വില 20 ലക്ഷത്തിൽ താഴെ! ഇന്ത്യക്കാർക്ക് അടിപൊളി എസ്‌യുവി പണിയാൻ സാക്ഷാൽ ജീപ്പ്

എസ്‌യുവി മോഡലുകളുടെ പിന്നാലെ ലോകം ഇപ്പോഴാണ് ഓടിത്തുടങ്ങിയതെങ്കിലും പണ്ടുമുതലേ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം നിർമിക്കുന്ന കമ്പനിയായിരുന്നു ജീപ്പ്. മഹീന്ദ്രയെ ഇന്നത്തെ മഹീന്ദ്രയാക്കിയതും ജീപ്പിന്റെ പാത പിന്തുടർന്നതിനാലായിരുന്നു. ഥാർ കടമെടുത്തത് ഓഫ്-റോഡർമാരുടെ തലതൊട്ടപ്പനായ റാങ്ലറിന്റെ സ്റ്റൈലിംഗും കഴിവുകളുമെല്ലാമായിരുന്നു. അതിനാൽ തന്നെ ഇന്ത്യക്കാർക്ക് ജീപ്പ് എന്ന പേര് സുപരിചിതമായിരുന്നു. ഒടുവിൽ 2016-ൽ ഇന്ത്യയിലേക്ക് കോമ്പസിലൂടെ കാലുകുത്തിയപ്പോൾ ഗംഭീര വരവേൽപ്പാണ് കമ്പനിക്ക് കൊടുത്തത്. ഇപ്പോൾ നിലയൽപ്പം പരുങ്ങളിലാണെങ്കിലും കാര്യങ്ങൾ തങ്ങളുടെ വഴിക്കാക്കാനുള്ള ഉഗ്രൻ പ്ലാനാണ് അണിയറയിൽ ഒരുങ്ങുന്നത്.

തലക്കെട്ടിൽ പറഞ്ഞതുപോലെ തന്നെ 20 ലക്ഷത്തിൽ താഴെ വിലയുള്ള ഒരു അടിപൊളി എസ്‌യുവി ഇന്ത്യക്കാർക്ക് സമ്മാനിക്കാനാണ് ജീപ്പിന്റെ തീരുമാനം. അതോടൊപ്പം തന്നെ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാനും കൂടുതൽ ജനപ്രീതി നേടിയെടുക്കാനും അമേരിക്കൻ വാഹന നിർമാതാക്കൾക്ക് സാധിക്കുകയും ചെയ്യും. വില കുറവായതുകൊണ്ട് വണ്ടി അത്ര മോശക്കാരനൊന്നും ആയിരിക്കില്ലെന്നതാണ് ജീപ്പിന്റെ ഉറപ്പ്.

Affordable Jeep SUV Coming Soon To India

പുതിയ ജീപ്പ് എസ്‌യുവി "ജീപ്പ് ഡിഎൻഎ, സംയോജിത സാങ്കേതികവിദ്യ" എന്നിവയെല്ലാം നിലനിർത്തുമെന്ന് സ്റ്റെല്ലാൻ്റിസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ ഷൈലേഷ് ഹസേല ഒരു ഓൺലൈൻ മാധ്യമ പ്രസിദ്ധീകരണത്തോട് വ്യക്തമാക്കിയിട്ടുണ്ട്. സിട്രണിൻ്റെ കോമൺ മോഡുലാർ പ്ലാറ്റ്ഫോമിൽ (CMP) നിർമിക്കുന്ന മോഡൽ ഓൺ-റോഡിലും ഓഫ്-റോഡിലും ഒരേ പോലെ മികവ് കാട്ടുന്ന വിധത്തിലായിരിക്കും പണികഴിപ്പിക്കുക.

ഓൾ-വീൽ ഡ്രൈവ് (AWD) അല്ലെങ്കിൽ 4X4 ഡ്രൈവ്ട്രെയിനുമായി ഈ വാഹനം വരാനും സാധ്യതയുണ്ട്. ഇത് ഒരു ഇന്ത്യ-നിർദ്ദിഷ്‌ട മോഡലായിരിക്കില്ല. പകരം ജീപ്പിൻ്റെ ആഗോള വിപണികളിലേക്കും ഇതിനെ കയറ്റിയയക്കാനാണ് അമേരിക്കൻ വാഹന നിർമാതാക്കളുടെ പദ്ധതി. ഇന്ത്യയിൽ പുതിയ ജീപ്പ് എസ്‌യുവി മിഡ്-സൈസ് എസ്‌യുവി സെഗ്‌മെൻ്റിൽ ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യത്തെ വെല്ലുവിളിക്കും.

