ഒറ്റ ചാർജിൽ കൊച്ചി-തിരുവനന്തപുരം റൗണ്ട് ട്രിപ്പടിക്കാം, പ്രദർശനത്തിനെത്തി വോൾവോ C40 ഇലക്‌ട്രിക്

ഇന്ത്യയിലെ ആഡംബര വാഹന വിഭാഗം ഇലക്‌ട്രിക് കാറുകൾ കീഴടക്കുകയാണ്. ബിഎംഡബ്യുവും മെർസിഡീസ് ബെൻസുമെല്ലാം ഇവികളിൽ ഭാവി കാണുമ്പോൾ ഇങ്ങ് ഇന്ത്യയിൽ ലക്ഷ്വറി വൈദ്യുത വാഹനങ്ങൾ വാങ്ങാനും ആളുകൾ ഇരച്ചെത്തുന്നുണ്ട്. ബജറ്റ് സെഗ്മെന്റിൽ ഇലക്ട്രിക് കാറുകൾ ഉള്ളതിലും കൂടുതലാണ് ആഡംബര നിരയിൽ ഇന്ന് അണിനിരന്നിട്ടുള്ളത്.

ഇന്ത്യയിൽ പ്രത്യേക ഇമേജുള്ള വോൾവോയും ഇവി നിര കീഴടക്കാനായി എത്തിയിട്ടുണ്ട്. XC40 റീചാർജ് എന്ന എസ്‌യുവി പുറത്തിറക്കി ഹിറ്റടിച്ച കമ്പനി രണ്ടാമതൊരു ഇലക്‌ട്രിക് കാറിനെ കൂടി ആഭ്യന്തര വിപണിക്കായി പ്രദർശിപ്പിച്ചിരിക്കുകയാണ്. സ്വീഡിഷ് നിർമാതാക്കളിൽ നിന്നുള്ള രണ്ടാമത്തെ ഓൾ-ഇലക്‌ട്രിക് ഓഫറായി വോൾവോ C40 റീചാർജാണ് ഇപ്പോൾ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഒരൊറ്റ ടോപ്പ്-സ്പെക്ക് വേരിയന്റിലാണ് മോഡലിനെ കമ്പനി പുറത്തിറക്കിയിരിക്കുക.

Volvo C40 Recharge Unveiled

വിദേശ വിപണികളിൽ സിംഗിൾ-മോട്ടോർ, റിയർ-വീൽ-ഡ്രൈവ് പതിപ്പിന്റെ ഓപ്‌ഷൻ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും XC40 റീചാർജ് പോലെ മോഡൽ അതിന്റെ ഡ്യുവൽ-മോട്ടോർ, ഓൾ-വീൽ ഡ്രൈവ് പതിപ്പിൽ മാത്രമായിരിക്കും ഇവിടെ ലഭ്യമാക്കുകയെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. 78 kWh ബാറ്ററി പായ്ക്കാണ് വോൾവോയുടെ പുതിയ C40 റീചാർജിന് തുടിപ്പേകുന്നത്. ഇത് ഒരൊറ്റ AWD പതിപ്പിലാണ് നിരത്തിലേക്ക് ഓടിയിറങ്ങുക.

വാഹനത്തിലെ ഡ്യുവൽ-ഇലക്‌ട്രിക് മോട്ടോർ സജ്ജീകരണം 405 bhp കരുത്തിൽ പരമാവധി 660 Nm torque വരെ ഉത്പാദിപ്പിക്കാനായാണ് ട്യൂൺ ചെയ്തിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ C40 റീചാർജിൽ ഏകദേശം 530 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നും വോൾവോ അവകാശപ്പെടുന്നു. 150 kW DC ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ 27 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം എന്നതും ഹൈലൈറ്റാണ്.

Volvo C40 Recharge Unveiled

അസാധാരണമായ ഡ്രൈവിംഗ് അനുഭവം നൽകുന്ന ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് ഇവി എതിരാളികൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കാൻ വോൾവോയെ സഹായിക്കും. വോൾവോയുടെ അത്യാധുനിക CMA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന വാഹനമാണ് C40 റീചാർജ്. ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ കാർ ഏതാണ്ട് കൃത്യമായി XC40 റീചാർജിന് സമാനമാണെന്ന് വേണം പറയാൻ. നിലവിലുള്ള XC40 റീചാർജിന്റെ കൂപ്പെ പതിപ്പാണ് ഇതെന്നതും എടുത്തുപറയേണ്ട കാര്യമാണ്.

