Volvo XC40 Recharge ഹിറ്റാണ്! ഇന്ത്യയിൽ കൈമാറിയത് ഇവിയുടെ 200 യൂണിറ്റുകൾ

ഇന്ത്യയിൽ പ്രത്യേക ഇമേജുള്ള ആഡംബര വാഹന നിർമാതാക്കളാണ് വോൾവോ. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായി കാറുകൾ നിർമിക്കുന്ന ബ്രാൻഡ് പല വ്യത്യസ്‌തകളുമായാണ് നിറഞ്ഞുനിൽക്കുന്നത്. ഫോർവീലറുകൾ മാത്രമല്ല ഹെവി വാഹനങ്ങളും പുറത്തിറക്കുന്നതിൽ സ്വീഡിഷ് കമ്പനിയോളം പോന്ന ബ്രാൻഡ് വേറിയില്ലെന്നു വേണം പറയാൻ.

ഇന്ത്യയിലെ വൈദ്യുത വാഹന വിഭാഗത്തിനും പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ടാണ് കമ്പനി മുന്നോട്ടുനീങ്ങുന്നത്. മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു എന്നീ ജർമൻ എതികരാളികളെ നേരിടാൻ വോൾവോ XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ മോഡലിന്റെ വിതരണം ആരംഭിച്ച കമ്പനിയിതാ കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ XC40 റീചാർജിന്റെ 200 യൂണിറ്റുകളുടെ ഡെലിവറി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Volvo XC40 Recharge

ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്ന ആദ്യത്തെ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയാണ് വോൾവോ XC40 റീചാർജ്. 56.90 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്ഷോറൂം വില വരുന്നത്. കർണാടകയിലെ ബെംഗളൂരുവിലുള്ള കാർ നിർമാതാക്കളുടെ ഹോസകോട്ട് ഫെസിലിറ്റിയിലാണ് ഇലക്ട്രിക് എസ്‌യുവി നിലവിൽ അസംബിൾ ചെയ്യുന്നത്. ഇത് തീർച്ചയായും കമ്പനിയെ സംബന്ധിച്ച് വലിയൊരു നേട്ടമാണെന്ന് 200-ാം യൂണിറ്റ് ഡെലിവറി പൂർത്തിയാക്കിയതിനു ശേഷം വോൾവോ കാർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്ര പറഞ്ഞു.

ആഗോള വിതരണ ശൃംഖലയിലെ തടസങ്ങൾ ഡെലിവറിയെ ബാധിച്ചതിന് ശേഷവും തങ്ങളുടെ ഉപഭോക്താക്കൾ കാറുകൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നത് വോൾവോ ബ്രാൻഡിലുള്ള അവരുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നാഴികക്കല്ല് 2030-ഓടെ ഓൾ-ഇലക്‌ട്രിക് കമ്പനിയാകാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും ജ്യോതി മൽഹോത്ര പറഞ്ഞു. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ച് ആദ്യത്തെ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ 150-ലധികം ബുക്കിംഗുകളാണ് വോൾവോ XC40 റീചാർജിനെ തേടിയെത്തുകയും ചെയ്‌തിരുന്നു.

Volvo XC40 Recharge Front View

ഇന്ത്യയിൽ തങ്ങളുടെ എല്ലാ ഇലക്ട്രിക് കാറുകളുടെയും ലോക്കൽ അസംബ്ലി ആരംഭിക്കുമെന്ന് വോൾവോ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2030-ഓടെ ഓൾ-ഇലക്‌ട്രിക് കമ്പനിയായി മാറുക എന്ന ലക്ഷ്യത്തിലേക്കുള്ള ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ഈ പരിവർത്തനം. ഇന്ത്യൻ വിപണിയിൽ വോൾവോയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് XC40 റീചാർജിന് അണ്ടർഫ്ലോർ 79 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 408 bhp കരുത്തിൽ 660 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഓരോ ആക്‌സിലിലും ഒരു ജോഡി ഇലക്ട്രിക് മോട്ടോറുകളുള്ള ഓൾ-വീൽ ഡ്രൈവ് പവർട്രെയിനാണ് വോൾവോ തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. വെറും 4.9 സെക്കൻഡിനുള്ളിൽ 0-100 വേഗത കൈവരിക്കാനും XC40 റീചാർജിനാവും. അതേസമയം ഇവിയുടെ ഉയർന്ന വേഗത 180 കിലോമീറ്ററായി സ്വീഡിഷ് ബ്രാൻഡ് നിജപ്പെടുത്തിയിരിക്കുന്നു. XC40 റീചാർജ് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നുകൂടിയാണ്.

Volvo XC40 Recharge Cluster

മാത്രമല്ല പൂർണ ചാർജിൽ ഇവിക്ക് 418 കിലോമീറ്റർ റേഞ്ചും നൽകാനാവും. എന്നിരുന്നാലും ഇലക്ട്രിക് എസ്‌യുവിയുടെ സർട്ടിഫൈഡ് റേഞ്ച് ഏകദേശം 335 കിലോമീറ്ററാണെന്ന് വോൾവോ പറയുന്നു. ഇനി ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവി 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിംഗ് യൂണിറ്റുകളെ പിന്തുണയ്ക്കുന്നുണ്ട്. ആയതിനാൽ വെറും 33 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ഇവി റീചാർജ് ചെയ്യാൻ കഴിയും.

എന്നാൽ 11kW കപ്പാസിറ്റിയുള്ള ഒരു വാൾബോക്‌സ് ചാർജറാണ് വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി നൽകുന്നത്. വാറണ്ടി, സർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ് എന്നീ മൂന്ന് വർഷത്തെ പാക്കേജും വോൾവോ വാഗ്ദാനം ചെയ്യും. അതേസമയം കാറിന്റെ ബാറ്ററി 8 വർഷത്തെ വാറണ്ടിയും ലഭിക്കും. വോൾവോ ഈ വർഷം ഇന്ത്യയിലേക്ക് തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാർ പുറത്തിറക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ C40 റീചാർജ് എസ്‌യുവിയുടെ പുതുതലമുറ പിറവിയെടുക്കും.

More from DriveSpark

Article Published On: Thursday, April 13, 2023, 11:46 [IST]
English summary
Volvo xc40 recharge 200 unit delivery completed in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X