Volkswagen Taigun പ്രീമിയം എസ്‌യുവി വിഭാഗത്തിലേക്ക്, വിലവർധനവ് പണിയാവുമോ?

ഇന്ത്യയിൽ പോളോയ്ക്കും വെന്റോയ്ക്കും ശേഷം സാധാരണക്കാരെ കൈയിലെടുക്കാനായി ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കിയ വാഹനമാണ് ടൈഗൂൺ. രാജ്യത്ത് എസ്‌യുവികൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് ഫോക്‌സിയിട്ട പ്ലാൻ വിജയിക്കുകയും ചെയ്‌തു. നിർമാണ നിലവാരത്തിലും പെർഫോമൻസിലായാലും വിട്ടുവീഴ്ച്ച ചെയ്യാത്തതാണ് ആളുകൾക്ക് ഈ ബ്രാൻഡുകളുടെ കാറുകളോട് താത്പര്യം വരാനുള്ള കാരണം.

എന്നാൽ ഫോക്‌സ്‌വാഗണ്‍ അൽപം എക്‌സ്പെൻസീവല്ലേ എന്നു ചോദിക്കുന്നവരാണ് പലരും. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് ടൈഗൂണിന്റെ വില നിശ്ചയിച്ചത്. ഒരു മിഡ്-സൈസ് എസ്‌യുവി സ്വന്തമാക്കാൻ എത്തുന്നവരെ ആകർഷിക്കും വിധമായിരുന്നു വില നിർണയം. എന്നാൽ മാസങ്ങൾ കടന്നുപോവുന്നതിനൊപ്പം ഇക്കാര്യത്തിൽ മാറ്റമുണ്ടാവാൻ തുടങ്ങി. മോഡലിന്റെ വില കൂടി കൂടി എതിരാളികൾക്ക് മുകളിലായി ഇപ്പോൾ സ്ഥാനം. തലക്കെട്ടിൽ പറയുന്നതു പോലെ പ്രീമിയം എസ്‌യുവി സ്വന്തമാക്കുന്ന വിലയുണ്ടെങ്കിലേ ഇപ്പോൾ ടൈഗൂൺ വീട്ടിലെത്തിക്കാനാവൂ.

Volkswagen Taigun Front View

വില നിർണയത്തിന്റെ കാര്യത്തിൽ ഫോക്‌സ്‌വാഗണ്‍ പണ്ടേ പരാജയമാണ്. ഇത് വീണ്ടും ടൈഗൂണിലൂടെ തെളിയിക്കുകയാണോ എന്നാണ് എതിരാളികൾ ഇപ്പോൾ ചോദിക്കുന്നത്. പ്രിൽ മുതൽ ഫോക്‌സ്‌വാഗൺ കാറുകൾക്ക് വീണ്ടും വില കൂടുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കൃത്യമായ കണക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രാൻഡ്. 2023 ഏപ്രിൽ 1 മുതൽ ബ്രാൻഡ് നിരയിലെ ടൈഗൂൺ, വെർട്ടിസ്, ടിഗുവാൻ എന്നിവയുടെ വില രണ്ട് ശതമാനം വരെ ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം.

ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകൾക്കൊപ്പം RDE, ബിഎസ്-VI 2.0 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിനുകൾ നവീകരിച്ചതാണ് ഇപ്പോൾ വില വർധനവുണ്ടാവാൻ കാരണമായിരിക്കുന്നത്. കംഫർട്ട്‌ലൈൻ, ഹൈലൈൻ, ഒന്നാം വാർഷികം, ടോപ്‌ലൈൻ, ജിടി, ജിടി പ്ലസ് എന്നിങ്ങനെ ആറ് വേരിയന്റുകളിൽ എസ്‌യുവി ലഭിക്കും. ടൈഗൂൺ ആനിവേഴ്‌സറി എഡിഷന്റെ വില 45,000 രൂപ വരെ ഉയരുമ്പോൾ കംഫർട്ട്‌ലൈൻ മാനുവൽ പതിപ്പിന് 6,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്.

Volkswagen Taigun Rear View

അതേസമയം ടൈഗൂൺ ജിടി, ജിടി പ്ലസ് വേരിയന്റുകൾക്ക് ഇപ്പോൾ യഥാക്രമം 30,000 രൂപയും 10,000 രൂപയുമാണ് ഫോക്‌സ്‌വാഗൺ വർധിപ്പിച്ചിരിക്കുന്നത്. അതേസമയം എസ്‌യുവിയുടെ ഹൈലൈൻ വേരിയന്റിന് ഇപ്പോൾ 24,000 രൂപ വരെയും ചെലവഴിക്കേണ്ടി വരും. നിലവിൽ ടൈഗൂണിന് 11.56 ലക്ഷം മുതൽ 18.96 ലക്ഷം രൂപ വരെയാണ് ചെലവഴിക്കേണ്ടി വന്നിരുന്നത്. ഇതിൽ നിന്നാണ് മേൽ പറഞ്ഞ തുകയുടെ നവീകരണം നടപ്പിലാക്കിയിരിക്കുന്നത്.

