ഇന്ത്യയുടെ സ്വന്തം വാഹനമാമാങ്കം ജനുവരിയിൽ, ഇത്തവണ സംഭവം കുറച്ച് സ്പെഷ്യലാണ്; അറിയാം കൂടുതൽ

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ എക്സിബിഷനായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്പോയ്ക്ക് 2025 ജനുവരിയിൽ തുടക്കമാവും. ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും പുതിയ മാറ്റങ്ങളും വരാനിരിക്കുന്ന വാഹനങ്ങളുമൊക്കെ അറിയാനും നേരിട്ട് കാണാനുമൊക്കെ അവസരം നല്‍കുന്നതിനുള്ള ഏറ്റവും വലിയ വാഹന പ്രദർശന മേളയാണ് ഭാരത് മൊബിലിറ്റി ഷോ. ഇത്തവണത്തെ പരിപാടി എവിടെയാണ് നടക്കാൻ പോകുന്നത്, ഏതെല്ലാം കമ്പനികളാണ് പങ്കെടുക്കുന്നത് എന്നതിനെല്ലാമുള്ള വിശദമായ വിവരങ്ങൾ നോക്കിയാലോ? മുമ്പ് ഓട്ടോ എക്‌സ്പോ എന്നറിയപ്പെട്ടിരുന്ന വാഹന മേളയാണ് ഇപ്പോൾ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സിബിഷനുമായി ലയിപ്പിച്ചിരിക്കുന്നത്.

ഓരോ 2 വർഷം കൂടുമ്പോഴാണ് ഇത്തരത്തിലൊരു വാഹന പ്രദർശന മേള സംഘടിപ്പിക്കാറുള്ളത്. വാഹന നിർമാണവുമായി ബന്ധപ്പെട്ട മറ്റെല്ലാ മേഖലകളെയും ഒരുമിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സിബിഷന്റെ പ്രധാന അജണ്ട. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ മുമ്പ് രണ്ട് വർഷത്തിലൊരിക്കൽ സിയാമും എസിഎംഎയും വെവ്വേറെ വാഹന, കംപോണന്റ് എക്സ്പോകൾ നടത്തിയിരുന്നു.

Bharat Mobility Expo 2025 To Start On January 17

ഇത്തവണ ഇവ രണ്ടും കോർത്തിണക്കിയാണ് ഇത്തവണ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയായി പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 17 മുതൽ 22 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാവും പരിപാടി നടക്കുക. വാഹന മേഖലയെ കേന്ദ്രീകരിച്ചുള്ള എക്‌സ്‌പോയുടെ രണ്ടാം പതിപ്പാവും ഇത്തവണത്തേത്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയും മൂന്നാമത്തെ വലിയ പാസഞ്ചർ കാർ വിപണിയുമായ ഇന്ത്യയിലേക്ക് കൂടുതൽ ബ്രാൻഡുകളെ ആകർഷിക്കാനും ഇത്തവണത്തെ പരിപാടിക്ക് ലക്ഷ്യമുണ്ട്.

തലസ്ഥാന നഗരിയായ ഡൽഹിയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് പ്രദർശനം നടക്കുന്നത്. ഭാരത് മണ്ഡപം, യാസോ ഭൂമി, ഇന്ത്യ എക്‌സ്‌പോ സെൻ്റർ എന്നിവിടങ്ങളിലാണ് 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സിബിഷൻ. ഓരോ സ്ഥലത്തും വ്യത്യസ്ത തരം പ്രദർശനങ്ങളാണ് സംഘടിപ്പിക്കുക. അതിനാൽ ഈ ദിവസങ്ങളിൽ ഓട്ടോമൊബൈൽ പ്രേമികൾക്ക് ഡൽഹി സന്ദർശിച്ചാൽ എല്ലാ പ്രദർശനങ്ങളിലും പങ്കെടുക്കാം.

മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോർസ്, സ്‌കോഡ, ഫോക്‌സ്‌വാഗൺ, ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ, ഇസൂസു ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു, മെർസിഡീസ് ബെൻസ്, ലെക്‌സസ്, ഔഡി തുടങ്ങിയ രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളെല്ലാം ഇത്തവണത്തെ ഭാരത് മൊബിലിറ്റി എക്സ്പോയിൽ പങ്കെടുക്കും. ഇതോടൊപ്പം അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റും എക്‌സിബിഷനിൽ പങ്കെടുക്കുന്നുണ്ട്.

