ആദ്യ ചോയ്‌സ് കൊള്ളാം... ജീപ്പിന്റെ പ്രീമിയം എസ്‌യുവി സ്വന്തമാക്കി ഗോദ നായിക

ഗോദ സിനിമയിറങ്ങിയിട്ട് വർഷം ആറ് കഴിഞ്ഞെങ്കിലും ആ പടം ഇന്നും ടിവിയിൽ വരുമ്പോൾ പലരും ഇരുന്ന് കാണാറുണ്ട്. റിപ്പീറ്റ് വാല്യുവുള്ള ഈ പടത്തിന്റെ മെയിൻ ഹൈലൈറ്റ് അതിലെ നായിക തന്നെയാണ്. ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത് ടൊവിനോ തോമസ് നായകനായ ചിത്രം വൻഹിറ്റായിരുന്നെങ്കിലും ഗോദ എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് അതിലെ നായികയായ വാമിഖ ഗബ്ബിയുടെ മുഖമാണ്.

ഇതിനു ശേഷവും താരം പല സിനിമകളിലും മുഖം കാണിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് ഗോദ സിനിമയാണ് വാമിഖയുടെ ഐഡന്റിറ്റിയെന്നു വേണമെങ്കിലും പറയാം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമായ നടി തന്റെ ജീവിതത്തിലെ ആദ്യ വാഹനം സ്വന്തമാക്കിയിരിക്കുകയാണിപ്പോൾ. ആഡംബര കാറിന് പകരം അമേരിക്കൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പിന്റെ നിരയിലെ പ്രീമിയം ഫുൾ സൈസ് എസ്‌യുവിയാണ് വാമിഖ ഗബ്ബി തന്റെ യാത്രകൾക്കായി കൂടെക്കൂട്ടിയിരിക്കുന്നത്.

Wamiqa Gabbi Added Jeep Meridian SUV

ചിത്രങ്ങളിൽ കാണുന്നതു പോലെ ജീപ്പ് മെറിഡിയനാണ് വാമിഖയുടെ ഗരാജിലേക്ക് എത്തുന്ന ആദ്യ വാഹനം. എസ്‌യുവി സ്വന്തമാക്കിയ വിവരം നടി ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകരും സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിട്ടുണ്ട്. മെർസിഡീസ് ബെൻസ് അല്ലെങ്കിൽ ബിഎംഡബ്ല്യു പോലുള്ള ആഡംബര ബ്രാൻഡുകൾ തെരഞ്ഞെടുക്കുന്നതിനു പകരം എന്തുകൊണ്ട് ജീപ്പിന്റെ എസ്‌യുവിക്കായി പോയെന്നാണ് പലരും ചോദിക്കുന്നത്.

ഇന്ത്യയിൽ 32.95 ലക്ഷം മുതൽ 38.52 ലക്ഷം രൂപ വരെയാണ് ജീപ്പ് മെറിഡിയന്റെ എക്സ്ഷോറൂം വില വരുന്നത്. വാമിഖ സ്വന്തമാക്കിയത് ഫുൾ-സൈസ് എസ്‌യുവിയുടെ ഏത് വേരിയന്റാണെന്ന് വ്യക്തമല്ല. മെറിഡിയന്റെ സിഗ്നേച്ചർ കളർ ഓപ്ഷനായ വെൽവെറ്റ് റെഡാണ് സിനിമാ താരവും തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ജീപ്പിന്റെ ആദ്യ ഉൽപ്പന്നമായ കോമ്പസ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് മെറിഡിയൻ കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

Wamiqa Gabbi Added Jeep Meridian SUV

മാത്രമല്ല 5-സീറ്റർ കോമ്പസിനെ അപേക്ഷിച്ച് ഇതൊരു മൂന്നുവരി എസ്‌യുവിയാണെന്നതാണ് ഹൈലൈറ്റ്. അതായത് കൂടുതൽ ആളുകൾക്ക് സഞ്ചരിക്കാനാവുമെന്ന് സാരം. കോമ്പസാണ് അടിസ്ഥാനമായിരിക്കുന്നതെങ്കിലും വ്യത്യസ്തമാക്കാൻ എസ്‌യുവിയിൽ ജീപ്പ് നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ കമാൻഡർ എന്ന പേരിൽ വിറ്റഴിക്കപ്പെടുന്ന ആഗോള മോഡൽ ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണറുമായാണ് നേരിട്ടു മത്സരിക്കുന്നത്.

എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, മുൻവശത്ത് സിഗ്നേച്ചർ ജീപ്പ് ഗ്രിൽ എന്നിവ ഉൾക്കൊള്ളുന്ന എസ്‌യുവിയുടെ ഡിസൈൻ ഏറെക്കുറെ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് സമാനമാണ്. എസ്‌യുവിയുടെ സൈഡ് പ്രൊഫൈലും കോമ്പസിനോട് സാമ്യമുള്ളതാണ്. പക്ഷേ മൂന്നാം നിര സീറ്റുകൾ ഉൾക്കൊള്ളാൻ അൽപ്പം നീളമുണ്ട്. ഇതുതന്നെയാണ് പ്രധാന വ്യത്യാസമായി ചൂണ്ടിക്കാണിക്കാനുള്ളത്.

പിന്നിൽ എസ്‌യുവി വ്യത്യസ്‌തമായ ക്ലിയർ ലെൻസ് എൽഇഡി ടെയിൽ ലാമ്പുകളുമായാണ് വരുന്നത്. പനോരമിക് സൺറൂഫ്, ലെതർ സീറ്റ് കവറുകൾ, ഫ്ലോട്ടിംഗ്-ടൈപ്പ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ജീപ്പ് മെറിഡിയൻ വരുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ശരിക്കും ഒരു പ്രീമിയം വാഹനത്തിൽ ലഭ്യമാവുന്ന എല്ലാത്തരം ഫീച്ചറുകളും സവിശേഷതകളും ഉൾക്കൊള്ളിക്കാനും അമേരിക്കൻ ബ്രാൻഡ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ജീപ്പ് കോമ്പസിന്റെ അതേ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് മെറിഡിയന് കരുത്തേകുന്നത്. എന്നാൽ പെട്രോൾ എഞ്ചിൻ ഓപ്ഷൻ വാഹനത്തിൽ കൊണ്ടുവരാൻ കമ്പനി തയാറായിട്ടില്ല. എസ്‌യുവിയിലെ ഓയിൽ ബർണർ യൂണിറ്റിന് 170 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കി വാഹനം വാങ്ങാനാവും.

More from DriveSpark

Article Published On: Friday, July 14, 2023, 12:03 [IST]
English summary
Wamiqa gabbi added jeep meridian suv to her garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X