6 മാസം കാത്തിരിക്കാമോ? എന്നാൽ ഹാച്ച്ബാക്കിന്റെ വിലയ്ക്ക് പുത്തൻ എസ്‌യുവി വാങ്ങാം; രഹസ്യം പുറത്തുവിട്ട് നിസാൻ

ആളുകയറാതിരുന്ന നിസാന്റെ ഷോറൂമുകളുടെ രക്ഷകനായി അവതരിച്ച മോഡലായിരുന്നു മാഗ്നൈറ്റ് (Nissan Magnite). കമ്പനിയുടെ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിജയം കൊയ്‌ത ആശാനാണ് കക്ഷി. 2020 ഡിസംബർ മാസത്തിലായിരുന്നു വരവെങ്കിലും ഇന്നും അധികം ബോറടിപ്പിക്കാതെ പിടിച്ചുനിൽക്കാൻ മാഗ്നൈറ്റിനാവുന്നുണ്ടെന്നത് ഒരു വലിയ കാര്യം തന്നെയാണ്.

എന്നാൽ ബോറടിപ്പിക്കാതെ തന്നെ എസ്‌യുവിയുടെ മുഖംമിനുക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. ഇതിനോകം പരീക്ഷണയോട്ടം തുടങ്ങിയ വണ്ടിയുടെ വരവിനായി പലരും കാത്തിരിക്കുകയാണ്. വിജയകരമായ നാലാം വർഷം പൂർത്തിയാക്കുന്ന വേളയിൽ അടിപൊളി മാറ്റങ്ങളാണ് മാഗ്നൈറ്റിലേക്ക് കൊണ്ടുവരാൻ കരുതിവെച്ചിരിക്കുന്നതെന്നാണ് കമ്പനിയിൽ നിന്നും ലഭിക്കുന്ന വിവരം.

2025 Nissan Magnite Facelift SUV Launch Details

അടിസ്ഥാന രൂപം നിലനിർത്തുമെങ്കിലും അൽപ്പം പരിഷ്ക്കരിച്ച ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ, പുതുക്കിയ എൽഇഡി സിഗ്‌നേച്ചറുകൾ, ട്വീക്ക് ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ സെറ്റ് അലോയ് വീലുകൾ എന്നിവയുമായാവും പുതിയ മാഗ്‌നൈറ്റിൻ്റെ വരവ്. പുതുക്കിയ മോഡൽ ലൈനപ്പിലേക്ക് ജാപ്പനീസ് വാഹന നിർമാതാക്കൾ പുതിയ കളർ ഓപ്ഷനുകളും അവതരിപ്പിച്ചേക്കാം. അങ്ങനെ മൊത്തത്തിൽ ആളാവാനുള്ള ശ്രമങ്ങളാവും മാഗ്നൈറ്റിനെ അടിപൊളിയാക്കുക.

എക്സ്റ്റീരിയറിലേതു പോലെ തന്നെ പുതിയ 2025 നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് മികച്ച മെറ്റീരിയൽ ഗുണനിലവാരത്തോടൊപ്പം ഇന്റീരിയറും മിനുക്കിയേക്കാം. ഫീച്ചറുകളുടെ കാര്യത്തിൽ, ഇതിന് ഒരു ഓട്ടോ-ഡിമ്മിംഗ് IRVM, വെൻ്റിലേറ്റഡ് സീറ്റുകൾ, കുറച്ച് സോഫ്റ്റ്-ടച്ച് പ്ലാസ്റ്റിക്കുകൾ എന്നിവ അധികമായി ലഭിച്ചേക്കാം. അതുപോലെ തന്നെ നിലവിൽ ഇന്ത്യയിൽ ഏറ്റവും ഡിമാന്റുള്ള ഫീച്ചറുകളിൽ ഒന്നായ സൺറൂഫും എസ്‌യുവിയുടെ ഭാഗമായി എത്തിയേക്കും.

2025 Nissan Magnite Facelift SUV Launch Details

സിംഗിൾ പാൻ സൺറൂഫുമായിരിക്കും നിസാൻ അവതരിപ്പിക്കുക. ഇതുകൂടാതെ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റിയർ എസി വെൻ്റുകൾ, ടിഎഫ്‌ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഒരു ഓട്ടോമാറ്റിക് എസി യൂണിറ്റ്, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, മുന്നിലും പിന്നിലും ആംറെസ്റ്റുകൾ തുടങ്ങിയ സവിശേഷതകളാൽ മാഗ്‌നൈറ്റ് ഇതിനകം സമ്പന്നമാണ്.

എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ നിലവിലുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ തന്നെ മാഗ്‌നൈറ്റ് മുന്നോട്ടു കൊണ്ടുപോവും. ഇതിലെ ആദ്യത്തെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp കരുത്തിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മാഗ്നൈറ്റിന്റെ ടർബോ പതിപ്പ് 99 bhp പവറിൽ 152 Nm torque വരെയാണ് നൽകുന്നത്. 5-സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

2025 Nissan Magnite Facelift SUV Launch Details

എസ്‌യുവി ആണെങ്കിലും ഹാച്ച്ബാക്കിന്റെ മൈലേജാണ് നിസാൻ മാഗ്നൈറ്റിന് നൽകാനാവുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ മാനുവൽ വേരിയന്റുകൾക്ക് 19.35 കിലോമീറ്റർ കിട്ടുമ്പോൾ സിവിടി ലിറ്ററിന് 17.40 കിലോമീറ്റർ വരെയും എഎംടി ഗിയർബോക്‌സിന് ലിറ്ററിന് 19.70 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കിട്ടുന്നത്. അതേസമയം ടർബോ പെട്രോൾ വേരിയന്റുകൾക്ക് ഇത് 20 കിലോമീറ്ററുമായി മാറുന്നു.

നിലവിൽ XE, XL, XV, XV പ്രീമിയം, കുറോ എഡിഷൻ, ഗെസ എഡിഷൻ എന്നിവയുൾപ്പെടെ ഒന്നിലധികം വേരിയന്റുകളിൽ വരുന്ന നിസാൻ മാഗ്നൈറ്റിന് 6 ലക്ഷം മുതൽ 11.11 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മുഖംമിനുക്കിയെത്തുമ്പോൾ വാഹനത്തിന്റെ വിലയിലും ചെറിയ വർധനവുണ്ടായേക്കാം. എങ്കിലും പോക്കറ്റിന് ഇണങ്ങുന്ന വിധത്തിൽ തന്നെയാവും മോഡലിനെ കമ്പനി പണിതിറക്കുയെന്നാണ് വിശ്വാസം.

2025 Nissan Magnite Facelift SUV Launch Details

ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ, മാരുതി ഫ്രോങ്ക്സ്, മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, സിട്രൺ C3, റെനോ കൈഗർ, കിയ സോനെറ്റ് തുടങ്ങിയ വമ്പൻമാർക്കെതിരെയാണ് നിസാൻ മാഗ്നൈറ്റിന്റെ മത്സരം. ഇപ്പോൾ ഞെട്ടിക്കുന്ന പരിഷ്ക്കാരങ്ങളുമായെത്തിയ മാരുതി സ്വിഫ്റ്റും ഇതേ വില നിലവാരത്തിൽ വരുന്നതിനാൽ മാഗ്നൈറ്റിന് അതുമൊരു വെല്ലുവിളിയാണ്.

More from DriveSpark

Article Published On: Tuesday, May 21, 2024, 12:21 [IST]
English summary
2025 nissan magnite facelift suv launch details what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X