കൊച്ചീന്ന് ഗോവയ്ക്ക് പോവാല്ലോ, ടെസ്‌ലയോട് മത്സരിക്കാൻ 800 കി.മീ.റേഞ്ചുള്ള കാറുമായി 'ഷവോമി'

സ്‌മാർട്ട്ഫോണുകളുടെ ലോകത്ത് വിപ്ലവം കൊണ്ടുവന്നവരാണ് ചൈനീസ് ഭീമൻമാരായ ഷവോമി. കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകളുമായി എത്തി സാധാരണക്കാരുടെ മനംകവർന്ന ബ്രാൻഡ് ലോക വിപണി കാൽക്കീഴിലാക്കിയത് അതിവേഗമായിരുന്നു. ഒപ്പം ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം പോലും വർധിപ്പിക്കാൻ കമ്പനിക്കായിട്ടുണ്ടെന്നതാണ് സത്യം. എന്തായാലും സ്‌മാർട്ട്ഫോണുകൾ കൊണ്ട് വിപ്ലവം തീർത്ത ബ്രാൻഡ് ഇപ്പോൾ വാഹന നിർമാണത്തിലേക്കും കടന്നിരിക്കുകയാണ്.

ആഗോള തലത്തിൽ തന്നെ മുൻനിര ഇലക്ട്രിക് കാറുകൾക്ക് എതിരെ മത്സരിക്കാനാണ് ഷവോമിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി തങ്ങളുടെ ആദ്യ ഇവിയെ നേരത്തെ തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന മോഡലിന് SU7 എന്നാണ് ടെക് ബ്രാൻഡ് പേരിട്ടിരിക്കുന്നത്. എസ്‌യുവികൾ അരങ്ങുവാഴുന്ന കാലത്ത് ആഡംബരത്തിന്റെ പര്യയമായ സെഡാൻ മോഡലാണ് ഷവോമി കൊണ്ടുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Xiaomi SU7 Electric Car Unveiled To Rival Tesla

സ്മാർട്ട്‌ഫോൺ നിർമാതാക്കളുടെ ഇലക്ട്രിക് വാഹന നിർമാണ വിഭാഗമായ ഷമോവി ഇവി ടെസ്‌ല പോലുള്ള മുൻനിര ഇലക്ട്രിക് കാറുകളുമായി മത്സരിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് വാഹനം പണിതിറക്കിയിരിക്കുന്നത്. ഇനി പുത്തൻ ഇവിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാം. ഇലക്ട്രിക് കാറിലെ SU എന്ന ചുരുക്കെഴുത്ത് സ്പീഡ് അൾട്രയെ ആണ് സൂചിപ്പിക്കുന്നത്. ഇതൊരു പെർഫോമൻസ് മോഡലായിരിക്കുമെന്ന് സൂചനയാണ് ഇതുവഴി പറഞ്ഞുവെക്കുന്നത്.

ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന തരത്തിലാണ് ഇലക്ട്രിക് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഷവോമി ചെയർമാനും സിഇഒയുമായ ലെയ് ജുൻ പറഞ്ഞിരുന്നു. പോർഷയും ടെസ്‌ലയെയും പോലെ മികച്ചൊരു ഡ്രീം കാർ നിർമിക്കുക എന്നതാണ് ഷവോമിയുടെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെടുന്നു. കാഴ്ച്ചയിലും പെർഫോമൻസിലും ആരേയും മോഹിപ്പിക്കുന്ന SU7 ഇവിയുടെ നിർമാണവും ആരംഭിച്ചതായാണ് ലെയ് ജുൻ വ്യക്തമാക്കിയിരിക്കുന്നത്.

Xiaomi SU7 Electric Car Unveiled To Rival Tesla

ഷവോമിയുടെ എല്ലാ കാറുകളും ചൈനീസ് വാഹന നിർമാതാക്കളായ BAIC ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിൽ ബീജിംഗിലാണ് നിർമിക്കുക. ഈ സൗകര്യത്തിന് രണ്ട് ലക്ഷം വാഹനങ്ങളുടെ വാർഷിക ശേഷിയുണ്ടെന്നാണ് കണക്കുകൾ. ഡിസൈനിന്റെ കാര്യത്തിൽ പോർഷ ടെയ്‌കാനുമായി സാമ്യമുള്ള സ്‌പോർട്ടി ലുക്കാണ് SU7 ഇലക്ട്രിക് കാറിൽ കമ്പനി അവതരിപ്പിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.

