കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം ഏറ്റു! ഈ ആഡംബര കാറുകൾക്ക് വില കൂട്ടി കമ്പനി

ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ കാർ നിർമിക്കുന്നവരാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ. എസ്‌യുവികൾ, സ്റ്റേഷൻ വാഗണുകൾ, സെഡാനുകൾ എന്നിവ നിർമിക്കുന്നതിൽ തങ്ങളുടേതായ വൈദഗ്ധ്യം ലോകത്തിന് കാട്ടികൊടുത്ത കമ്പനി സേഫ്റ്റിക്കൊപ്പം സ്വീഡിഷ് പൈതൃകവും അവരുടെ തനതായ ഡിസൈനും കോർത്തിണക്കിയാണ് ലോകം കീഴടക്കിയത്.

ഇന്ത്യയിലെ ആഡംബര വാഹന വിഭാഗത്തിൽ മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവും ആണ് അരങ്ങുവാഴുന്നതെങ്കിലും എല്ലാക്കാലത്തും വോൾവോയ്ക്ക് ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ടെന്നു വേണം പറയാൻ. ഒരു ഇലക്ട്രിക് എസ്‌യുവി ഉൾപ്പടെ XC40, XC60, S90, XC90 അഞ്ച് മോഡലുകളോളം അണിനിരത്തിയിരിക്കുന്ന കമ്പനി വിൽപ്പനയുടെ കാര്യത്തിലും ഒട്ടുംപിന്നിലല്ല. ജനഹൃദയങ്ങൾ കീഴക്കി വേറിട്ടുനിൽക്കുന്ന വോൾവോ സുപ്രധാനമായൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണിപ്പോൾ.

കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം ഏറ്റു! ഈ ആഡംബര കാറുകൾക്ക് വില കൂട്ടി കമ്പനി

നിലവിൽ രാജ്യത്ത് വിൽപ്പന നടത്തുന്ന മൈൽഡ് ഹൈബ്രിഡ് മോഡലുകൾക്ക് വോൾവോ കാർസ് ഇന്ത്യ വില വർധന പ്രഖ്യാപിച്ചതാണ് ആ തീരുമാനം. XC40, XC60, S90, XC90 മൈൽഡ് ഹൈബ്രിഡ് മോഡലുകളെയാണ് വിലവർധന ബാധിക്കുക. വില പരിഷ്ക്കാരം ഉടൻ പ്രാബല്യത്തിൽ വന്നതായി സ്വീഡിഷ് ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. നിലവിലുള്ള എക്‌സ്ഷോറൂം വിലയേക്കാൾ രണ്ട് ശതമാനം വരെയാണ് ഈ മോഡലുകൾക്ക് ഇനി അധികം മുടക്കേണ്ടി വരിക.

ഈ മാസമാദ്യം നടത്തിയ 2023 കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളാണ് ഈ പെട്ടെന്നുള്ള വില വർധനവിന് കാരണമായതെന്ന് വോൾവോ പറഞ്ഞു. കസ്റ്റംസ് തീരുവ സർക്കാർ ഉയർത്തിയത് മൈൽഡ് ഹൈബ്രിഡ് മോഡലുകളുടെ വില പരിഷ്ക്കരിക്കാൻ നിർബന്ധിതരായി. വോൾവോ അടുത്തിടെ തങ്ങളുടെ മുഴുവൻ വാഹനങ്ങളെയും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലേക്ക് നവീകരിച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് കമ്പനി XC40, XC90 മൈൽഡ് ഹൈബ്രിഡ് വേരിയന്റുകൾ പുറത്തിറക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം ഏറ്റു! ഈ ആഡംബര കാറുകൾക്ക് വില കൂട്ടി കമ്പനി

കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ് (CBU) വഴിയോ കംപ്ലീറ്റ്ലി നോക്ക്‌ഡ് ഡൌൺ (CKD) വഴിയോ ഇന്ത്യയിൽ വിൽക്കുന്ന കാറുകളുടെ വില വർധനവിനെ സംബന്ധിച്ച ധനമന്ത്രി നിർമല സീതാരാമന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ മോഡലുകളുടെ വില വർധിപ്പിക്കാനുള്ള തീരുമാനം ആവശ്യമായി വന്നതെന്ന് വോൾവോ കാർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്ര പറഞ്ഞു. അടുത്തിടെ ബജറ്റിൽ പ്രഖ്യാപിച്ച കസ്റ്റംസ് തീരുവയിലെ മാറ്റങ്ങൾ തങ്ങളുടെ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് മോഡലുകളുടെ ഇൻപുട്ട് ചെലവിൽ വർധനവിന് കാരണമായെന്നും അദ്ദേഹം കൂട്ടിതച്ചേർത്തു.

