5 ലക്ഷം കൊടുത്ത് പുതിയ ആൾട്ടോയൊന്നും വാങ്ങല്ലേ, പകരം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ വാങ്ങിച്ചോ

ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ അല്ലേ. സ്വന്തം കാറിൽ ഗമയോടെയിരുന്ന് യാത്ര ചെയ്യുന്നത് സ്വപ്‌നം കണ്ടിരിന്ന് അതിനായി പ്രയത്നിക്കുന്നവരാണ് നമ്മളിൽ അധികവും. ആദ്യമായി കാർ വാങ്ങുന്നവരിൽ ഭൂരിഭാഗം ആളുകളും സെക്കൻഡ് ഹാൻഡ് കാറുകളാണ് തെരഞ്ഞെടുക്കാറ്. പോക്കറ്റിന് ഇണങ്ങുന്ന ബജറ്റിൽ വണ്ടി മുറ്റത്തെത്തിക്കാം എന്നതു തന്നെയാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം. ചിലരാവട്ടെ യൂസ്‌ഡ് കാറിൽ വിശ്വാസമില്ലാത്തതിനാൽ പുതിയത് വാങ്ങിക്കാനും മുതിരാറുണ്ട്. ഇങ്ങനെയുള്ളവർ ചെന്നെത്തുന്നത് മാരുതി ആൾട്ടോ, റെനോ ക്വിഡ് പോലെയുള്ള എൻട്രി ലെവൽ മോഡലുകളിലാണ് താനും. പുതിയത് വാങ്ങിയാൽ ആതിയില്ലാതെ കൊണ്ടുനടക്കാമല്ലോയെന്നാണ് ധാരണ.

ഇന്നത്തെ കാലത്ത് എൻട്രി ലെവൽ മോഡലുകളുടെ നല്ലൊരു വേരിയന്റ് സ്വന്തമാക്കണമെങ്കിൽ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും പൊടിക്കേണ്ടിവരും. അങ്ങനെ നോക്കുമ്പോൾ ഇതൊരു മികച്ച ഡീലാണോയെന്ന് ഇരുത്തി ചിന്തിക്കേണ്ടി വരും. ഇനി ഇവി മതിയെന്ന് വെച്ചാൽ 4.99 ലക്ഷത്തിന് എംജി കോമെറ്റും വാങ്ങാനാവും. അടുത്തിടെ മൈക്രോ ഇലക്ട്രിക് കാറിന്റെ വില കുറച്ചതോടെയാണ് ഈ വിലയ്ക്ക് വാഹനം വാങ്ങാനാവുന്നത്. പക്ഷേ ഓടുന്ന ഓരോ കിലോമീറ്ററിനും വാടക കൊടുക്കേണ്ടി വരികയും ചെയ്യും.

Mahindra XUV500

ചെറിയ വലിപ്പവും ഫീച്ചറുകളാൽ സമ്പന്നമായ ഇൻ്റീരിയറും ഏറ്റവും പ്രധാനമായി കുറഞ്ഞ പ്രവർത്തനച്ചെലവും വാഗ്ദാനം ചെയ്യുന്നതിനാൽ കോമെറ്റ് നല്ലൊരു കാറാണ്. പക്ഷേ ആൾട്ടോയുടേയും ക്വിഡിന്റേയും കോമെറ്റിന്റെയും എല്ലാം പൈസയ്ക്ക് നല്ല എസ്‌യുവികളും വാങ്ങാൻ കിട്ടുമെന്നത് ചെറുതായൊന്ന് ഓർമിപ്പിക്കാൻ വന്നതാണേ. സെക്കൻഡ് ഹാൻഡാണെങ്കിലും കൊടുക്കുന്ന 5 ലക്ഷത്തിന് മുതലാണ് ഈ വണ്ടികൾ. പുതിയ എൻട്രി ലെവൽ കാറുകൾക്ക് പകരം 5 ലക്ഷം രൂപയിൽ താഴെയുള്ള വാങ്ങാൻ പറ്റിയ മികച്ച എസ്‌യുവികളെ പരിചയപ്പെടുത്താം.

ഹോണ്ട WR-V: യൂസ‌്ഡ് കാർ വിപണിയിൽ ജാപ്പനീസ് വണ്ടികളുടെ പകിട്ടൊന്ന് വേറെ തന്നെയാണ്. അടിപൊളി എഞ്ചിൻ, കുറഞ്ഞ മെയിന്റനെൻസ്, നല്ല മൈലേജ് എന്നിവയാൽ സമ്പന്നമായ യൂസ്‌ഡ് എസ്‌യുവി നോക്കുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങാൻ പറ്റുന്ന മോഡലാണ് ഹോണ്ടയുടെ WR-V. 5 ലക്ഷം രൂപയ്ക്ക് ക്രോസ്ഓവർ എസ്‌യുവിയുടെ നല്ല കണ്ടീഷനിലുള്ള മോഡലുകൾ സുലഭവുമാണ്. 2017-ൽ പുറത്തിറക്കിയ ഹോണ്ടയുടെ കോംപാക്‌ട് ക്രോസ്ഓവർ ഈ വിലനിലവാരത്തിൽ വിശ്വസനീയവും പ്രായോഗികവുമായ തെരഞ്ഞെടുപ്പാണ്.

