നു വരുന്ന ഇൻപുട്ട്, മെറ്റീരിയൽ ചെലവുകളും പണപ്പെരുപ്പവും കണക്കിലെടുത്താണ് ഇന്ത്യയിലെ തങ്ങളുടെ കാറുകൾക്ക് വില വർധിപ്പിക്കുന്നതെന്ന് ജർമൻ വാഹന നിർമാതാക്കൾ പറയുന്നു. വെർട്ടിസ്, ടൈഗൂൺ, ടിഗുവാൻ എന്നിവയുൾപ്പെടെ ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ നിരയിലെ എല്ലാ മോഡലുകളെയും വില പരിഷ്ക്കാരം ബാധിക്കും. കൃത്യമായ വില വർധനവ് എത്രയായിരിക്കുമെന്ന് ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല.

Volkswagen India Announces Price Hike From January 2024

എങ്കിലും മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് ഇത് വ്യത്യാസപ്പെടുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. നിലവിൽ ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ കാറുകളുടെ വില ആരംഭിക്കുന്നത് 11.48 ലക്ഷം രൂപ മുതൽ വിലയിലാണ്. പ്രീമിയം സെഡാനായ വെർട്ടിസാണ് ബ്രാൻഡിന്റെ എൻട്രി ലെവൽ കാർ. തുടർന്ന് ടൈഗൂൺ മിഡ്-സൈസ് എസ്‌യുവിയാണ്. ഇതിന്റെ വില 11.62 ലക്ഷം മുതലാണ്.

ഫോക്‌സ്‌വാഗൺ ടിഗുവാൻ ബ്രാൻഡിന്റെ നിരയിലെ ഏറ്റവും വില കൂടിയ എസ്‌യുവിയാണ്. അതിന്റെ എക്സ്ഷോറൂം വില വരുന്നത് 35.16 രൂപ മുതലാണ്. ഈ വിലയെല്ലാം 2024 ജനുവരി മുതൽ വ്യത്യാസപ്പെടും. എംജി മോട്ടോർ ഇന്ത്യ, ഔഡി, ബിഎംഡബ്ല്യു, ടാറ്റ മോട്ടോർസ്, സിട്രൺ, ഹ്യുണ്ടായി, മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ മറ്റ് പ്രമുഖ കാർ നിർമാതാക്കളും പുതിയ കലണ്ടർ വർഷത്തിൽ വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്.

Volkswagen India Announces Price Hike From January 2024

മിക്ക വില വർധനവുകളും ഒന്നു മുതൽ രണ്ട് ശതമാനം വരെയായിരിക്കുമെന്നാണ് അനുമാനം. മോഡലും വേരിയന്റും അനുസരിച്ച് വ്യത്യാസപ്പെടും. മിക്ക കാർ നിർമാതാക്കളും ഡീലർഷിപ്പുകളും 2023 മോഡലുകൾ വിറ്റഴിക്കുവാനായി നിരവധി ഇയർ എൻഡ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോക്‌സ്‌വാഗണും കിടിലൻ ഡിസ്‌കൗണ്ടുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫോക്‌സ്‌വാഗൺ ഇന്ത്യ അതിന്റെ മുഴുവൻ ലൈനപ്പിലും ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവയുടെ രൂപത്തിൽ ഇവ പ്രയോജനപ്പെടുത്താം. ഏകദേശം 4 ലക്ഷം രൂപയോളം വരുന്ന ആനുകൂല്യങ്ങളാണ് ഡിസംബറിൽ ഉപയോഗപ്പെടുത്താനാവുന്നത്. ഈ മാസം അവസാനം വരെ ബാധകമായ മോഡൽ തിരിച്ചുള്ള ഓഫറുകൾ എങ്ങനെയെന്നതിനെ കുറിച്ച് വിശദമായി പരിശോധിച്ചാലോ.

Volkswagen India Announces Price Hike From January 2024

ടൈഗൂൺ 40,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഇതിൽ ശ്രദ്ധേയം. കൂടാതെ മിഡ്-സൈസ് എസ്‌യുവിക്ക് യഥാക്രമം 30,000 രൂപ, 40,000 രൂപ വരെയുള്ള കോർപ്പറേറ്റ്, എക്‌സ്‌ചേഞ്ച് ഇൻസെന്റീവുകളും ഉപയോഗപ്പെടുത്താനാവും. കൂടാതെ മൊത്തം 36,000 രൂപ പ്രത്യേക ആനുകൂല്യങ്ങളും വാഹനത്തിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. 11.62 ലക്ഷം മുതൽ 19.76 ലക്ഷം വരെയാണ് നിലവിൽ ടൈഗൂണിന് വരുന്ന എക്സ്ഷോറൂം വില.

2023 ഡിസംബർ 31 വരെയാണ് ഈ ഇയർ എൻഡ് ഓഫറിന് സാധുതയുള്ളത്. കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, സൗണ്ട് എഡിഷൻ ടോപ്‌ലൈൻ, ജിടി, ജിടി എഡ്ജ് ട്രയൽ എഡിഷൻ, ജിടി പ്ലസ്, ജിടി എഡ്ജ് ലിമിറ്റഡ് എഡിഷൻ, ജിടി പ്ലസ് എഡ്ജ് എന്നിങ്ങനെ ഒന്നിലധികം വേരിയന്റുകളിൽ ഫോക്‌സ്‌വാഗൺ ടൈഗൂൺ ലഭിക്കും. എസ്‌യുവിയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് ലഭ്യമാവുന്നത്.

Volkswagen India Announces Price Hike From January 2024

ടൈഗൂണിൻ്റെ ബേസ് വേരിയന്റുകളിൽ 1.0 ലിറ്റർ ടിഎസ് പെട്രോളും, ടോപ്പ് എൻഡിൽ 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിൻ ഓപ്ഷനുമാണ് കമ്പനി ഉപയോഗിക്കുന്നത്. മറുവശത്ത് ഈ മാസം 1.17 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായാണ് വെർട്ടിസ് സെഡാൻ സ്വന്തമാക്കാനാവുന്നത്. 50,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 20,000, 17,000 രൂപ വരെയുള്ള കോർപ്പറേറ്റ്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, 30,000 രൂപ മൂല്യമുള്ള പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

സെഡാന് 11.48 ലക്ഷം മുതൽ 19.29 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. ഫോക്‌സ്‌വാഗണിന്റെ നിലവിലെ മുൻനിര മോഡലായ ടിഗുവാന് യഥാക്രമം 1 ലക്ഷം, 75,000 രൂപ എക്‌സ്‌ചേഞ്ച്, കോർപ്പറേറ്റ് ആനുകൂല്യങ്ങളും 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ഇയർ എൻഡ് ഓഫറായി നൽകുന്നുണ്ട്. കൂടാതെ ചില ഡീലർമാർക്ക് 86,000 രൂപ വിലയുള്ള നാല് വർഷത്തെ സർവീസ് വാല്യൂ പാക്കേജും 84,000 രൂപ വരെയുള്ള മറ്റ് പ്രത്യേക ബോണസുകളും നൽകുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, December 12, 2023, 18:30 [IST]
English summary
Volkswagen india announces price hike from january 2024 virtus taigun and tiguan affects
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X