ഇതിനൊരു അന്ത്യമില്ലേ? ഏപ്രിൽ മുതൽ ഫോക്‌സ്‌വാഗൺ കാറുകൾക്ക് വീണ്ടും വില കൂടും!

കാറുകളുടെ വില വർധനവ് ഇപ്പോൾ അത്ര പുതുമയുള്ള കാര്യമൊന്നുമല്ലെങ്കിലും അടിക്കടി കമ്പനികൾ ഇങ്ങനെ വില ഉയർത്തുന്നത് തീർച്ചയായും പുതിയ കാർ വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്. പണ്ട് കൊല്ലത്തിൽ ഒരു തവണയൊക്കെ കൂടിയിരുന്ന വാഹന വില ഇപ്പോൾ മൂന്ന് മാസത്തിൽ ഒരിക്കൽ കൂടുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.

ഒരു മോഡൽ ഇന്ന് ബുക്ക് ചെയ്‌താൽ ഡെലിവറി കിട്ടുമ്പോൾ ആ കാറിന് പുതിയ വിലയായിരിക്കുമെന്നതാണ് രസകരമായ കാര്യം. വില എത്ര കൂടിയാലും ഏതൊരു വ്യക്തിയുടെയും ചിരകാല സ്വപ്നങ്ങളിൽ ഒന്നായ കാർ വാങ്ങുക എന്ന പ്രവൃത്തി അവർ മാറ്റിവെക്കാൻ ഒരുക്കമല്ല താനും. ഇൻപുട്ട് ചെലവുകളിൽ ഉണ്ടാവുന്ന വർധനവാണ് കമ്പനികളെ പലപ്പോഴും കാർ വില പരിഷ്ക്കരിക്കാൻ പ്രേരിപ്പിക്കുന്നത്. ആളുകളെ ബ്രാൻഡിലേക്ക് ആകർഷിക്കാനായി എല്ലാ മാസവും കിടുക്കൻ ഡിസ്‌കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കാറുമുണ്ട്.

ഇതിനൊരു അന്ത്യമില്ലേ? ഏപ്രിൽ മുതൽ ഫോക്‌സ്‌വാഗൺ കാറുകൾക്ക് വില കൂടും!

ദേ ഇപ്പോൾ ഇന്ത്യയിൽ പ്രത്യേക ഫാൻബേസുള്ള ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ മോഡൽ നിരയിലുടനീളം വില വർധന പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 ഏപ്രിൽ 1 മുതൽ ബ്രാൻഡ് നിരയിലെ ടൈഗൂൺ, വെർട്ടിസ്, ടിഗുവാൻ എന്നിവയുടെ വില രണ്ട് ശതമാനം വരെ ഉയർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മോഡലും വേരിയന്റും അനുസരിച്ച് വർധനവിന്റെ കൃത്യമായ അളവ് വ്യത്യാസപ്പെടുമെന്നും ബ്രാൻഡ് പ്രത്യേകം ഓർമപ്പെടുത്തുന്നുണ്ട്.

അതായത് വരുന്ന 2023-24 സാമ്പത്തിക വർഷത്തിൽ ഫോക്‌സ്‌വാഗൺ കാറുകൾ വാങ്ങാനെത്തുന്ന ഉപഭോക്താക്കൾ 20,000 രൂപ മുതൽ 36,000 രൂപ രൂപ വരെ പോക്കറ്റിൽ അധികമായി കരുതിക്കോണമെന്ന് സാരം. കമ്പനിയുടെ വെർട്ടിസ് പ്രീമിയം സെഡാന്റെ പുതിയ വില പരിഷ്ക്കാരത്തിലേക്ക് നോക്കിയാൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ടോപ്‌ലൈൻ, കംഫർട്ട്‌ലൈൻ, ഹൈലൈൻ, ജിടി പ്ലസ് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന കാറിന് 20,000 രൂപ മുതൽ 35,000 രൂപ വരെയായിരിക്കും ഉയർത്തുക .

