കുറഞ്ഞ വിലയിൽ ഓട്ടോമാറ്റിക് എസ്‌യുവി വാങ്ങാം, ഷോറൂം കാലിയാക്കുന്ന മാറ്റവുമായി പുത്തൻ സെൽറ്റോസ്

ഇന്ത്യയിൽ കാലുകുത്തിയതു മുതൽ തകർപ്പൻ വിജയം കൊയ്യുന്ന വാഹന നിർമാതാക്കളാണ് കിയ. ഹ്യുണ്ടായിയുടെ ഭാഗമാണെങ്കിലും പല കാര്യത്തിലും മാതൃകമ്പനിയെ വരെ വെല്ലുന്നവരാണ് ഈ കൊറിയൻ ബ്രാൻഡ്. സെൽറ്റോസിലൂടെ മാജിക് തീർത്തവർ ഇന്ന് വിൽപ്പനയുടെ കാര്യത്തിൽ പലരേയും ഞെട്ടിച്ച് മുൻപന്തിയിലുണ്ട്. കൃത്യസമയത്ത് കാലത്തിനൊത്ത് കാറുകൾ പരിഷ്ക്കരിക്കുന്നതിൽ മിടുക്കരാണ് കിയ.

അടുത്തിടെ മുഖംമിനുക്കി അവതരിപ്പിച്ച സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് വലിയ ഹിറ്റാണ് വിപണിയിൽ നേടിയിരിക്കുന്നത്. ഇതിനു പിന്നാലെയിതാ പുതിയ വകഭേദങ്ങളും ഫീച്ചറുകളും ഉൾപ്പെടുത്തി മെച്ചപ്പെടുത്തിയ 2024 മോഡൽ സെൽറ്റോസിൻ്റെ ഔദ്യോഗിക ലോഞ്ച് കിയ ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചു. പെട്രോൾ G1.5 HTK+ IVT, ഡീസൽ 1.5L CRDi VGT HTK+ 6AT എന്നീ രണ്ട് പുതിയ ഓട്ടോമാറ്റിക് HTK+ വകഭേദങ്ങൾ ഉൾപ്പെടെ ആകെ 26 ട്രിമ്മുകളിൽ 2024 കിയ സെൽറ്റോസ് ഇപ്പോൾ ലഭ്യമാണ്.

2024 Kia Seltos Launched With New Features

സെൽറ്റോസ് എസ്‌യുവിയുടെ പുതിയ ഓട്ടോമാറ്റിക് HTK+ പെട്രോൾ സിവിടിക്ക് 15.40 ലക്ഷം രൂപയും സെൽറ്റോസ് HTK+ ഡീസൽ ഓട്ടോമാറ്റിക്കിന് 16.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. പുതിയ ഫീച്ചറുകളോടെ നിലവിലുള്ള മറ്റ് വേരിയന്റുകളും കിയ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അതേസമയം സെൽറ്റോസിന് 10.89 ലക്ഷം മുതലാണ് നിലവിലെ പ്രാരംഭ വില വരുന്നത്.

അതേസമയം റേഞ്ച്-ടോപ്പിംഗ് മോഡലിന് 20.34 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. പുതിയ വിലകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 2024 ഏപ്രിൽ മുതൽ കിയ ഇന്ത്യ അതിൻ്റെ മോഡൽ ശ്രേണിയിലുടനീളം മൂന്ന് ശതമാനം വരെ വിലവർധനവ് പ്രഖ്യാപിച്ചിരുന്നു. ഈ വർഷം കിയ ഈടാക്കുന്ന ആദ്യത്തെ വില പരിഷ്ക്കാരമാണ്ത്. ചരക്ക് വിലകളിലെ വർധനവും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ടുമാണ് വില കൂട്ടിയിരിക്കുന്നത്.

