ഥാറിനെ പൂട്ടാൻ ജീപ്പിന്റെ കുറഞ്ഞ വിലയുള്ള ഓഫ്-റോഡർ എസ്‌യുവി, കൂടെ ജിംനിയുടെ പെട്ടിയിലെ അവസാന ആണിയും

ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ ഓഫ്-റോഡർ എസ്‌യുവികളിൽ ഒന്നാണ് മഹീന്ദ്ര ഥാർ. രണ്ടാംതലമുറ ആവർത്തനത്തിൽ ലൈഫ്-സ്റ്റൈൽ മോഡലായതോടെ വണ്ടിയുടെ രാശി തന്നെ മാറി. റോഡിലായാലും ഇല്ലാത്തിടത്തായാലും ഒരേ പോലെ ഓടിക്കയറാൻ പറ്റുന്ന മിടുക്കനായി ഥാർ അരങ്ങുവാഴുകയാണ്. മുമ്പ് എതിരാളിയായി ഉണ്ടായിരുന്ന ഗൂർഖയ്ക്ക് തകർക്കാനാവാതിരുന്ന പ്രതാപം തകർത്തെറിയാൻ സാക്ഷാൽ മാരുതി ജിംനി വരെ ഇന്ത്യയിൽ പിറവിയെടുക്കുകയുണ്ടായി.

അതും ഥാറിനില്ലാത്ത പ്രായോഗികമായ 5-ഡോർ പതിപ്പിലാണ് മാരുതി ജിംനിയെ കൊണ്ടുവന്നത്. മഹീന്ദ്രയുടെ കഥ ഇതോടെ ഇല്ലാതാവുമെന്ന് പലരും പ്രവചിച്ചുവെങ്കിലും വൻ ട്വിസ്റ്റാണുണ്ടായത്. തുടക്കത്തിൽ ചൂടപ്പം പോലെ വിറ്റുവെങ്കിലും പിന്നീട് ജിംനി വാങ്ങാൻ ആളുകൾ എത്താതിരിക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാനാവുന്നത്. ഒടുവിൽ കിരീടം ഥാറിന്റെ തലയിൽ തന്നെ ഭദ്രമായി. എന്നാൽ ഏറ്റവും പുതിയ വാർത്തയറിഞ്ഞ് മഹീന്ദ്രയും മാരുതിയും വരെ അമ്പരന്ന് നിൽക്കുകയാണ്.

Affordable Jeep Off-Road SUV Launching Soon

എന്താണന്നല്ലേ, ഓഫ്-റോഡർ എസ്‌യുവികളുടെ അവസാന വാക്കായ ജീപ്പ് ഈ സെഗ്മെന്റിലേക്ക് കടന്നുവരികയാണെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. താങ്ങാനാവുന്ന വിലയ്ക്ക് ഒരു പൊളപ്പൻ എസ്‌യുവിയെ ആണ് അമേരിക്കൻ യൂട്ടിലിറ്റി വാഹന നിർമാതാക്കൾ ഇന്ത്യക്ക് സമ്മാനിക്കാൻ പോവുന്നത്. കോമ്പസ്, മെറിഡിയൻ, റാങ്ലർ, ഗ്രാൻഡ് ചെറോക്കി എന്നിവയ്ക്ക് ശേഷം ആഭ്യന്തര വിപണിയിൽ ജീപ്പ് പുറത്തിറക്കാൻ പോവുന്ന അഞ്ചാമനാവും ഈ മോഡൽ.

അതും സാധാരണക്കാരിലേക്ക് ബ്രാൻഡ് ഇറങ്ങി ചെല്ലുമ്പോൾ എന്തായാലും അതൊരു വിപ്ലവം തന്നെയായിരിക്കുമെന്നാണ് അനുമാനം. ഇന്ത്യയിലെ തങ്ങളുചെ സാന്നിധ്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മിഡ്-സൈസ് എസ്‌യുവിയും ലൈഫ്‌-സ്‌റ്റൈൽ ഓഫ്‌റോഡ് എസ്‌യുവിയുമായി ജീപ്പ് കളംനിറയാൻ പോവുന്നതിന്റെ ആദ്യ സൂചനയാണ് ഇവയെല്ലാം. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളെ നേരിടാൻ എത്തുന്നത് അവഞ്ചറായിരിക്കും.