Honda WR-V

16 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഇലക്ട്രിക് സൺറൂഫ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളാലും WR-V സമ്പന്നമാണ്. എഞ്ചിന്റെ കാര്യത്തിൽ 1.5 ലിറ്റർ i-VTEC പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിനോടെയാണ് വാഹനം വരുന്നത്. ഇതിൽ 100 bhp കരുത്തിൽ 200 Nm ടോർക്കും 25.5 കിലോമീറ്റർ മൈലേജും തരുന്ന ഡീസൽ മോഡലായിരിക്കും മികച്ച ചോയ്‌സ്.

ഫോർഡ് ഇക്കോസ്പോർട്ട്: ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് എസ്‌യുവി മോഡൽ എന്ന നിലയിൽ ഇക്കോസ്‌പോർട്ട് 5 ലക്ഷത്തിന് മുതലാണ്. പവർ, പെർഫോമൻസ്, കംഫർട്ട് എന്നിവയെല്ലാം തരുന്ന അമേരിക്കൻ മോഡലിന് വലിയ ഡിമാന്റാണ് യൂസ്‌ഡ് കാർ മാർക്കറ്റിലുള്ളത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌യുവി വിപണിയിൽ എത്തിയിരുന്നത്. ഇതിൽ 1.5 ലിറ്റർ ഡീസലും 1.5 ലിറ്റർ പെട്രോളുമാണ് ജനപ്രിയമായവ. അതിനാൽ ഇതിലൊന്ന് വാങ്ങുന്നതാവും ഏറ്റവും ഉചിതം.

Ford Ecosport

ഡീസൽ എഞ്ചിൻ ഏകദേശം 98 bhp പവറിൽ 250 Nm torque വരെ നൽകുമ്പോൾ എസ്‌യുവിയുടെ പെട്രോൾ 118 bhp വരെ നൽകാൻ വരെ ശേഷിയുള്ളതായിരുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയാണ് വരുന്നത്. 2021-ൽ ഫോർഡ് രാജ്യത്ത് നിന്ന് ഗുഡ്ബൈ പറഞ്ഞുപോയെങ്കിലും ബ്രാൻഡ് അതിൻ്റെ സർവീസ് സെന്ററുകൾ പ്രവർത്തിപ്പിക്കുന്നത് തുടരുകയും സ്‌പെയർ പാർട്‌സിനുള്ള പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ടെന്നതിനാൽ അക്കാര്യത്തിലും ആശങ്ക വേണ്ട.

മഹീന്ദ്ര XUV500: മഹീന്ദ്രയുടെ എക്കാലത്തെയും മികച്ച സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന മോഡലാണിത്. 5 സീറ്ററിലും 7 സീറ്ററിലും വാങ്ങാമെന്നതിനാൽ 5 ലക്ഷം രൂപയ്ക്ക് മികച്ചൊരു തെരഞ്ഞെടുപ്പായിരിക്കും ഇത്. മസ്കുലർ ലുക്ക്, പവർഫുൾ പെട്രോൾ, ഡീസൽ എഞ്ചിനുകൾ, ഫീച്ചറുകൾ, വിശ്വാസ്യത എന്നിവയുടെ മികച്ച സംയോജനമാണ് XUV500 വാഗ്ദാനം ചെയ്യുന്നത്. നല്ല കണ്ടീഷനുള്ള മോഡലുകൾ കിട്ടാൻ അൽപം മെനക്കേടുണ്ടാവുമെങ്കിലും വാങ്ങിയിട്ടാൽ പിന്നെ ഒന്നും നോക്കാനില്ല.

ഏതുതരം യാത്രകൾക്കും അനുയോജ്യവും സുഖകരവും സപ്പോർട്ടും നൽകുന്നതുമായ സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവയാൽ സമ്പന്നമായ മഹീന്ദ്ര XUV500 എസ്‌യുവിയുടെ ഇന്റീരിയർ അടിപൊളിയാണ്. 2.2 ലിറ്റർ പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിൻ ഓപ്ഷനോടെയാണ് XUV500 വരുന്നത്.

More from DriveSpark

Article Published On: Saturday, October 12, 2024, 17:00 [IST]
English summary
Best second hand suv models under rs 5 lakhs ford ecosport mahindra xuv500 and honda wr v
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X