418 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിക്ക് 1.78 ലക്ഷം രൂപയുടെ ഓഫർ, ജർമൻ കാറുകളേക്കാൾ ലാഭത്തിൽ വാങ്ങാം

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളുടെ ഡിമാന്റ് ഉയരുമ്പോൾ ഏറ്റവും കൂടുതൽ മോഡലുകൾ അണിനിരക്കുന്നത് ലക്ഷ്വറി സെഗ്മെന്റിലാണ്. ദിനംപ്രതി കടന്നുവരുന്ന ഈ വാഹനങ്ങൾ വാങ്ങാൻ രാജ്യത്ത് ആളുണ്ടെന്നതാണ് മറ്റൊരു രസകരമായ കാര്യം.

മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു എന്നീ ജർമൻ ബ്രാൻഡുകളാണ് ഇലക്‌ട്രിക് വാഹനങ്ങൾ കൂടുതൽ ഇറക്കുന്നതെങ്കിലും ഇന്ത്യയിൽ പ്രത്യേക ഇമേജുള്ള സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ രണ്ട് മോഡലുകൾ പുറത്തിറക്കി വിപണിയിൽ കളംനിറയുന്നുണ്ട്. ഇതിൽ ഏറ്റവും ഫാൻബേസുള്ള താരമാണ് XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവി. കഴിഞ്ഞ വർഷം നവംബറിൽ മോഡലിന്റെ വിതരണം ആരംഭിച്ച കമ്പനി കാര്യമായ വിപണി വിഹിതം നേടി മുന്നേറുകയാണ്.

Volvo XC40 Recharge Electric SUV

ഇപ്പോഴിതാ ഉത്സവ സീസണിൽ കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിനായി വോൾവോ കാർസ് ഇന്ത്യ XC40 റീചാർജ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഒരു പ്രത്യേക "ഫെസ്റ്റീവ് ഡിലൈറ്റ് ഓഫർ" അവതരിപ്പിച്ചിരിക്കുകയാണ്. ഈ എക്‌സ്‌ക്ലൂസീവ് ഓഫർ റീചാർജ് മോഡൽ എന്നറിയപ്പെടുന്ന XC40 ഇവിയുടെ ഓൾ-ഇലക്‌ട്രിക് വേരിയന്റുമായി ബന്ധപ്പെട്ടതാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് 1.78 ലക്ഷം രൂപയുടെ ഗണ്യമായ ഡിസ്കൗണ്ടാണ് ഉപയോഗപ്പെടുത്താനാവുന്നത്.

ഒപ്പം മൂന്ന് വർഷത്തെ കോംപ്ലിമെന്ററി സേവനവും വാറണ്ടിയും വോൾവോ നൽകുന്നുണ്ട്. നിലവിലെ വിലയി ഇത്രയും വലിയ മാറ്റം വരുന്നത് തീർച്ചയായും ഷോറൂമുകളിൽ ആളെ എത്തിക്കാൻ സഹായിക്കുമെന്നതിൽ തർക്കമൊന്നുമില്ല. XC40 റീചാർജിന്റെ സ്റ്റാൻഡേർഡ് വില 56.90 ലക്ഷം രൂപയാണ്. ഉത്സവകാല കിഴിവ് ബാധകമായതോടെ ഇവിയുടെ എക്സ്ഷോറൂം വില 55.12 ലക്ഷം രൂപയായി കുറയുന്നു.

Volvo XC40 Recharge Electric SUV

ഈ ഓഫറിന് പരിമിതമായ സമയപരിധി മാത്രമേയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും സ്വീഡിഷ് ബ്രാൻഡ് പറയുന്നു. XC40 പെട്രോൾ പതിപ്പ് നിർത്തലാക്കിയതോടെയാണ് ബ്രാൻഡ് എസ്‌യുവിയുടെ ഓൾ-ഇലക്‌ട്രിക് പതിപ്പിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള വോൾവോയുടെ ആദ്യ ചുവടുവെപ്പ് അടയാളപ്പെടുത്തിയത് XC40 റീചാർജാണ്. കർണാടകയിലെ കമ്പനിയുടെ നിർമ്മാണ കേന്ദ്രത്തിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്ന ആദ്യത്തെ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയാണിത് എന്നതും ശ്രദ്ധേയമാണ്.

