ഗ്രാൻഡ് വിറ്റാരയെ വെല്ലുന്ന മാറ്റങ്ങൾ, ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ റിവ്യൂ വീഡിയോ കാണാം
അത്യാധുനിക സാങ്കേതികവിദ്യയോടുകൂടി പരിഷ്ക്കരിച്ച ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിയിരിക്കുകയാണ്. . E, EX, S, S (O), SX, SX ടെക്, SX (O) എന്നീ വേരിയന്റുകളിലെത്തുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് മോഡലിന് വെറും 10.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.
ഇതൊരു ആമുഖ വില മാത്രമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിന് 19.99 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും. കില്ലർ പ്രൈസിംഗിലെത്തിയ പുത്തൻ ക്രെറ്റ എസ്‌യുവി എങ്ങനെയുണ്ടെന്നറിയാൻ ഫാൻസിന് ആഗ്രഹമുണ്ടാവുമല്ലോ. അതിനായി ഡ്രൈവ്സ്പാർക്കിന്റെ റിവ്യൂ വീഡിയോ ചുവടെ കൊടുത്തിരിക്കുന്നു.
പരിഷ്ക്കാരിയായി എത്തുമ്പോൾ മുഖ്യശത്രുക്കളായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് പോലുള്ള വമ്പൻമാർക്ക് പുത്തൻ ക്രെറ്റയുടെ വരവ് ക്ഷീണമുണ്ടാക്കുമെന്ന് ഉറപ്പാണ്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും ക്രെറ്റ ഫെയ‌്‌സ്‌ലിഫ്റ്റ് ഞെട്ടിച്ചിട്ടുണ്ട്. 2024 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേഡ് പെട്രോൾ, ഏവർക്കും പ്രിയപ്പെട്ട 1.5 ലിറ്റർ ഡീസൽ, ഏറ്റവും പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് തുടിപ്പേകുന്നത്. ലെവൽ-2 ADAS സേഫ്റ്റി ഫീച്ചറിന്റെ വരും ഹൈലൈറ്റാവും. പുതിയ ക്രെറ്റയുടെ SX ടെക്, SX(O) വകഭേദങ്ങളിലാണ് ലെവൽ 2 ADAS ടെക് സേഫ്റ്റി ഫീച്ചർ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








