വലിയ ഫാമിലിക്ക് പറ്റിയ 7 സീറ്റർ എസ്‌യുവിയാണോ നോക്കുന്നേ? കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മോഡലുകൾ ഇതാ

കൊവിഡ് കാലത്തിന് ശേഷം ഇന്ത്യയിൽ ഏറ്റവും ഡിമാന്റുള്ള മോഡലുകളിൽ ഒന്നായി മാറിയിരിക്കുകയാണ് 7 സീറ്റർ വണ്ടികൾ. പണ്ട് കുടുംബം ഒന്നിച്ച് യാത്ര ചെയ്യണമെങ്കിൽ ടാക്‌സി വിളിച്ച് അല്ലെങ്കിൽ ഇന്നോവയൊക്കെ വാടകയ്ക്കെടുത്ത് പോവുന്നതായിരുന്നു പലരുടേയും ശീലം. എന്നാൽ എല്ലാവരും സ്വന്തമായി കാർ വാങ്ങാൻ തുടങ്ങിയതോടെ പലരും വലിയ മോഡലുകളിൽ പണം മുടക്കാൻ തുടങ്ങി. വലിയ ഫാമിലിക്കും അല്ലെങ്കിൽ കൂട്ടുകാരൊന്നിച്ച് നീണ്ട യാത്രകൾക്കെല്ലാം പോവാനായി ആളുകൾ മൂന്നുവരി വാഹനങ്ങളെ ആശ്രയിക്കാനും തുടങ്ങി. അങ്ങനെ സെവൻ സീറ്റർ എസ്‌യുവി സെഗ്മെന്റിന് വരെ തുടക്കമായി.

കുറഞ്ഞ വിലയിൽ വലിയ ഫാമിലിക്ക് പറ്റിയ 7 സീറ്റർ വണ്ടികളാണ് പലരും നോക്കുന്നത്. എന്നാൽ ബജറ്റ് പ്രശ്‌നമാക്കാതെ നീണ്ടകാലം ഉപയോഗിക്കാൻ പറ്റിയ വലിയ വാഹനങ്ങൾ അന്വേഷിക്കുന്നവരും ഏറെയാണ്. എന്നാൽ എസ്‌യുവികൾ ട്രെൻഡായതിനാൽ ഏവർക്കും സെവൻ സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലാണ് കണ്ണ്. അതിനാൽ കുറഞ്ഞ വിലയിൽ വാങ്ങാൻ പറ്റുന്ന ചില കിടിലൻ 7 സീറ്റർ എസ്‌യുവികളെ നമുക്കൊന്ന് പരിചയപ്പെട്ടാലോ?

Mahindra Bolero neo

മഹീന്ദ്ര ബൊലേറോ നിയോ: ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന 7-സീറ്റർ എസ്‌യുവി മോഡലാണിത്. ഇതിന്റെ ബേസ് മോഡൽ N4 വേരിയന്റിന് 9.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രം വരുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 100 bhp പവറിൽ 260 Nm torque നൽകാൻ ശേഷിയുള്ളതാണ്. നിയോയുടെ ടോപ്പ് വേരിയന്റുകളുടെ പിന്നിൽ മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യലും കമ്പനി ഒരുക്കിയിട്ടുണ്ട്.

മഹീന്ദ്ര ബൊലേറോ: 9.98 ലക്ഷം രൂപ മുതലാണ് ബൊലേറോയുടെ നിലവിലെ വില ആരംഭിക്കുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിക്കുന്ന വർക്ക്ഹോഴ്‌സ് 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് വരുന്നത്. ഇത് 76 bhp കരുത്തിൽ പരമാവധി 210 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ട്രാൻസ്മിഷൻ ഓപ്ഷനുകൾ 5-സ്പീഡ് മാനുവലിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നുവെങ്കിലും 7 സീറ്റർ എസ്‌യുവികളിലെ ബജറ്റ് ഫ്രണ്ട്ലി വാഹനമാണിത്.