ടാറ്റ സിയറ ഇവി, മാരുതി ഇ-വിറ്റാര, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി തുടങ്ങിയ പ്രധാന മോഡലുകൾ ഉൾപ്പെടെ നിരവധി പുതിയ ലോഞ്ചുകളും അവതരണങ്ങൾക്കും വാഹനമേള സാക്ഷ്യംവഹിക്കും. ഇതോടൊപ്പം തന്നെ ഇരുചക്ര വാഹന നിർമാതാക്കളും എക്‌സ്‌പോയിൽ ശക്തമായ സാന്നിധ്യമാകും. ഹീറോ മോട്ടോകോർപ്, ടിവിഎസ്, ഹോണ്ട, യമഹ, സുസുക്കി, ബജാജ്, ബിഎംഡബ്ല്യു മോട്ടോറാഡ് തുടങ്ങിയ പ്രമുഖ കമ്പനികൾ അവരുടെ ഏറ്റവും പുതിയ മോഡലുകൾ പ്രദർശിപ്പിക്കും.

ഓല ഇലക്ട്രിക്, ഏഥർ എനർജി, ഗ്രീവ്സ് ഇലക്ട്രിക് തുടങ്ങിയ വൈദ്യുത സ്‌കൂട്ടർ നിർമാതാക്കളുടെ പങ്കാളിത്തവും പരിപാടിയിൽ ഉണ്ടാകും. അതേസമയം രാജ്യത്തെ ചില പ്രമുഖ വാഹന നിർമാതാക്കൾ ഇത്തവണയും എക്സ്പോയിൽ നിന്നും വിട്ടുനിൽക്കുന്നുണ്ട്. ഹോണ്ട, ജീപ്പ്, റെനോ, നിസാൻ, സിട്രൺ, ബിവൈഡി, പോർഷ, വോൾവോ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.

നിലവിൽ വലിയ ബിസിനസ് പ്ലാനുകൾ ഇല്ലാത്തതിനാലാവും ഈ ബ്രാൻഡുകൾ 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സിബിഷനിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. പരിപാടിയിൽ പുത്തൻ കാറുകളും ബൈക്കുകളും മാത്രമല്ല, വാഹന വ്യവസായത്തിലെ പുതിയ കണ്ടുപിടുത്തങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, വാഹനങ്ങൾ നിർമിക്കാനുള്ള യന്ത്രങ്ങൾ, വാഹനങ്ങളുടെ സ്‌പെയർ പാർട്‌സ്, ടയറുകൾ, ബാറ്ററികൾ, വാഹനങ്ങൾക്കുള്ള സോഫ്റ്റ്‌വെയർ എന്നിവയും പ്രദർശിപ്പിക്കും.

ഭാരത് മൊബിലിറ്റി ഷോക്കായുള്ള ടിക്കറ്റ് വിൽപ്പന ജനുവരി 17-ന് ആരംഭിക്കുമെന്നാണ് വിവരം. ആദ്യ രണ്ട് ദിവസം മാധ്യമങ്ങൾക്ക് മാത്രമാവും പ്രവേശനമുണ്ടാവുക. അതുകഴിഞ്ഞുള്ള തീയതികളിൽ പൊതുജനങ്ങൾക്കായുള്ള സന്ദർശനവും അനുവദിക്കും. ഈ എക്‌സിബിഷൻ്റെ ഭാരത് മണ്ഡപത്തിൽ ഓട്ടോ എക്‌സ്‌പോ ഇന്ത്യ ഇൻ്റർനാഷണൽ ടയർ ഷോ, ഇന്ത്യ സൈക്കിൾ ഷോ, ഭാരത് ബാറ്ററി ഷോ, സ്റ്റീൽ പവേഡിയൻ മൊബിലിറ്റി ടെക് പവലിയൻ എന്നിവയുൾപ്പെടെയുള്ള പ്രദർശനങ്ങൾ നടക്കും.

More from DriveSpark

Article Published On: Monday, December 9, 2024, 18:39 [IST]
English summary
Bharat mobility expo 2025 to start on january 17 key things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X