സ്പോർട്ടി അലോയ് വീലുകളും അക്വാ ബ്ലൂ എക്സ്റ്റീരിയർ കളർ ഓപ്ഷനുമെല്ലാം വാഹനത്തിന്റെ അഴകിനെ വേറെ തലത്തിലെത്തിക്കുന്നുണ്ടെന്ന് വേണം പറയാൻ. സെൽഫ് പാർക്കിംഗ് പോലുള്ള ഓട്ടോണമസ് ഡ്രൈവിംഗ് ഫീച്ചറുകളും ഷവോമി SU7 ഇലക്ട്രിക് കാറിൽ വാഗ്ദാനം ചെയ്യും. ഹൈ റെസല്യൂഷൻ ക്യാമറകൾ, ലിഡാർ, അൾട്രാസോണിക്, റഡാർ എന്നിവയാണ് ഈ സവിശേഷത കൈവരിക്കാനായി കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

Xiaomi SU7 Electric Car Unveiled To Rival Tesla

4,997 mm നീളവും 1,963 mm വീതിയും 1,455 mm വരെ ഉയരവും 3,000 mm വീൽബേസുമാണ് 4-ഡോർ ഇലക്ട്രിക് സെഡാനായി വരുന്ന ഷവോമി SU7 ഇവിക്കുള്ളത്. ഷവോമി അതിന്റെ ബാറ്ററിയുടെ ഊർജ സംഭരണ ശേഷി കൊണ്ട് വേർതിരിച്ച രണ്ട് കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാക്കുമെന്നാണ് വിവരം. ഇതോടൊപ്പം ധാരാളം വേരിയന്റുകളും കാറിലുണ്ടാവും. എൻട്രി ലെവൽ വേരിയന്റിന് 73.6 kWh ബാറ്ററി പായ്ക്കാവും ഇടംപിടിക്കുക.

ടോപ്പ്-ഓഫ്-ലൈൻ വേരിയന്റിന് വലിയ 101 kWh ബാറ്ററി പായ്ക്ക് ലഭിക്കും. തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിനായി ഷവോമി സ്വന്തമായി സെൽ-ടു-ബോഡി (CTB) സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് ബാറ്ററിയെ വാഹനത്തിലേക്ക് സംയോജിപ്പിക്കുകയും ഘടനയുടെ കാഠിന്യം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കമ്പനി പറയുന്നത് അനുസവിച്ച് SU7 ഇവിക്ക് ഒറ്റ ചാർജിൽ SU7 800 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവും.

Xiaomi SU7 Electric Car Unveiled To Rival Tesla

ഷവോമി 2025-ൽ 1,200 കിലോമീറ്റർ റേഞ്ചുള്ള വലിയ 150 kWh ബാറ്ററി പായ്ക്കോടുകൂടിയ V8 എന്ന പുതിയ വേരിയന്റും അവതരിപ്പിക്കും. വേഗതയുടെ കാര്യത്തിൽ SU7 ഇലക്ട്രിക് സെഡാൻ ലോകമെമ്പാടുമുള്ള ഏറ്റവും വേഗതയേറിയ മോഡലുകൾക്ക് തുല്യമായിരിക്കും. മിനിറ്റിൽ 21,000 റൊട്ടേഷനുകളെങ്കിലും (rpm) സൃഷ്ടിക്കുമെന്നാണ് ബ്രാൻഡ് പറയുന്നത്. ലോവർ വേരിയന്റുകളുടെ ടോപ് സ്പീഡ് 210 കിലോമീറ്ററും ഉയർന്ന വേരിയന്റുകൾക്ക് 265 കിലോമീറ്ററും ആയിരിക്കുമെന്നുമാണ് വിവരം.

More from DriveSpark

Article Published On: Friday, December 29, 2023, 10:00 [IST]
English summary
Xiaomi su7 electric car unveiled to rival tesla 800 km range on single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X