ഔഡിയുടെ 'ലക്കി ഭാസ്ക്കർ', 369 ഗരാജിൽ ഇടംപിടിക്കാൻ യോഗ്യനായ വണ്ടിയുടെ ബുക്കിംഗ് തുടങ്ങി കമ്പനി

ഇന്ത്യയിലെ ആഡംബര വാഹന രംഗത്തെ പ്രമുഖരാണ് ഔഡി. മെർസിഡീസ് ബെൻസിന്റേയും ബിഎംഡബ്ല്യുവിന്റേയും ജന്മനാടായ ജർമനിയിൽ നിന്ന് തന്നെയാണ് ബ്രാൻഡിന്റെ വരവും. ഒളിമ്പിക്‌സ് ചിഹ്നത്തിന് സമാനമായ ബ്രാൻഡ് ലോഗോ ചെറിയ കുട്ടികൾക്ക് പോലുമറിയാവുന്നതാണ്. വിദേശ വിപണികളിലേതു പോലെ തന്നെ ഇന്ത്യയിലും ആരേയും മോഹിപ്പിക്കുന്ന മോഡൽ നിരയാണ് ഔഡിക്കുള്ളത്. ഇലക്ട്രിക്കിലും പെട്രോളിലും ഡീസലിലും വരെ പ്രവർത്തിക്കുന്ന വാഹനങ്ങൾ ജർമൻ വാഹന നിർമാതാക്കളുടെ ആവനാഴിലുണ്ടുതാനും. സെലിബ്രിറ്റികൾക്കിടയിലാണ് ഔഡിക്ക് പ്രത്യേക സ്വീകാര്യതയുള്ളത്. ഇപ്പോഴിതാ തങ്ങളുടെ മോഡൽ നിരയിലേക്ക് 2025 മോഡൽ Q7 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

അതിന്റെ ഭാഗമായി ലക്ഷ്വറി എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചതായി പ്രഖ്യാപിച്ചു. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2 ലക്ഷം രൂപ ടോക്കൺ തുക നൽകി Q7 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പ്രീ-ബുക്ക് ചെയ്‌തിടാം. 2025 മോഡൽ ഔഡി Q7 കമ്പനിയുടെ ഔറംഗബാദ് പ്ലാൻ്റിൽ പ്രാദേശികമായാണ് നിർമിക്കുക. നവംബർ 28-നാണ് എസ്‌യുവിയുടെ അവതരണത്തിനായി തീയതി കുറിച്ചിരിക്കുന്നതും.

Audi Q7 Facelift Bookings Started In India

കിടിലൻ ഫീച്ചറുകൾ, പുതുക്കിയ എക്സ്റ്റീരിയർ ഡിസൈൻ, പുതിയ ആകർഷണീയമായ ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് സമ്പന്നമായ അനുഭവം നൽകാനാണ് ഏറ്റവും പുതിയ Q7 ലക്ഷ്വറി എസ്‌യുവിയിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്ന് ഓഡി ഇന്ത്യയുടെ തലവൻ ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു. ഔറംഗബാദിലെ നിർമാണ കേന്ദ്രത്തിൽ പരിഷ്ക്കാരിയായി എത്തുന്ന മോഡലിനായുള്ള ലോക്കൽ അസംബ്ലി ഇതിനകം ആരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

നിലവിലെ ഔഡി Q7 എസ്‌യുവിക്ക് തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ ആശ്രയിച്ച് 88.6 ലക്ഷം മുതൽ 97.8 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ വരുത്തിയ അപ്‌ഡേറ്റുകൾ കണക്കിലെടുത്ത് വരാനിരിക്കുന്ന Q7 വിലയുടെ കാര്യത്തിൽ കുറച്ചുകൂടി റിച്ചായിരിക്കും. ഡിസൈനിലേക്ക് നോക്കിയാൽ മുൻഗാമിയുടെ അതേ രൂപഘടന തന്നെയായിരിക്കും ഉണ്ടായിരിക്കുക.

Audi Q7 Facelift Bookings Started In India

പക്ഷേ സൂക്ഷിച്ച് നോക്കിയാൽ പല പരിഷ്ക്കാരങ്ങളും കാണാനും സാധിക്കും. അതിൽ റീഡിസൈൻ ചെയ്‌ത മുൻവശമായിരിക്കും ഏറ്റവും ശ്രദ്ധേയം. നിലവിലെ മോഡലിലെ തിരശ്ചീന സ്ലാറ്റുകൾക്ക് പകരമായി ഒക്ടഗണൽ ഫ്രണ്ട് ഗ്രില്ലാണ് പ്രധാന ആകർഷണം. ഗ്രില്ലിലെ പുതിയതും വലുതുമായ മെഷിന് സാറ്റിൻ സിൽവർ ഫിനിഷ് കമ്പനി കൊടുത്തിരിക്കുന്നത് പ്രീമിയംനെസ് ഉയർത്താൻ സഹായിച്ചിട്ടുണ്ട്.

