ഗമയോടെ യാത്ര ചെയ്യാൻ ടാറ്റയുടെ ലക്ഷ്വറി എസ്‌യുവി, 67.90 ലക്ഷത്തിന് ഒന്ന് വാങ്ങിയാലോ?

ടാറ്റയുടെ ആഡംബര വാഹന വിഭാഗത്തെ കുറിച്ച് പലർക്കും അറിവില്ലാത്തൊരു കാര്യമാണ്. എന്നാൽ ലാൻഡ് റോവർ എന്ന സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളെ അറിയാൻവയ്യാത്ത വണ്ടിഭ്രാന്തൻമാരില്ലെന്നു വേണം പറയാൻ. പ്രധാനമായും ഫോർ-വീൽ ഡ്രൈവ്, ഓഫ്-റോഡ് ശേഷിയുള്ള എസ്‌യുവികൾ മാത്രം നിർമിക്കുന്ന ബ്രിട്ടീഷ് ബ്രാൻഡ് 2008 മുതൽ ടാറ്റ മോട്ടോർസിൻ്റെ അനുബന്ധ സ്ഥാപനമാണ്.

ടാറ്റ സ്വന്തമാക്കുന്നതിനു മുമ്പ് ബിഎംഡബ്ല്യുവിന്റെയും ഫോർഡിന്റെയുമെല്ലാം കൈകളിൽ കൂടി കടന്നുപോയ ചരിത്രവും ലാൻഡ് റോവറിനുണ്ട്. എന്തായാലും വലിയ വ്യവസായികളുടേയും സെലിബ്രിറ്റികളുടേയുമെല്ലാം പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണിത് എന്നതാണ് സത്യം. ഇന്ത്യയിലും പ്രത്യേക ഇമേജുള്ള കമ്പനിയിതാ ആരും പ്രതീക്ഷിക്കാത്ത വിലയിൽ 2024 മോഡൽ റേഞ്ച് റോവർ ഇവോക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ.

2024 Range Rover Evoque Luxury SUV Launched

റേഞ്ച് റോവർ ശ്രേണിയിലെ എൻട്രി ലെവൽ മോഡലായാണ് 2024 റേഞ്ച് റോവർ ഇവോക്കിൻ്റെ വരവ്. 67.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഈ ലക്ഷ്വറി എസ്‌യുവി വൈവിധ്യമാർന്ന അപ്‌ഡേറ്റുകളുമായി വരുന്നു എന്നതാണ് ഹൈലൈറ്റ്. പുതിയ റേഞ്ച് റോവർ ഇവോക്ക് ഡൈനാമിക് SE ട്രിമ്മിൽ രണ്ട് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനുമാവും. അടുത്തിടെ പുറത്തിറക്കിയ 2024 ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ടിനും സമാനമായ വിലയാണ് കമ്പനി നൽകിയിരിക്കുന്നത് എന്നതും രസകരമായ വസ്‌തുതയാണ്.

റേഞ്ച് റോവർ ഇവോക്കിൻ്റെ മാറ്റങ്ങളിലേക്ക് നോക്കിയാൽ എസ്‌യുവി സിഗ്നേച്ചർ ഡിസൈൻ ഫിലോസഫി നിലനിർത്തി തന്നെയാണ് 2024 മോഡൽ ഇയർ പരിഷ്ക്കാരങ്ങൾ നേടിയിരിക്കുന്നത്. എന്നാൽ ക്യാബിനിനുള്ളിലും പുറത്തും വിപുലമായ മാറ്റങ്ങൾ വരുത്താൻ ലാൻഡ് റോവർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എൻട്രി ലെവൽ ലക്ഷ്വറി വാഹനത്തിന് ഇപ്പോൾ പുതിയ ഡിസൈൻ ഗ്രിൽ, സിഗ്‌നേച്ചർ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പിക്‌സൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡയമണ്ട് ടേൺഡ് വീലുകൾ, റെഡ് ബ്രേക്ക് കാലിപ്പറുകൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

2024 Range Rover Evoque Luxury SUV Launched

റേഞ്ച് റോവർ ഇവോക്കിന് കൊറിന്ത്യൻ ബ്രോൺസ്, ട്രിബെക്ക ബ്ലൂ എന്നിങ്ങനെ രണ്ട് പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും ലാൻഡ് റോവർ സമ്മാനിച്ചിട്ടുണ്ട്. പുറംമോടിയിലേതു പോലെ തന്നെ അകത്തളത്തിലും ഗംഭീര പരിഷ്ക്കാരങ്ങൾ കാണാനാവും. ഇപ്പോൾ റേഞ്ച് റോവർ ഇവോക്കിന് സുഷിരങ്ങളുള്ള വിൻഡ്‌സർ ലെതർ സീറ്റുകളും ഷാഡോ ആഷ്-ഗ്രേ ഫിനിഷറും ലഭിക്കുന്നു.