Bolero

സിട്രൺ C3 എയർക്രോസ്: ഫ്രഞ്ച് വാഹന നിർമാതാക്കളുടെ വാഹന ശ്രേണിയിലെ ഏറ്റവും കിടിലൻ വണ്ടികളിൽ ഒന്നായ ഇത് 5,7 സീറ്റർ ഓപ്ഷനുകളിൽ വാങ്ങാനാവുന്ന ചുരുക്കം ചില സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ്. 11.96 ലക്ഷം രൂപ മുടക്കിയാൽ അത്യാവിശ്യം കിടിലൻ ഫീച്ചറുകളുള്ള ഏഴ് പേർക്ക് വരെ യാത്ര ചെയ്യാനാവുന്ന C3 എയർക്രോസ് വാങ്ങാം. 110 bhp, 206 Nm torque എന്നിവയുള്ള 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലാണ് ഇത് വരുന്നത്.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ ലഭ്യമാണ്. ഒരു ഓട്ടോമാറ്റിക് ഓപ്ഷനുള്ള ഏറ്റവും താങ്ങാനാവുന്ന 7-സീറ്റർ എസ്‌യുവികളിൽ ഒന്നാണ് സിട്രൺ C3 എയർക്രോസ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. വില കഴിയുന്നത്ര താങ്ങാനാവുന്ന തരത്തിൽ നിലനിർത്തിക്കൊണ്ട് മൂന്നാംനിരയിൽ രണ്ട് സീറ്റുകൾ കൂടി ഉൾപ്പെടുത്താൻ ഫ്രഞ്ച് വാഹന നിർമാതാക്കൾ കാണിച്ച ധൈര്യവും എടുത്തു പറയാം.

Citroen C3 Aircross

മഹീന്ദ്ര സ്കോർപിയോ ക്ലാസിക്: സ്കോർപിയോയുടെ ഏറ്റവും പുതിയ മോഡലായ N വിപണിയിലുണ്ടെങ്കിലും ആദ്യതലമുറക്ക് ഇപ്പോഴുമുള്ള ഫാൻബേസിനെ കണക്കിലെടുത്താണ് ക്ലാസിക് വിപണിയിൽ നിലവിർത്താൻ മഹീന്ദ്ര തീരുമാനിച്ചത്. 13.59 ലക്ഷം രൂപ മുതൽ വിലവരുന്ന മോഡൽ 7, 9 സീറ്റർ കോൺഫിഗറേഷനുകളിൽ വാങ്ങാനും സാധിക്കും. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് സ്കോർപിയോ ക്ലാസിക്കിന് തുടിപ്പേകുന്നത്. ഇത് 130 bhp കരുത്തിൽ 300 Nm torque ആണ് നൽകുന്നത്.

മഹീന്ദ്ര സ്കോർപിയോ N: പുതിയ ഫീച്ചറുകളും മെച്ചപ്പെട്ട എഞ്ചിൻ ഓപ്ഷനുകളും ഉൾക്കൊള്ളുന്ന മഹീന്ദ്ര സ്കോർപിയോ N ആണ് ലിസ്റ്റിലെ അടുത്ത 7 സീറ്റർ എസ്‌യുവി. വെറും 13.85 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുള്ള ഈയൊരു വാഹനത്തിന്റെ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് മുകളിൽ സൂചിപ്പിച്ച വില വരുന്നത്. അതേസമയം 50,000 രൂപ കൂടി അധികമായി നൽകിയാൽ 2.2 ലിറ്റർ ഡീസൽ പതിപ്പും മുറ്റത്തെത്തിക്കാനാവും.

More from DriveSpark

Article Published On: Friday, May 31, 2024, 18:22 [IST]
English summary
Best affordable 7 seater suv models in india bolero neo scorpio citroen c3 aircross
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X