ഏപ്രിൽ മുതൽ ഫോക്‌സ്‌വാഗൺ കാറുകൾക്ക് വില കൂടും

നിലവിൽ 11.32 ലക്ഷം രൂപ മുതൽ 18.42 ലക്ഷം രൂപ വരെയാണ് ഫോക്‌സ്‌വാഗൺ വെർട്ടിസിന്റെ എക്സ്ഷോറൂം വില വരുന്നത്. ഈ വിലയിൽ നിന്നാവും 20,000-35,000 രൂപ വരെ ഉയരുക. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടത്തിന് അനുസൃതമായി സി-സെഗ്മെന്റ് സെഡാനെ ബ്രാൻഡ് പുതുക്കിയിട്ടുണ്ട്. ഇതോടൊപ്പം എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി പിൻ ഫോഗ് ലാമ്പുകളും ജർമൻ കമ്പനി ഒരുക്കിയതും ശ്രദ്ധേയമായി.

ഇനി ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ വില വർധനവിലേക്ക് കടന്നാൽ 20,000 രൂപ മുതൽ 37,000 രൂപ വരെയാണ് മിഡ്-സൈസ് എസ്‌യുവിക്ക് ഉയരുക. കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, ജിടി പ്ലസ് വേരിയന്റുകളിൽ വാഹനം ഇപ്പോൾ ലഭ്യമാണ്. നിലവിൽ ടൈഗൂണിന് 11.56 ലക്ഷം മുതൽ 18.96 ലക്ഷം രൂപ വരെയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഇതിൽ നിന്നാകും മേൽ പറഞ്ഞ തുകയുടെ നവീകരണം നടപ്പാക്കുക.

ഇതിനൊരു അന്ത്യമില്ലേ? ഏപ്രിൽ മുതൽ ഫോക്‌സ്‌വാഗൺ കാറുകൾക്ക് വില കൂടും!

ഇതുകൂടാതെ വരാനിരിക്കുന്ന റിയൽ ഡ്രൈവ് എമിഷൻ മാനദണ്ഡങ്ങൾ‌ പാലിക്കുന്നതിനായി ടൈഗൂണിന്റെ എഞ്ചിൻ നിരയും കമ്പനി പരിഷ്ക്കരിക്കുകയുണ്ടായി. മാത്രമല്ല E20 ഇന്ധന മിശ്രിതത്തിൽ പ്രവർത്തിക്കാൻ എസ്‌യുവി ഇനി മുതൽ പ്രാപ്‌തമായിരിക്കും. ഹൈലൈൻ, ജിടി ലൈൻ വകഭേദങ്ങൾക്കുള്ള ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഫോളോ-മീ-ഹോം ലാമ്പുകൾ എന്നിങ്ങനെയുള്ള ഒരുപിടി പുതിയ ഫീച്ചറുകളും ഫോക്‌സ്‌വാഗൺ വാഹനത്തിൽ പരിചയപ്പെടുത്തിയിട്ടുണ്ടിപ്പോൾ. നിലവിൽ കടുത്ത മത്സരം നേരിടുന്ന സെഗ്മെന്റിൽ മോശമല്ലാത്ത വിൽപ്പനയുമായി ടൈഗൂൺ തകർക്കുകയാണ്.

എലഗൻസ്, എക്‌സ്‌ക്ലൂസീവ് എഡിഷനുകളിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ടിഗുവാൻ പ്രീമിയം എസ്‌യുവിയുടെ വിലയിലും മാറ്റമുണ്ടാവും. 33.50 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന വാഹനത്തിന് ബിഎസ്-VI സ്റ്റേജ് 2-നിലവാരത്തിലുള്ള എഞ്ചിൻ ലഭിക്കുന്നതോടെ വില കുതിച്ചുയരുമെന്നാണ് വിവരം. മോഡലിന്റെ കൃത്യമായ വിലവർധനവ് എത്രയെന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും ഏകദേശം രണ്ട് ശതമാനം തന്നെയാവും പരിഷ്ക്കരിക്കുകയെന്നാണ് സൂചന. ഏപ്രിൽ മുതൽ വില വർധനവ് നടപ്പിലാക്കുന്ന ഏക വാഹന നിർമാതാക്കളല്ല ഫോക്‌സ്‌വാഗൺ എന്നതും പ്രത്യേകം ഓർമിക്കാം.

More from DriveSpark

Article Published On: Wednesday, March 22, 2023, 19:00 [IST]
English summary
Volkswagen taigun virtus and tiguan price will increase from 2023 april new price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X