ചങ്കരൻ പിന്നേം തെങ്ങുമ്മേൽ തന്നെ! ADAS ഉണ്ടായിട്ടും സ്വിഫ്റ്റ് വീണ്ടും ക്രാഷ് ടെസ്റ്റില്‍ 'പൊട്ടി'

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് മാരുതി സുസുക്കി.കമ്പനി നേരിട്ടിരുന്ന ഏറ്റവും വലിയ വിമര്‍ശനം അവയുടെ സേഫ്റ്റിയായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ഡിസയര്‍ കോംപാക്ട് സെഡാനിലൂടെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ മാരുതി സുസുക്കി വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു. ഡിസയറിന്റെ കൂടെപ്പിറപ്പാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക്. സ്വിഫ്റ്റിന്റെ നാലാം തലമുറ പതിപ്പ് ഈ വര്‍ഷമാണ് വിപണിയില്‍ എത്തിയത്. ഇന്ത്യയില്‍ മാത്രമല്ല നിരവധി വിദേശ വിപണികളിലും സ്വിഫ്റ്റ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സ്വിഫ്റ്റ് ഹാച്ചിന്റെ ഒരു ക്രാഷ് ടെസ്റ്റ് ഫലം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അത് വിശദമായി നോക്കാം.

കാറുകളുടെ സുരക്ഷ വിലയിരുത്താന്‍ ലോകത്ത് വിവിധ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമുകള്‍ നിലവിലുണ്ട്. ഈ ഏജന്‍സികളാണ് ക്രാഷ് ടെസ്റ്റുകളിലൂടെ സേഫ്റ്റി റേറ്റിംഗുകള്‍ നല്‍കുന്നത്. 2023 അവസാനത്തോടെ കേന്ദ്ര സര്‍ക്കാര്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റ് സംവിധാനം അവതരിപ്പിച്ചിരുന്നു. ഇതുപോലെ യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഓസ്‌ട്രേലിയയിലും ക്രാഷ് ടെസ്റ്റിംഗ് നടത്തുന്ന ഏജന്‍സികള്‍ ഉണ്ട്. ഓസ്ട്രേലിയന്‍ NCAP ആണ് ഓസ്‌ട്രേലിയയില്‍ ക്രാഷ് ടെസ്റ്റ് നടത്തുന്നത്.

suzuki swift 1 star autralian ncap safety

അടുത്തിടെ ഈ ഓസ്ട്രേലിയന്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയ 2024 സുസുക്കി സ്വിഫ്റ്റിന്റെ ഫലങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന ഫലമാണ് സ്വിഫ്റ്റിന് ലഭിച്ചത്. കാരണം ഓസ്ട്രേലിയന്‍ NCAP ക്രാഷ് ടെസ്റ്റില്‍ സുസുക്കി സ്വിഫ്റ്റിന് 1 സ്റ്റാര്‍ മാത്രമാണ് ലഭിച്ചത്. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ വില്‍പ്പനയ്ക്കെത്തിയ 2024 സുസുക്കി സ്വിഫ്റ്റാണ് ഓസ്ട്രേലിയന്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമായത്.

ഏറ്റവും ഞെട്ടിക്കുന്ന സംഗതി എന്തെന്നാല്‍ പരീക്ഷിച്ച 2024 സ്വിഫ്റ്റിന് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ഉണ്ടായിരുന്നുവെന്നതാണ്. ആധുനിക കാറുകളിലെ അത്യാവശ്യമായ സാങ്കേതിക വിദ്യയായി ADAS മാറിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ അല്‍പ്പം വില കൂടിയ കാറുകളില്‍ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഡ്രൈവര്‍ക്ക് ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗും ലെയ്ന്‍ കീപ്പ് അസിസ്റ്റ് ഉള്‍പ്പെടെയുളള ഡ്രൈവിംഗ് സഹായങ്ങള്‍ ലഭിക്കും.

