ഇനി ഫാമിലിമാൻ, സ്കോഡയുടെ പുത്തൻ 7-സീറ്റർ അടുത്ത മാസം ഇന്ത്യയിലെത്തും; പണി കിട്ടുക ടൊയോട്ടയ്ക്ക്

ഒരുകാലത്ത് സമ്പന്നരുടെ മാത്രം ബ്രാൻഡായി കണ്ടിരുന്ന വാഹന നിർമാതാക്കളായിരുന്നു സ്കോഡ (Skoda). എന്നാൽ പിന്നീട് പുത്തൻ പദ്ധതികൾ ആവിഷ്ക്കരിച്ച് സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലാൻ ചെക്ക് റിപ്പബ്ലിക്കൻ കമ്പനി തയാറായതോടെ സ്കോഡയുടെ രാശിയും തെളിഞ്ഞു. ഇന്ത്യ 2.0 പ്രൊജക്റ്റിന്റെ ഭാഗമായി പണികഴിപ്പിച്ച കുഷാഖും (Kushaq) സ്ലാവിയയും (Slavia) ചൂടപ്പം പോലെ വിറ്റഴിഞ്ഞപ്പോൾ എല്ലാവരും ഹാപ്പിയായി. പിന്നീട് രാജ്യത്തിനായി സമർപ്പിച്ചത് ചെറിയ വിലയുള്ള ഒരു കോംപാക്‌ട് എസ്‌യുവിയായിരുന്നു. കൈലാക് എന്ന് മലയാളി പേരിട്ട വണ്ടി 7.89 ലക്ഷത്തിനാണ് വിപണനത്തിന് എത്തിയത്.

അങ്ങനെ സെഗ്മെന്റ് ഭരിച്ചിരിക്കുന്ന മാരുതി സുസുക്കിയുടേയും ടാറ്റ മോട്ടോർസിന്റെയും കഞ്ഞിയിൽ പാറ്റയിടാനും സ്കോഡക്കായി. അങ്ങനെ മൊത്തത്തിൽ ട്രെൻഡിംഗായി നിൽക്കുന്ന ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് വരിനാരിക്കുന്ന 2025 ഭാരത് മൊബിലിറ്റി ഷോയിലും താരമാവാൻ ഒരുങ്ങുകയാണ്. എങ്ങനെയാണെന്നല്ലേ, രാജ്യത്തിനായി പുത്തനൊരു 7-സീറ്റർ എസ്‌യുവി അവതരിപ്പിച്ചുകൊണ്ടാവും സ്കോഡ മിന്നിത്തിളങ്ങാൻ പോവുന്നത്.

Bharat Mobility Global Expo 2025 Skoda Kodiaq 7-Seater SUV India Debut Confirmed

പക്ഷേ ചെറിയ വിലയൊന്നും കൊടുത്താൽ ആശാനെ പോർച്ചിലെത്തിക്കാനാവില്ല കേട്ടോ. കക്ഷി അൽപം പ്രീമിയമായിരിക്കും. ഇനി വലിച്ചുനീട്ടാതെ ആ സ്പോർട് യൂട്ടിലിറ്റി വാഹനം ഏതാണെന്ന് പറഞ്ഞുതരാം. ജനുവരി 17 ന് ആരംഭിക്കുന്ന ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ പുതിയ സ്കോഡ കൊഡിയാക് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ പോവുന്നതാണ് സംഭവം. നിലവിലുണ്ടായിരുന്ന മോഡലാണെങ്കിലും പുതിയ രൂപവും ഭാവവും ഇന്ത്യക്കാരെ ആകർഷിക്കാൻ പ്രാപ്‌തമായിരിക്കും.

ഭാരത് മൊബിലിറ്റി ഷോയിലെ അരങ്ങേറ്റത്തിന് ശേഷം 2025 ഏപ്രിൽ-ജൂൺ മാസത്തോടെ പുതുപുത്തൻ സ്കോഡ കൊഡിയാക് വിപണനത്തിനും എത്തും. പുതിയ 7-സീറ്റർ എസ്‌യുവിയുടെ ഏതാനും യൂണിറ്റുകൾ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണത്തിനായി ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. മിക്കവാറും രണ്ട് വേരിയന്റുകളും വാഹനത്തിലുണ്ടാവുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ വ്യത്യസ്‌ത ബജറ്റിലുള്ളവരെ തൃപ്ത്തിപെടുത്താനും സ്കോഡക്കാവും.

