5 ഡോറിനൊപ്പം പവർഫുൾ എഞ്ചിനും, പുത്തൻ ഫോഴ്‌സ് ഗൂർഖയുടെ വീഡിയോ റിവ്യൂ കാണാം
ഒരുപിടി മാറ്റങ്ങളുമായി വിപണിയിലേക്ക് വരാനിരിക്കുകയാണ് പുതിയ ഫോഴ്‌സ് ഗൂർഖ. 5-ഡോർ മോഡലിന് പുറമെ നിലവിലുണ്ടായിരുന്ന എഞ്ചിനേക്കൾ പവർഫുള്ളായ റീട്യൂൺ ചെയ്‌ത ഹൃദയവുമായാണ് വരവ് എന്നതും എടുത്തുപറയേണ്ട കാര്യമാണ്. എങ്കിലും നിത്യേന ഉപയോഗിക്കാനുള്ള ചെറിയൊരു പ്രായോഗികതക്കുറവ് ഫോഴ്‌സ് ഗൂർഖയിൽ പലരും കണ്ടിരുന്നു. ഇനി വലിയ മോഡലിലും ചെറിയ മോഡലിലും ആളുകൾക്ക് വണ്ടിവാങ്ങാനാവും എന്ന കാര്യവും ശ്രദ്ധേയമാണ്.
ലോഞ്ചിന് മുന്നോടിയായി ഇപ്പോഴിതാ ഗോവയിൽ വെച്ച് ഏറ്റവും പുതിയ 2024 ഗൂർഖയുടെ 5-ഡോർ മോഡലിനെ റിവ്യൂ ചെയ്യാനായി ഫോഴ്‌സ് ഞങ്ങളെ ക്ഷണിക്കുകയുണ്ടായി. പുതിയ ടീസർ ചിത്രങ്ങളിലൂടെ ഹൈപ്പുയർത്തിയ വണ്ടി എങ്ങനെയുണ്ടെന്നറിയാൻ പലർക്കും താത്പര്യമുണ്ടാവും അല്ലേ. അതറിയാനായി ഡ്രൈവ്‌സ്പാർക്കിന്റെ താഴെക്കൊടുത്തിരിക്കുന്ന വീഡിയോ റിവ്യൂ കണ്ടാലോ?
മഹീന്ദ്ര ഥാർ 5-ഡോർ വരുന്നതിനു മുമ്പ് ഗൂർഖ 5-ഡോർ മോഡലിനെ ഇന്ത്യക്കാർക്കായി സമ്മാനിക്കുമെന്ന വാക്ക് ഫോഴ്‌സ് നൽകിയിരുന്നു. ഉടൻ തന്നെ ഈ വാക്ക് പാലിക്കുമെന്നും ഉറപ്പാണ്. ദിവസങ്ങൾക്കുള്ളിൽ പുത്തൻ മോഡലിന്റെ അവതരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതായത് ഇനി ആളുകൾ കാത്തിരിക്കുന്നത് വാഹനത്തിന്റെ വില പ്രഖ്യാപനത്തിനായാണ്.

കൂടുതൽ ശക്തമായ മെർസിഡീസിൽ നിന്നുള്ള 2.6 ലിറ്റർ OM616 ടർബോ ഡീസൽ എഞ്ചിനാണ് ഗൂർഖയ്ക്ക് തുടിപ്പേകാൻ എത്തുന്നത്. ഇത് 138 bhp കരുത്തിൽ പരമാവധി 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതായത് മുമ്പുണ്ടായിരുന്ന എഞ്ചിനെ അപേക്ഷിച്ച് പവറും ടോർക്കും കൂടുതലാണെന്ന് സാരം. ഇതിനെക്കുറിച്ചെല്ലാം കൃത്യമായി വിശദീകരണം വീഡിയോ റിവ്യൂവിൽ കാണാനാവും.


Click it and Unblock the Notifications