ഓരോ ആക്‌സിലിലും രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള ഓൾ-വീൽ-ഡ്രൈവ് പവർട്രെയിൻ വോൾവോ XC40 റീചാർജിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. ഫ്ലോറിനടിയിൽ സ്ഥാപിച്ചിരിക്കുന്ന 79 kWh ബാറ്ററി പായ്ക്കാണ് ഇലക്‌ട്രിക് എസ്‌യുവിയുടെ ഹൃദയം. ഇത് പരമാവധി 408 bhp കരുത്തിൽ 660 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. 0-100 കിലോമീറ്റർ വേഗത വെറും 4.9 സെക്കൻഡിൽ കൈവരിക്കാനും വാഹനത്തിനാവും.

Volvo XC40 Recharge

അതേസമയം ഇവിയുടെ ഉയർന്ന വേഗത 180 കിലോമീറ്ററായി സ്വീഡിഷ് ബ്രാൻഡ് നിജപ്പെടുത്തിയിരിക്കുന്നു. XC40 റീചാർജ് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നുകൂടിയാണ്. XC40 റീചാർജ് ഇവിയുടെ 79 kWh അണ്ടർ ഫ്ലോർ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 418 കി.മീ. റേഞ്ച് വരെ നൽകാൻ ശേഷിയുള്ളതാണെന്നതും ആഡംബര വാഹന നിർമാതാക്കൾ പറയുന്നു.

എന്നിരുന്നാലും ഇലക്ട്രിക് എസ്‌യുവിയുടെ സർട്ടിഫൈഡ് റേഞ്ച് ഏകദേശം 335 കിലോമീറ്ററാണെന്ന് വോൾവോ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. ഇനി ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയിൽ 11kW കപ്പാസിറ്റിയുള്ള ഒരു വാൾബോക്‌സ് ചാർജറാണ് കമ്പനി സ്റ്റാൻഡേർഡായി നൽകുന്നത്. 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിംഗ് ഫീച്ചർ വരെ ഉപയോഗപ്പെടുത്താനാവും. അങ്ങനെ വെറും 33 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ഇവി റീചാർജ് ചെയ്യാൻ കഴിയും.

Volvo XC40 Recharge

വാറണ്ടി, സർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ് എന്നീ മൂന്ന് വർഷത്തെ പാക്കേജും വോൾവോ വാഗ്ദാനം ചെയ്യും. അതേസമയം കാറിന്റെ ബാറ്ററിയിൽ 8 വർഷത്തെ വാറണ്ടിയാണ് ബ്രാൻഡ് പറയുന്നത്. വോൾവോയുടെ രണ്ടാമത്തെ ഇലക്ട്രിക് കാറായ C40 റീചാർജിന് ഉത്സവ സീസൺ ഓഫറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഈ മോഡലിന്റെ വില കമ്പനി പരിഷ്ക്കരിക്കുകയും ചെയ്‌തിരുന്നു.

61.25 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച വോള്‍വോ C40 റീചാര്‍ജിന് ഇനി മുതല്‍ 62.95 ലക്ഷം രൂപ മുടക്കണം. അതായത് ഇലക്‌ട്രിക് കൂപ്പെ എസ്‌യുവിയുടെ വിലയിൽ 1.70 ലക്ഷം രൂപയുടെ വർധനവാണ് സ്വീഡിഷ് ബ്രാൻഡ് നടപ്പിലാക്കിയിരിക്കുന്നതെന്ന് സാരം. കര്‍ണാടകയിലെ ഹൊസകോട്ടിലുള്ള കമ്പനിയുടെ പ്ലാന്റില്‍ വെച്ച് പ്രാദേശികമായാണ് ഇലക്ട്രിക് എസ്‌യുവി അസംബിള്‍ ചെയ്യുന്നത്.

More from DriveSpark

Article Published On: Tuesday, October 24, 2023, 15:12 [IST]
English summary
Volvo xc40 recharge electric suv gets price cut up to rs 1 78 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X