Affordable Jeep Off-Road SUV Launching Soon

ഇനി മുകളിൽ പറഞ്ഞ വാർത്തയിലേക്ക് തിരികെയെത്തിയാൽ മഹീന്ദ്ര ഥാറുമായി മത്സരിക്കാൻ പാകത്തിൽ ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ ഒരു ലൈഫ്‌-സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവി അവതരിപ്പിക്കുന്നതിനെ കുറിച്ച് ജീപ്പ് ആലോചിക്കുന്നകയാണ്. ഇതിന്റെ ഭാഗമായുള്ള ആദ്യപടിയിലാണ് കമ്പനിയിപ്പോൾ. എതിരാളിയെ അപേക്ഷിച്ച് ഫീച്ചറുകളുടെയും വിലയുടെയും കാര്യത്തിൽ അൽപ്പം കൂടുതൽ പ്രീമിയം അനുഭവം നൽകാൻ അമേരിക്കൻ ബ്രാൻഡിന് സാധിക്കുകയും ചെയ്യും.

പുതിയ ജീപ്പ് എസ്‌യുവിക്ക് 4WD സെറ്റപ്പ്, ലോക്കിംഗ് ഡിഫറൻഷ്യലുകൾ, കാര്യക്ഷമമായ പെട്രോൾ, ഡീസൽ എഞ്ചിനുകൾ, ബോഡി-ഓൺ- ഫ്രെയിം പ്ലാറ്റ്ഫോം, ഓൺ-റോഡിംഗ് കഴിവുകൾ എന്നിവയെല്ലാം ഉണ്ടാവും. ഡിസൈനിലേക്ക് നോക്കിയാലും ശരിക്കും ആളുകളെ കൊതിപ്പിക്കുന്ന രൂപമായിരിക്കും വരാനിരിക്കുന്ന മോഡലിനുണ്ടാവുക. ഡിസൈനിൻ്റെ അടിസ്ഥാനത്തിൽ പുതിയ ജീപ്പ് എസ്‌യുവി ഓഫ്-റോഡ് കിങായ റാങ്ലറിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

Affordable Jeep Off-Road SUV Launching Soon

എൽഇഡി ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും, എൽഇഡി ഫോഗ് ലാമ്പുകളും, ജീപ്പിൻ്റെ സിഗ്നേച്ചർ ഗ്രില്ലും, ഓഫ്-റോഡ് ഫോക്കസ്ഡ് ടയറുകളുള്ള അലോയ് വീലുകളും, എൽഇഡി ടെയിൽലാമ്പുകളുമെല്ലാം സ്റ്റാൻഡേർഡായി തന്നെ പണികഴിപ്പിക്കും. മഹാരാഷ്ട്രയിലെ രഞ്ജൻഗാവിലുള്ള ജീപ്പിൻ്റെ നിർമാണ കേന്ദ്രത്തിൽ പ്രാദേശികമായി തന്നെ നിർമിക്കുന്നതിനാൽ വില പിടിച്ചുനിർത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ ലാറ്റിനമേരിക്കയും ആഫ്രിക്കയും ഉൾപ്പെടെയുള്ള ആഭ്യന്തരവും തെരഞ്ഞെടുത്തതുമായ കയറ്റുമതി വിപണികൾക്കായി റൈറ്റ്-ഹാൻഡ് ഡ്രൈവ് (RHD) ഓഫ്-റോഡ് എസ്‌യുവിയുടെ നിർമാണ കേന്ദ്രമായും ഇന്ത്യ പ്രവർത്തിക്കും. വണ്ടിക്കൊരു ഇടിവെട്ട് പേര് കൂടി കണ്ടെത്തിയാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. കോമ്പസിനും മെറിഡിയന് പോലും ഉണ്ടാക്കിയെടുക്കാനാവാതിരുന്ന ഓളം ഈ മോഡലിലൂടെ ജീപ്പ് ഉണ്ടാക്കിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Affordable Jeep Off-Road SUV Launching Soon

വരാനിരിക്കുന്ന ജീപ്പ് മിഡ്-സൈസ് എസ്‌യുവിയെക്കുറിച്ച് പറയുകയാണെങ്കിൽ മോഡൽ CMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇത് പണികഴിപ്പിക്കുക. അതായത് സിട്രൺ C3 എയർക്രോസ് പണികഴിപ്പിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമാണിത്. 109 bhp പവറുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തന്നെ ജീപ്പ് അവഞ്ചറിലും ഉപയോഗിക്കുമെന്നാണ് സൂചന. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. എന്നാൽ ഇക്കാര്യം ജീപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നു വേണം പറയാൻ.

More from DriveSpark

Article Published On: Monday, March 18, 2024, 12:24 [IST]
English summary
Affordable jeep off road suv launching soon in india to rival mahindra thar and maruti jimny
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X