പുതിയ വില വർധനവിന് ശേഷം XC40 B4 മൈൽഡ് ഹൈബ്രിഡ് പതിപ്പിന് എക്‌സ്ഷോറൂം വില 43.20 ലക്ഷം രൂപയിൽ നിന്ന് 46.40 ലക്ഷം രൂപയായി ഉയർന്നു. XC60 B5 മൈൽഡ് ഹൈബ്രിഡിന് ഇപ്പോൾ 67.50 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. S90 B5 മൈൽഡ് ഹൈബ്രിഡിന് 67.90 ലക്ഷം രൂപയും XC90 B6 മൈൽഡ് ഹൈബ്രിഡിന് ഇപ്പോൾ 98.50 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ പുതുക്കിയ എക്സ്ഷോറൂം വില.

കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം ഏറ്റു! ഈ ആഡംബര കാറുകൾക്ക് വില കൂട്ടി കമ്പനി

വോൾവോയുടെ പുതുതായി പുറത്തിറക്കിയ പ്യുവർ ഇലക്ട്രിക് എസ്‌യുവിയായ XC40 റീചാർജ്, മറ്റ് പെട്രോൾ മൈൽഡ് ഹൈബ്രിഡ് ലക്ഷ്വറി കാർ മോഡലുകൾ എന്നിവയെല്ലാം കമ്പനിയുടെ ബെംഗളൂരുവിലെ പ്ലാന്റിൽ പ്രാദേശികമായി അസംബിൾ ചെയ്യുകയാണ് ചെയ്യുന്നത്. ഇനി ബജറ്റ് പ്രഖ്യാപനത്തിലെ പരിഷ്ക്കാരങ്ങളിലേക്ക് കണ്ണോടിച്ചാൽ പൂർണമായും ഇറക്കുമതി ചെയ്യുന്ന കാർ മോഡലുകളുടെ കസ്റ്റംസ് തീരുവ വർധിപ്പിക്കാനാണ് ബജറ്റിൽ തീരുമാനമായത്. അന്നേ ലക്ഷ്വറി കാറുകൾക്ക് ഇന്ത്യയിൽ വില കൂടുമെന്ന കാര്യം ഉറപ്പായിരുന്നു.

40,000 ഡോളറിൽ താഴെയോ എഞ്ചിൻ കപ്പാസിറ്റി 3,000 സിസിയിൽ താഴെയോ പെട്രോൾ എഞ്ചിനുള്ള വാഹനങ്ങൾക്ക് 2,500 സിസിയിൽ താഴെയും ഡീസലിൽ ഓടുന്ന വാഹനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 60 ശതമാനത്തിൽ നിന്ന് 70 ശതമാനമായി ഉയർത്തി. ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്നതിനാൽ താമസിയാതെ, വോൾവോ C40 ഇലക്ട്രിക് എസ്‌യുവിയുടെ നിർമാണവും രാജ്യത്ത് ആരംഭിക്കും. ഇത് ഈ വർഷം അവസാനത്തോടെ വിപണിയിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം ഏറ്റു! ഈ ആഡംബര കാറുകൾക്ക് വില കൂട്ടി കമ്പനി

ലക്ഷ്വറി കാറുകളുടെ വില വർധിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച് നേരിട്ട് ബാധിക്കുന്ന കാര്യമല്ല. ആയതിനാൽ ഈ നികുതി വർധനവിലൂടെ ഗജനാവിലേക്ക് കൂടുതൽ പണമെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വോൾവോ പോലുള്ള സുരക്ഷിതമായ കാറുകൾക്ക് കൂടുതൽ പണം ചെലവഴിക്കാൻ സമ്പന്നരായവർക്ക് കാര്യമായ പ്രശ്‌നവും ഉണ്ടായേക്കില്ല. ആയതിനാൽ കമ്പനിക്ക് വിൽപ്പനയിൽ കാര്യമായ ഒരിടിവും ഉണ്ടാവാനും പോവുന്നില്ലെന്നാണ് അനുമാനം.

More from DriveSpark

Article Published On: Thursday, February 23, 2023, 13:30 [IST]
English summary
Volvo car price hiked in india after 2023 union budget announcements details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X