കൂടാതെ, പുതിയ സെൻ്റർ കൺസോൾ ഡിസൈൻ, ഹീറ്റഡ് ആൻഡ് കൂൾഡ് സീറ്റുകൾ, കോൺഫിഗർ ചെയ്യാവുന്ന ക്യാബിൻ ലൈറ്റിംഗ് എന്നിവയും വണ്ടിയുടെ അകത്തളത്തിലെ സവിശേഷതയാണ്. പുതിയ റേഞ്ച് റോവർ ഇവോക്ക് കൂടുതൽ ഉപയോഗയോഗ്യമായ ഇൻ്റീരിയർ സ്പേസോടെയാണ് വരുന്നതെന്ന് ലാൻഡ് റോവർ അവകാശപ്പെടുന്നു. ഏറ്റവും പുതിയ നൂതന പിവി പ്രോ1 ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ആഡംബര എസ്‌യുവിയിൽ എത്തിയിരിക്കുന്നു.

2024 Range Rover Evoque Luxury SUV Launched

പൂർണ ഡിജിറ്റൽ കൺട്രോൾ വാഗ്ദാനം ചെയ്യുന്ന പുതിയ ഫ്ലോട്ടിംഗ് 28.95 സെൻ്റീമീറ്റർ കർവ്ഡ് ഗ്ലാസ് ടച്ച്‌സ്‌ക്രീനാണ് ക്യാബിനിലെ പ്രധാന ഹൈലൈറ്റ്. ഇന്റീരിയറിനെ ശുദ്ധീകരിക്കാൻ എയർ പ്യൂരിഫയറും ഉണ്ട്. സുരക്ഷാ ഘടകങ്ങളിലേക്ക് വന്നാൽ ബ്രിട്ടീഷ് ബ്രാൻഡിന്റെ എല്ലാത്തരം സംവിധാനങ്ങളും ഇതിൽ കോർത്തിണക്കിയിട്ടുണ്ട്. 3D സറൗണ്ട് വ്യൂ വാഗ്ദാനം ചെയ്യുന്ന നിരവധി ക്യാമറകളുമായാണ് റേഞ്ച് റോവർ ഇവോക്ക് വരുന്നത്. കൂടാതെ, ഇതിന് ClearSight2 ഗ്രൗണ്ട് വ്യൂ സാങ്കേതികവിദ്യയും ലഭിക്കുന്നു.

2024 റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. പെട്രോൾ വേരിയൻ്റിന് 247 bhp കരുത്തിൽ 365 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഇൻജെനിയം യൂണിറ്റ് ലഭിക്കുന്നു. മറുവശത്ത് 2.0 ലിറ്റർ ഇൻജെനിയം ഡീസൽ വേരിയൻ്റിന് 201 bhp പവറിൽ 430 Nm torque വരെ നിർമിക്കാനും കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് രണ്ട് എഞ്ചിനുകളും കൈകാര്യം ചെയ്യുന്നത്.

2024 Range Rover Evoque Luxury SUV Launched

പുതിയ റേഞ്ച് റോവർ ഇവോക്ക് വാഹന നിർമ്മാതാക്കളുടെ വിവേചനാധികാരമുള്ള ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത അനുഭവമാണ് പ്രദാനം ചെയ്യുന്നതെന്ന് ലോഞ്ചിനെക്കുറിച്ച് സംസാരിച്ച JLR ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ അംബ പറഞ്ഞു. ലക്ഷ്വറി ഇൻ്റീരിയറുകൾ, ശാന്തമായ ക്യാബിൻ അന്തരീക്ഷം, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റങ്ങളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ എന്നിവയ്ക്കൊപ്പം എസ്‌യുവി ഗംഭീര യാത്രാ അനുഭവമായിരിക്കും വാഗ്‌ദാനം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More from DriveSpark

Article Published On: Tuesday, January 30, 2024, 14:03 [IST]
English summary
2024 range rover evoque luxury suv launched in india price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X