530 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് കാറിന്റെ ഡെലിവറി തുടങ്ങി, ഈ ഷോറൂമിലേക്ക് വെച്ചുപിടിച്ചാലോ?

രാജ്യത്ത് ലക്ഷ്വറി ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്‍ഡ് കുതിച്ചുയരുകയാണ്. ഒറ്റ ചാർജിൽ 500 കിലോമീറ്ററിൽ അധികം റേഞ്ച് ലഭിക്കുന്നത് തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണം. ബിഎംഡബ്യു, മെർസിഡീസ് ബെൻസ്, ജ്വാഗർ, ഔഡി പോലുള്ള ബ്രാൻഡുകളെല്ലാം വൈദ്യുത വാഹനങ്ങൾ ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. വോൾവോയും ഈ നിരയിൽ ഇപ്പോൾ രണ്ട് മോഡലുകളാണ് വിൽക്കുന്നത്.

ഇന്ത്യയിൽ പ്രത്യേക ഇമേജുള്ള വോൾവോ XC40 റീചാർജിന് ശേഷം C40 റീചാര്‍ജ് എന്ന ലക്ഷ്വറി കൂപ്പെ ഇലക്ട്രിക് എസ്‌യുവിയെയും കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വോൾവോ ഇവി രണ്ടാമൻ എന്നറിയപ്പെടുന്ന വാഹനത്തിനായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണിപ്പോൾ. സെപ്റ്റംബർ നാലിന് വില പ്രഖ്യാപിച്ചതിന് ശേഷം 10 ദിവസത്തിനുള്ളിലാണ് ആദ്യ യൂണിറ്റിനെ ഉപഭോക്താവിന് കമ്പനി കൈമാറിയിരിക്കുന്നത്.

Volvo C40 Recharge Electric SUV Delivery Started

ഇന്ത്യയിൽപുതിയ വോൾവോ C40 റീചാര്‍ജ് ഇവിയുടെ ആദ്യമായി വിതരണം ചെയ്ത മോഡലുകൾ കേരളത്തിലും തമിഴ്‌നാട്ടിലുമാണ്. ഈ ലക്ഷ്വറി ഇലക്ട്രിക് കാർ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വോൾവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒരു ലക്ഷം രൂപ ടോക്കൺ തുക നൽകി ബുക്കിംഗ് ഓൺലൈനായി നടത്താം. C40 റീചാർജ് XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവിക്ക് മുകളിലാണ് ഇടംപിടിച്ചിരിക്കുന്നത്.

ബ്ലാക്ക് സ്റ്റോൺ, ഫ്യൂഷൻ റെഡ്, തണ്ടർ ഗ്രേ, ഫ്‌ജോർഡ് ബ്ലൂ, സിൽവർ ഡൗൺ ആൻഡ് ക്രിസ്റ്റൽ വൈറ്റ്, സേജ് ഗ്രീൻ, ഓനിക്സ് ബ്ലാക്ക് എന്നിങ്ങനെ എട്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ പുതിയ വോൾവോ C40 റീചാർജ് സ്വന്തമാക്കാനാവും. 61.25 ലക്ഷം രൂപ ആമുഖ എക്‌സ്‌ഷോറൂം വിലയിലാണ് കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തെ കുറച്ച് കസ്റ്റമേഴ്‌സിനാണ് ഈ വിലയില്‍ കാര്‍ സ്വന്തമാക്കാന്‍ സാധിക്കുക.

Volvo C40 Recharge Electric SUV Delivery

പ്രാദേശികമായി അസംബിള്‍ ചെയ്യുകയാണെങ്കിലും C40 റീചാര്‍ജിന് XC40 റീചാര്‍ജിനേക്കാള്‍ 4.35 ലക്ഷം രൂപ കൂടുതലാണെന്നതും ഓർമിക്കണം. ഡിസൈനിലേക്ക് വന്നാൽ വോൾവോയുടെ ശൈലി നിലനിർത്തി തന്നെയാണ് C40 റീചാര്‍ജ് പണികഴിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവി സ്വീഡിഷ് വാഹന നിർമാതാക്കളുടെ സിഗ്നേച്ചർ ഡിസൈൻ ഘടകങ്ങളുമായി തന്നെയാണ് വരുന്നതും. സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ തോറിന്റെ ഹാമർ എൽഇഡി ഹെഡ്‌ലാമ്പുകൾ ലുക്കിൽ കാര്യമായ സംഭാവനയാണ് നൽകുന്നത്.