Bharat Mobility Global Expo 2025 Skoda Kodiaq 7-Seater SUV India Debut Confirmed

വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിന് പകരം വില കുറക്കാനായി മോഡൽ ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുമെന്നും സ്കോഡ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള കമ്പനിയുടെ നിർമാണ കേന്ദ്രത്തിലാവും എസ്‌യുവി അസംബിൾ ചെയ്യുക. നിലവിലെ കൊഡിയാക് 7 വർഷം മുമ്പാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നത്. പിന്നീട് മിഡ്‌ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിലൂടെയാണ് കൂടുതൽ മോടിയോടെ തുടരാനും വാഹനത്തിനായി.

പക്ഷേ പുതുമോഡൽ ശരിക്കും ഞെട്ടിച്ചേക്കും. എക്സ്റ്റീരിയർ കാഴ്ച്ച പഴയ പതിപ്പിന് സമാനമായി തോന്നുമെങ്കിലും കാര്യമായി നോക്കിയാൽ ഡിസൈനിലെ മാറ്റങ്ങൾ കാണാനാവും. രണ്ടാംതലുറ ആവർത്തനം നിലവിലുണ്ടായിരുന്ന കൊഡിയാക്കിനേക്കാൾ വലിപ്പമേറിയതാവും. കൂടാതെ സ്കോഡയുടെ മോഡേൺ സോളിഡ് ഡിസൈൻ ഭാഷ്യവും കൂടി ചേരുന്നതോടെ 7-സീറ്റർ എസ്‌യുവി കിടിലമാവുന്നുമുണ്ട്.

Bharat Mobility Global Expo 2025 Skoda Kodiaq 7-Seater SUV India Debut Confirmed

ഫ്രണ്ടിലേക്ക് നോക്കിയാൽ ഇരുവശത്തും സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ ഘടിപ്പിച്ച കൂറ്റൻ ബട്ടർഫ്ലൈ ഗ്രില്ലാണ് പുത്തൻ സ്കോഡ കൊഡിയാക്കിനെ അഴകനാക്കുന്നത്. അതോടൊപ്പം മസ്കുലർ ലൈനുകളോട് കൂടി സ്‌കോഡയുടെ 2D ലോഗോയും ബോണറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. വശക്കാഴ്ച്ചയിൽ വലിയ അലോയ് വീലും ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളുമാവും ശ്രദ്ധേയമാവുക.

പിൻവശത്ത് റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ-ലൈറ്റുകൾ കൂടാതെ ടെയിൽഗേറ്റിൽ സ്കോഡ ലെറ്റിംഗും കൊടുത്തിട്ടുണ്ട്. ഇന്റീരിയറിലേക്ക് കയറിയാൽ 13 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, കസ്റ്റമൈസ് ചെയ്യാവുന്ന വ്യക്തിഗത കളർ ഡിസ്‌പ്ലേകൾ ഉൾപ്പെടുന്ന പുതിയ സ്മാർട്ട് ഡയൽ സജ്ജീകരണം, മസാജ് സീറ്റുകൾ, നാല് യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ, 14 സ്പീക്കർ കാൻ്റൺ സൗണ്ട് സിസ്റ്റം, രണ്ട് സ്മാർട്ട്‌ഫോണുകൾക്കായി 15 വാട്ട് വയർലെസ് ചാർജിംഗ് ബോക്‌സ്, ADAS എന്നിവയെല്ലാം വാങ്ങുന്നവർക്ക് കിട്ടും.

അകത്തും പുറത്തും ധാരാളം മാറ്റങ്ങൾ ഇത്തരത്തിൽ ഉണ്ടാവുമെങ്കിലും നിലവിലെ മോഡലിനെപ്പോലെ അതേ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയാവും പുതിയ കൊഡിയാക് എസ്‌യുവിക്കും തുടിപ്പേകാൻ എത്തുക. 4X4 സജ്ജീകരണമുള്ള 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 190 bhp പവറിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

മുകളിൽ സൂചിപ്പിച്ചതുപോലെ പുതിയ കൊഡിയാക് 2025 ജൂണിൽ വിൽപ്പനയ്‌ക്കെത്തും. ലോഞ്ച് ചെയ്യുമ്പോൾ നിലവിലെ മോഡലിനേക്കാൾ വിലയേറിയതാവുമിത്. ഇപ്പോൾ 39.99 ലക്ഷം രൂപ മുതലാണ് കൊഡിയാക്കിന് വരുന്ന എക്സ്ഷോറൂം വില. ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ ടിഗുവാൻ, ജീപ്പ് മെറിഡിയൻ, ഹ്യുണ്ടായി ട്യൂസോൺ, എംജി ഗ്ലോസ്റ്റർ, ടൊയോട്ട ഫോർച്യൂണർ എന്നിവയുമായാവും സ്കോഡ ഏറ്റമുട്ടുക.

More from DriveSpark

Article Published On: Thursday, December 19, 2024, 12:00 [IST]
English summary
Bharat mobility global expo 2025 skoda kodiaq 7 seater suv india debut confirmed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X