Affordable Jeep SUV Coming Soon To India

അതോടൊപ്പം തന്നെ ടാറ്റ കർവ്, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികൾക്കെതിരെയും പോരാടാൻ യോഗ്യമായിരിക്കും. വരാനിരിക്കുന്ന മോഡലിൻ്റെ പേരോ വിശദാംശങ്ങളോ അമേരിക്കൻ എസ്‌യുവി നിർമാതാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ആഗോളതലത്തിൽ വാഗ്ദാനം ചെയ്യുന്ന റെനഗേഡ് ആയിരിക്കും ഇതെന്ന കിംവദന്തിയും ഉയരുന്നുണ്ട്.

എന്തായാലും 150 bhp മുതൽ 180 bhp വരെ ഒന്നിലധികം പവർ ഔട്ട്പുട്ടുകൾ നൽകുന്ന EP6DT 1.6 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോൾ എഞ്ചിനായിരിക്കും പുതിയ ബജറ്റ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുക. ഈ എഞ്ചിൻ പിഎസ്എ-ബിഎംഡബ്ല്യുവിൻ്റെ കോംപാക്റ്റ് എഞ്ചിൻ 'പ്രിൻസ്' കുടുംബത്തിൽ പെട്ടതാണെന്നതും ശ്രദ്ധേയമാണ്. കൂടാതെ നിരവധി സിട്രൺ, പ്യൂഷോ വാഹനങ്ങൾക്കും ഇതേ എഞ്ചിനാണ് കരുത്ത് പകരുന്നത്.

Affordable Jeep SUV Coming Soon To India

വരാനിരിക്കുന്ന മോഡലിന് ഏകദേശം 4.2 മീറ്റർ നീളമുണ്ടാകും. ജീപ്പ് റെനഗേഡിന്റെ ഡിസൈനിലേക്ക് നോക്കിയാൽ ബ്രാൻഡിൻ്റെ സിഗ്നേച്ചർ ഡിസൈൻ ഭാഷ്യവും എൽഇഡി ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും, റാങ്ലറിൽ കാണുന്നതുപോലെ ബമ്പർ-ഇൻ്റഗ്രേറ്റഡ് ക്ലിയർ-ലെൻസ് ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽലാമ്പുകൾ എന്നിവയും ഉൾക്കൊള്ളുന്നുണ്ട്.

വില കുറവായിരിക്കുമെങ്കിലും ഇന്റീരിയറിലോ ഫീച്ചറുകളിലോ യാതൊരു വിട്ടുവീഴ്ച്ചയുമുണ്ടായിരിക്കില്ലെന്നാണ് വിവരം. അകത്ത് ഏറ്റവും പുതിയ വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ടിഎഫ്ടി ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, 6-വേ മാനുവലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ലെതർ ഗിയർ നോബ് പോലുള്ള സജ്ജീകരണങ്ങളാണ് ജീപ്പ് റെനഗേഡിന് നിലവിൽ ലഭിക്കുന്നത്.

അതുകൂടാതെ നാല് തരത്തിൽ മാനുവലായി തന്നെ അഡ്ജസ്റ്റ് ചെയ്യാവുന്ന പാസഞ്ചർ സീറ്റ്, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, റിയർ ക്രോസ് പാത്ത് ഉപയോഗിച്ച് ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയിൻ ഡിപ്പാർച്ചർ വാണിംഗ് പ്ലസ്, ഇലക്ട്രിക് സെർവോ അസിസ്റ്റഡ് സ്റ്റിയറിംഗ്, ഫോർവേഡ് കൊളിഷൻ വാർണിംഗും മിറ്റിഗേഷനും, എമർജൻസി ബ്രേക്ക് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് ഡിസ്പ്ലേ, ഹിൽ സ്റ്റാർട്ട് അസിസ്റ്റിനൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി നിയന്ത്രണവും എല്ലാം വരാനിരിക്കുന്ന എസ്‌യുവിയിലും ഉണ്ടാവും.

More from DriveSpark

Article Published On: Thursday, August 29, 2024, 10:08 [IST]
English summary
Affordable jeep suv coming soon to india price will be below rs 20 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X