വോൾവോ XC40 റീചാർജിന് സമാനമാണ് എൽഇഡി ഫോഗ് ലാമ്പുകളും ലോവർ ബമ്പറിലെ ബ്ലാക്ക് എയർ ഇൻടേക്കും. XC40 റീചാർജുമായി താരതമ്യപ്പെടുത്തുമ്പോൾ വശങ്ങളിൽ നിന്ന് അതിന്റെ രൂപകൽപ്പനയിൽ വലിയ മാറ്റമൊന്നുമില്ലെന്നതും തുറന്നു സമ്മതിക്കേണ്ട കാര്യമാണ്. 19 ഇഞ്ച് അലോയ് വീലുകൾ സ്‌റ്റൈലിഷും സ്‌പോർട്ടിയുമായതിനാൽ ഇക്കാര്യം തത്ക്കാലം മറക്കാം. പിന്നിൽ ലംബമായി അടുക്കിയ സ്ലീക്കർ എൽഇഡി ടെയിൽ ലൈറ്റുകൾ ഇവിയുടെ മൊത്തത്തിലുള്ള ദൃശ്യഭംഗി വർധിപ്പിക്കുന്നു.

Volvo C40 Recharge Electric SUV Delivery

വലിപ്പം നോക്കിയാല്‍ 4,440 മില്ലീമീറ്റർ നീളവും 1,873 മില്ലീമീറ്റർ വീതിയും 1,591 മില്ലീമീറ്റർ ഉയരവും 2,702 മില്ലീമീറ്റർ വീല്‍ബേസുമാണ് വോള്‍വോ C40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിക്കുള്ളത്. കൂടാതെ 171 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ലക്ഷ്വറി ഇവിയിൽ വോൾവോ ഒരുക്കിയിരിക്കുന്നത്. അകത്തേക്ക് കയറിയാലും C40 റീചാർജ് ലക്ഷ്വറി ഫീൽ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഡാഷ്ബോർഡിന്റെ മധ്യഭാഗത്തായി ഇടംപിടിച്ചിട്ടുണ്ട്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന പോര്‍ട്രെയിറ്റ് ഓറിയന്റഡ് യൂണിറ്റാണിത്. 13 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സിസ്റ്റവും ഇതിന്റെ കൂടെ വരുന്നു. ഇലക്ട്രിക് കാറിലെ 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും പ്രായോഗികമാണ്. ഹീറ്റഡ്, വെന്റിലേറ്റഡ് ഫീച്ചറുകളുള്ള ഫ്രണ്ട് സീറ്റുകൾ, വെഗൻ ഇന്റീരിയറുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ADAS സ്യൂട്ട് എന്നിവയാണ് മറ്റ് സവിശേഷതകൾ.

Volvo C40 Recharge Electric SUV Delivery

78 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കും AWD ഡ്രൈവ്‌ട്രെയിനുമായി ജോടിയാക്കിയ ട്വിൻ ഇലക്ട്രിക് മോട്ടോറുകളോടെയാണ് വോൾവോ C40 റീചാർജ് വരുന്നത്. ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾക്ക് 402 bhp പവറിൽ 660 Nm torque വരെ സൃഷ്ടിക്കാൻ കഴിയും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത പുറത്തെടുക്കാനാവുന്ന ഇലക്ട്രിക് ലക്ഷ്വറി എസ്‌യുവിക്ക് വെറും 4.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.

C40 റീചാർജിന് ഒറ്റ ചാർജിൽ 530 കിലോമീറ്റർ റേഞ്ച് നൽകാൻ സാധിക്കുമെന്നാണ് വോൾവോ പറയുന്നത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 27 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ പുതിയ വോൾവോ ഇവിക്ക് കഴിയും. അതേസമയം 11 kW ലെവൽ 2 ചാർജർ ഉപയോഗിച്ചാൽ വാഹനം പൂർണമായും ചാർജാവാൻ 8 മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരിക. ഇന്ത്യയിൽ കിയ EV6 ഇവിയുമായാണ് C40 റീചാർജിന്റെ മത്സരം.

Article Published On: Thursday, September 14, 2023, 15:41 [IST]
English summary
Volvo c40 recharge electric suv delivery started in india 530 km on a single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X