ബോഡി കളറിൽ പൂർത്തിയാക്കിയ ക്ലോസ്-ഓഫ് ഫ്രണ്ട് ഗ്രിൽ, തോർ-ഹാമർ സ്റ്റൈലിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, XC40 റീചാർജിന്റെ വെർട്ടിക്കൽ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചാണ് പുതിയ പ്രീമിയം ഇലക്ട്രിക് കാറിനെ വോൾവോ പണികഴിപ്പിച്ചിരിക്കുന്നത്. കൂപ്പെ ബോഡി സ്റ്റൈൽ ഇതിന് ഒരു വേറിട്ട രൂപം നൽകുന്നുവെന്നതും ശ്രദ്ധേയമാണ്. കൂടാതെ 19 ഇഞ്ച് ഫൈവ്-സ്‌പോക്ക് ഡയമണ്ട് കട്ട് അലോയ് വീലുകൾ എസ്‌യുവിയുടെ റോഡ് പ്രെസൻസ് വർധിപ്പിക്കുന്നുമുണ്ട്.

Volvo C40 Recharge Unveiled

ക്രിസ്റ്റൽ വൈറ്റ്, ഓനിക്സ് ബ്ലാക്ക്, ഫ്യൂഷൻ റെഡ്, ക്ലൗഡ് ബ്ലൂ, സേജ് ഗ്രീൻ, ഫ്യോർഡ് ബ്ലൂ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ വോൾവോയുടെ പുത്തൻ C40 റീചാർജ് സ്വന്തമാക്കാനാവും. അകത്തളത്തിലേക്ക് നോക്കിയാൽ ഇലക്ട്രിക് ക്രോസ്ഓവറിന്റെ ഇന്റീരിയർ XC40 റീചാർജിന്റെ അതേ ലേഔട്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഡാഷ്‌ബോർഡിൽ വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ആധിപത്യം പുലർത്തുന്നത്.

ഇത് ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ചതാണെന്നാണ് വോൾവോ പറയുന്നത്. കൂടാതെ ഗൂഗിൾ മാപ്‌സ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പ്ലേ സ്റ്റോർ തുടങ്ങിയ ഇൻ-ബിൽറ്റ് സേവനങ്ങളും ഇതിൽ കമ്പനി കോർത്തിണക്കിയിട്ടുണ്ട്. ഡ്രൈവർ ഡിസ്‌പ്ലേ പൂർണമായും ഡിജിറ്റലാണ് എന്നതും ശ്രദ്ധേയമാണ്. കൂടാതെ എയർകോൺ വെന്റുകളും സാധാരണ പോർട്രെയ്‌റ്റ് ശൈലിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 360-ഡിഗ്രി ക്യാമറ, ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം, പൈലറ്റ് അസിസ്റ്റ്, ലെയ്ൻ കീപ്പ് എയ്ഡ് തുടങ്ങിയ ADAS സവിശേഷതകളും C40 റീചാർജിൽ വോൾവോ നൽകുന്നുണ്ട്.

Volvo C40 Recharge Unveiled

പ്രദർശനം നടന്നുവെങ്കിലും വോൾവോ C40 റീചാർജിന്റെ ഔദ്യോഗികമായി ലോഞ്ചും വില പ്രഖ്യാപനവും ഈ വർഷം ഓഗസ്റ്റിലാവും പൂർത്തിയാക്കുകയെന്നാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ അറിയിച്ചിരിക്കുന്നത്. തുടർന്ന് സെപ്റ്റംബറിൽ പ്രീമിയം ഇലക്ട്രിക് കൂപ്പെ മോഡലിനായുള്ള ഡെലിവറികളും കമ്പനി പൂർത്തിയാക്കും. ഇലക്ട്രിക് എസ്‌യുവി ഹ്യുണ്ടായി അയോണിക് 5, കിയ EV6 പോലുള്ള വമ്പൻമാരുമായാവും ഏറ്റമുട്ടുക.

More from DriveSpark

Article Published On: Wednesday, June 14, 2023, 12:24 [IST]
English summary
Volvo c40 recharge unveiled can go for kochi trivandrum round trip on a single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X