നിലവിൽ കടുത്ത മത്സരം നേരിടുന്ന സെഗ്മെന്റിൽ മോശമല്ലാത്ത വിൽപ്പനയുമായി ടൈഗൂൺ തകർക്കുകയാണ്. പക്ഷേ അടിക്കടിയുണ്ടാവുന്ന ഈ വലിയ വില വർധനവ് ജർമൻ ബ്രാൻഡിന് തിരിച്ചടിയാവാൻ സാധ്യതയുണ്ട്. ഏപ്രിൽ മുതൽ വില വർധനവ് നടപ്പിലാക്കുന്ന ഏക വാഹന നിർമാതാക്കളല്ല ഫോക്‌സ്‌വാഗൺ എന്നതും പ്രത്യേകം ഓർമിക്കാം. എങ്കിലും അതത് സെഗ്മെന്റിലെ മോഡലുകളുമായി തട്ടിച്ചുനോക്കുമ്പോൾ ജർമൻ കാറുകൾ കൂടുതൽ ചെലവേറിയതാവുന്നത് ശരിക്കും നിരാശാജനകമാണ്.

Volkswagen Taigun Interior

E20 ഇന്ധന മിശ്രിതത്തിൽ പ്രവർത്തിക്കാൻ ശേഷിയുള്ള രണ്ട് ടിഎസ്ഐ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഫോക്‌സ്‌വാഗൺ ടൈഗൂണിന് തുടിപ്പേകാൻ എത്തുന്നത്. ഇതിൽ ആദ്യത്തെ 1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ യൂണിറ്റിന് പരമാവധി 115 bhp കരുത്തിൽ 175 Nm torque വരെ ഉത്പാദിപ്പിക്കാനാവും. രണ്ടാമത്തെ ശേഷി കൂടിയ 1.5 ലിറ്റർ ഫോർ സിലിണ്ടർ ടിഎസ്ഐ യൂണിറ്റ് 148 bhp പവറിൽ 250 Nm torque വരെ നൽകാനും പ്രാപ്‌തമാണ്.

6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, ഡിഎസ്‌ജി ഓട്ടോമാറ്റിക് എന്നിവയാണ് എസ്‌യുവിയിലെ ഗിയർബോക്‌സ് കോമ്പിനേഷനുകൾ. ടൈഗൂണിലെ 1.5 ലിറ്റർ ടിഎസ്ഐ എഞ്ചിൻ സിലിണ്ടർ ഡീആക്ടിവേഷൻ സാങ്കേതികവിദ്യയോടെയാണ് വരുന്നത്. അത് കാര്യക്ഷമത മെച്ചപ്പെടുത്താനും വാഹനത്തിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനും സഹായിക്കുന്നുവെന്ന് ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നു. വില വർധനവ് ന്യായീകരിക്കുന്നതിനായി ഹൈലൈൻ, ജിടി ലൈൻ വകഭേദങ്ങൾക്കുള്ള ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഫോളോ-മീ-ഹോം ലാമ്പുകൾ എന്നിങ്ങനെയുള്ള ഒരുപിടി പുതിയ ഫീച്ചറുകളും ഫോക്‌സ്‌വാഗൺ വാഹനത്തിൽ പരിചയപ്പെടുത്തിയിട്ടുണ്ടിപ്പോൾ.

Volkswagen Taigun Front View

വില വർധനവ് സാരമായി ബാധിക്കുമെങ്കിലും സെഗ്മെന്റിലെ വേറിട്ട മുഖമാണ് ടൈഗൂണിനുള്ളത്. എങ്കിലും ഇതിന്റെ വിലയ്ക്ക് മറ്റ് 6,7 സീറ്റർ എസ്‌യുവികൾ അരങ്ങുവാഴുന്നതും ജർമൻ ബ്രാൻഡിനെ സംബന്ധിച്ച് തലവേദനയുണ്ടാക്കും. പ്രീമിയം വാഹനമെന്ന ഫീൽ വിലയുടെ കാര്യത്തിൽ വീണാൽ ഇന്ത്യ പോലുള്ള സെൻസിറ്റീവായ വിണിയിൽ പിടിച്ചുനിൽക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമായിരിക്കും.

More from DriveSpark

Article Published On: Saturday, April 8, 2023, 14:15 [IST]
English summary
Volkswagen taigun now more expensive new price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X