Kia Seltos Facelift

ഈ പുതിയ പ്രഖ്യാപനത്തിന് അനുസൃതമായാണ് കിയ സെൽറ്റോസ് 2024 മോഡലിന്റെ വിലയും നിശ്ചയിച്ചിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. പനോരമിക് സൺറൂഫ്, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ മോഡുകൾ, എൽഇഡി കണക്റ്റഡ് ടെയിൽ ലാമ്പുകൾ, പാഡിൽ ഷിഫ്റ്റിംഗ് ഫംഗ്‌ഷൻ എന്നിങ്ങനെയുള്ള പുതിയ സവിശേഷതകൾ മിഡ്-സ്പെക്ക് HTK+ വേരിയന്റിന് വിൽപ്പന കൂടാൻ സഹായിക്കും.

കൂടാതെ 2024 കിയ സെൽറ്റോസിൻ്റെ HTK വേരിയൻ്റിന് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുഷ് ബട്ടൺ, റിമോട്ട് സ്റ്റാർട്ട്/സ്റ്റോപ്പ്, എൽഇഡി കണക്റ്റഡ് റിയർ ലാമ്പുകൾ മുതലായവ ലഭിക്കുന്നു. HTX മുതൽ ആരംഭിക്കുന്ന ടോപ്പ്-സ്പെക്ക് സെൽറ്റോസ് ട്രിമ്മുകളുടെ എല്ലാ ഡോറുകളിലും വോയ്‌സ് കമാൻഡിനോടൊപ്പം പവർ വിൻഡോ ഓട്ടോ അപ്പ് ആൻഡ് ഡൗൺ സവിശേഷതയും കിയ കൊണ്ടുവന്നിട്ടുണ്ട്. 2023 ജൂലൈയിലാണ് സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വരുന്നത്.

Kia Seltos Facelift

20-35 ശതമാനം വരെയുള്ള ഓട്ടോമാറ്റിക് മോഡലുകൾക്ക് ലഭിക്കുന്ന ഉയർന്ന ഡിമാൻഡ് കാരണമാണ് HTK+ വേരിയന്റിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്താൻ കാരണമായതെന്ന് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പറഞ്ഞു. എൽഇഡി ഫ്രണ്ട് മാപ്പ് മാപ്പുകൾ, ക്യൂബ്ഡ് എൽഇഡി റീഡിംഗ് ലാമ്പ്, അറോറ ബ്ലാക്ക് പേൾ എക്സ്റ്റീരിയർ ഷേഡ്, സെൽറ്റോസ് ലോഗോയുള്ള ലെതർ പൊതിഞ്ഞ ഡി-കട്ട് സ്റ്റിയറിംഗ് വീൽ എന്നിങ്ങനെയുള്ള പുതിയ കൂട്ടിച്ചേർക്കലുകളും ഇതിലുണ്ട്.

HTK+, HTK എന്നിവയ്ക്ക് ഇപ്പോൾ സ്റ്റാൻഡേർഡായി 180 W ഫാസ്റ്റ് ചാർജർ ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇക്കാര്യങ്ങൾ ഒഴികെ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും എസ്‌യുവിക്ക് കമ്പനി സമ്മാനിച്ചിട്ടില്ല. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് 2024 കിയ സെൽറ്റോസിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

സെൽറ്റോസ് ടർബോ പെട്രോൾ എസ്‌യുവിയുടെ iMT മോഡലുകൾക്ക് 17.7 കിലോമീറ്റർ മൈലേജ് അവകാശപ്പെടുമ്പോൾ ഡിസിടി ഓട്ടോമാറ്റിക്കിന് 17.9 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കിയ പറയുന്നത്. ഇന്ത്യയിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, എംജി ആസ്റ്റർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, വരാനിരിക്കുന്ന ഹോണ്ട എലിവേറ്റ്, സിട്രൺ C3 എയർക്രോസ് പോലുള്ള വമ്പൻമാരുമായാണ് കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് മാറ്റുരയ്ക്കുന്നത്.

More from DriveSpark

Article Published On: Monday, April 1, 2024, 13:30 [IST]
English summary
2024 kia seltos launched with new features and automatic variants now become more affordable
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X