സ്പ്ലിറ്റ് ഇഫക്റ്റിന് വേണ്ടിയാണ് ഹെഡ്‌ലാമ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഔഡി പറയുന്നു. എൽഇഡി ഡിആർഎല്ലുകൾ ഇപ്പോൾ പുതിയ 'മാട്രിക്സ് എച്ച്ഡി' എൽഇഡി ലാമ്പുകൾക്കൊപ്പമാണ് കൊടുത്തിരിക്കുന്നത്. പുതിയ ലോവർ സെൻട്രൽ എയർ ഇൻടേക്കും സൈഡ് എയർ കർട്ടനുകളും സഹിതം മുന്നിലേയും പിന്നിലേയും ബമ്പറുകളും കമ്പനി പരിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട്. വശക്കാഴ്ച്ചയിൽ പുതിയ അലോയ് വീൽ ഡിസൈനായിരിക്കും എറിച്ചു നിൽക്കുക.

Audi Q7 Facelift Bookings Started In India

സഖീർ ഗോൾഡ്, വൈറ്റോമോ ബ്ലൂ, മൈത്തോസ് ബ്ലാക്ക്, സമുറായി ഗ്രേ, ഗ്ലേസിയർ വൈറ്റ് എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളോടെയാണ് 2025 ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുക. അലുമിനിയം റൂഫ് റെയിലുകൾ, പാർക്ക് അസിസ്റ്റും കോൺട്രാസ്റ്റ് സ്റ്റിച്ചിംഗുമുള്ള റിയർവ്യൂ ക്യാമറ എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയുടെ മറ്റ് സവിശേഷതകൾ. ആഡംബര വാഹനമായതിനാൽ തന്നെ അകത്തളം രാജകീയമായിരിക്കും.

ക്യാബിൻ ലേഔട്ട് മാറ്റമില്ലാതെ തുടരുമെങ്കിലും സെഡാർ ബ്രൗൺ, സൈഗ ബീജ് ഇന്റീരിയർ കളർ ഓപ്ഷനുകൾ ഉപയോഗിച്ച് പുതുമ കൊണ്ടുവരും. അതോടൊപ്പം തന്നെ ആമസോൺ മ്യൂസിക്, സ്‌പോട്ടിഫൈ തുടങ്ങിയ തേർഡ്-പാർട്ടി ആപ്പുകളെ പിന്തുണയ്‌ക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും പുതിയ Q7 അവതരിപ്പിക്കും. വെർച്വൽ കോക്ക്പിറ്റ് ഇൻസ്ട്രുമെൻ്റ് കൺസോളിൽ ADAS സ്യൂട്ടിൻ്റെ ഭാഗമായുള്ള നവീകരണങ്ങളും ഇടംപിടിക്കും.

ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, 19-സ്പീക്കർ ബാംഗ് ആൻഡ് ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം, കിക്ക് സെൻസറുള്ള പവർഡ് ടെയിൽഗേറ്റ്, ഇലക്‌ട്രോണിക് ഫോൾഡിംഗ് തേർഡ് റോ സീറ്റുകൾ, എയർ ക്വാളിറ്റി കൺട്രോൾ എന്നിവ പോലുള്ള കിടിലൻ ഫീച്ചറുകളും എസ്‌യുവിയിൽ ഉൾപ്പെടുത്തും. സുരക്ഷയുടെ കാര്യത്തിൽ പുതിയ Q7 ഫെയ്‌സ്‌ലിഫ്റ്റിൽ എട്ട് എയർബാഗുകൾ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഇബിഡി ഉള്ള എബിഎസ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

3.0 ലിറ്റർ V6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ Q7 എസ്‌യുവിയുടെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന എഞ്ചിന് 335 bhp പവറിൽ പരമാവധി 500 Nm torque വരെ നൽകാനാവും. മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കായി 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി പെട്രോൾ എഞ്ചിൻ ജോടിയാക്കിയിട്ടുമുണ്ട്. പെർഫോമൻസിലേക്ക് നോക്കിയാൽ 5.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​kmph വരെ വേഗത കൈവരിക്കാനും പരമാവധി 250 കി.മീ. വേഗത കൈവരിക്കാനും വണ്ടിക്കാവും.

More from DriveSpark

Article Published On: Thursday, November 14, 2024, 19:15 [IST]
English summary
Audi q7 facelift bookings started in india launch on november 28
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X