suzuki swift 1 star autralian ncap safety

അത്തരത്തിലുള്ള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ADAS ഉണ്ടായിട്ട് കൂടി 2024 സ്വിഫ്റ്റിന് 1 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് ലഭിച്ചത് എന്നതാണ് ആശ്ചര്യകരം. ഇതേകാര്‍ യൂറോ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ 3 സ്റ്റാര്‍ നേടിയിരുന്നു. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും വില്‍ക്കുന്ന സ്വിഫ്റ്റിന്റെ സേഫ്റ്റി സ്‌പെസിഫിക്കേഷന്‍ യൂറോ സ്‌പെക്ക് സ്വിഫ്റ്റില്‍ നിന്ന് വ്യത്യസ്തമാണെന്നതാണ് ഇതിന്റെ കാരണം.

ഓസ്ട്രേലിയന്‍ NCAP ക്രാഷ് ടെസ്റ്റുകള്‍ 4 വ്യത്യസ്ത വിഭാഗങ്ങളിലായാണ് നടത്തുന്നത്. മുതിര്‍ന്നവരുടെ സുരക്ഷ, കുട്ടികളുടെ യാത്രക്കാരുടെ സുരക്ഷ, കാല്‍നടയാത്രക്കാരുടെ സുരക്ഷ, സേഫ്റ്റി അസിസ്റ്റ എന്നിവയാണ് 4 വിഭാഗങ്ങള്‍. മിക്കവാറും എല്ലാ NCAP ക്രാഷ് ടെസ്റ്റുകളും ഈ 4 വിഭാഗങ്ങളിലാണ് നടത്തുന്നത്. ഓസ്ട്രേലിയന്‍ NCAP ക്രാഷ് ടെസ്റ്റില്‍, മുതിര്‍ന്നവരുടെ സുരക്ഷയില്‍ 2024 സ്വിഫ്റ്റ് 40-ല്‍ 18.88 സ്‌കോര്‍ ചെയ്തു.

suzuki swift 1 star autralian ncap safety

ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ അനുസരിച്ച് 2024 സ്വിഫ്റ്റ് മുതിര്‍ന്നവര്‍ക്ക് 100-ല്‍ 47 ശതമാനം പരിരക്ഷ നല്‍കുന്നു. കുട്ടികളുടെ സുരക്ഷയില്‍ സ്വിഫ്റ്റ് 49-ല്‍ 29.24 പോയിന്റ് സ്‌കോര്‍ ചെയ്തു. അതായത്, 100-ല്‍ 59%. കാല്‍നടയാത്രക്കാരുടെ സംരക്ഷണയില്‍ 63-ല്‍ 48.40 പോയിന്റും സേഫ്റ്റി അസിസ്റ്റ് സിസ്റ്റത്തില്‍ 18-ല്‍ 9.78 സ്‌കോറും നേടി. എല്ലാ ടെസ്റ്റിലും കൂടി 50 ശതമാനം സ്‌കോര്‍ ചെയ്യുന്നതില്‍ സ്വിഫ്റ്റ് പരാജയപ്പെട്ടു. അല്ലായിരുന്നെങ്കില്‍ 2 സ്റ്റാര്‍ കിട്ടിയേനെ.

ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന മാരുതി സുസുക്കി സ്വിഫ്റ്റില്‍ ADAS ഫീച്ചറുകളൊന്നുമില്ല. എന്നാല്‍ 2024 ഡിസയര്‍ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയതിനാല്‍ സ്വിഫ്റ്റും സമാന ഫലം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഉണ്ട്. രണ്ട് കാറുകളിലെയും സേഫ്റ്റി ഫീച്ചറുകള്‍ സമാനമായതിനാലാണ് ഇത്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ലഭിക്കാന്‍ ഇന്ത്യ സ്‌പെക് സ്വിഫ്റ്റിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവരണം. അതിനായി നമുക്ക് കാത്തിരിക്കാം.

More from DriveSpark

Article Published On: Saturday, December 14, 2024, 10:00 [IST]
English summary
2024 suzuki swift scored just 1 star safety rating in ancap crash test details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X