സെഗ്മെന്റിലെ ഏറ്റവും വലിപ്പമുള്ള കാർ, ബെൻസിനേക്കാൾ വിലക്കുറവിൽ 5 സീരീസ് LWB ഇന്നെത്തും

ആഡംബര കാർ വിഭാഗത്തിൽ മെർസിഡീസ് ബെൻസിനോളം ഫാൻസുള്ള എതിരാളിയാണ് ബിഎംഡബ്ല്യു. അങ്ങ് ജർമനിയിൽ നിന്നും എത്തി ലോകം വെട്ടിപ്പിടിച്ച ബ്രാൻഡ് ഇന്ത്യയിലും പണംവാരുന്നവരാണ്. കൃത്യമായ ഇടവേളകളിൽ പുത്തൻ കാറുകൾ പുറത്തിറക്കി വിപണിയിൽ സജീവമായി നിൽക്കാൻ കമ്പനി പ്രത്യേകം ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ ചിരവൈരികളായ മെർസിഡീസ് ബെൻസ് E-ക്ലാസ് LWB (Mercedes-Benz E-Class LWB) ലക്ഷ്വറി സെഡാനുമായി മത്സരത്തിന് കളമൊരുക്കി ബിഎംഡബ്ല്യു 5 സീരീസ് ലോംഗ് വീൽബേസ് (BMW 5 Series LWB) പതിപ്പിനെ ഇന്ത്യൻ വിപണിക്കായി അവതരിപ്പിക്കാൻ പോവുകയാണ് ഇന്ന്.

പുതിയ ബിഎംഡബ്ല്യു 5 സീരീസ് LWB പതിപ്പിനായുള്ള ബുക്കിംഗുകൾ ഇതിനകം തന്നെ രാജ്യത്ത് ആരംഭിക്കുകയും ചെയ്‌തിരുന്നു. ഇനി വില കൂടിയറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഈ ലക്ഷ്വറി സെഡാനിൽ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് ഒന്ന് വേഗം നോക്കിയാലോ? ഈ മോഡൽ വാങ്ങാൻ താത്പര്യമുള്ളവർക്ക് രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലർഷിപ്പുകളിലോ ബിഎംഡബ്ല്യു ഇന്ത്യ ഓൺലൈൻ ഷോപ്പ് വഴിയോ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്.

BMW 5 Series LWB To Launch In India Today

ചൈനയിൽ ഇതിനകം പുറത്തിറക്കിയ ഈ മോഡൽ ലഭിക്കുന്ന ആദ്യത്തെ റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണിയാണ് ഇന്ത്യ. അതിൻ്റെ പ്രധാന എതിരാളിയായ മെർസിഡീസ് ബെൻസ് E-ക്ലാസ് LWB പതിപ്പിനേക്കാൾ മത്സരാധിഷ്ഠിതമായി വില നിർണയമായിരിക്കും പുതിയ ലോംഗ് വീൽബേസ് ബിഎംഡബ്ല്യു 5 സീരീസിന് ഉണ്ടാവുകയെന്നതാണ് ശ്രദ്ധേയമായ കാര്യം. 5,175 mm നീളവും 1,900 mm വീതിയും 1,520 mm ഉയരവും, 3,105 mm വീൽബേസുമാണ് കാറിനുള്ളത്.

സ്റ്റാൻഡേർഡ് മോഡലായ 5 സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് അധികമായി 145 മില്ലീമീറ്റർ നീളവും 110 മില്ലീമീറ്റർ വീൽബേസും ഉണ്ടായിരിക്കും. അതായത് സെഗ്മെന്റിലെ ഏറ്റവും വലിപ്പമേറിയ കാറായിരിക്കും ഇതെന്ന് സാരം. 3 സീരീസ് ഗ്രാൻഡ് ലിമോസിന് ശേഷം ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിൻ്റെ ഇന്ത്യയിലെ രണ്ടാമത്തെ LWB മോഡലായിരിക്കും ഇതെന്നതും ഹൈലൈറ്റാണ്.

BMW 5 Series LWB To Launch In India Today

ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ സ്റ്റാൻഡേർഡ് 5 സീരീസ് പോലെ തന്നെയാവും LWB പതിപ്പും ഒറുക്കിയിരിക്കുന്നത്. ഇലുമിനേറ്റഡ് ഫ്രണ്ട് ഗ്രിൽ, സമാനമായ ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ഹോഫ്‌മിസ്റ്റർ കിങ്കിലെ ഇലുമിനേറ്റഡ് "5" എംബ്ലം, പുതിയ അലോയ് വീലുകൾ, റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ, ഇന്റഗ്രേറ്റഡ് റിഫ്ലക്ടറുകൾ ഉൾക്കൊള്ളുന്ന സ്‌കൾപ്പഡ് ബമ്പർ പോലുള്ള കാര്യങ്ങളെല്ലാം ആഡംബര സെഡാന്റെ മൊഞ്ച് കൂട്ടുന്ന കാര്യമാണ്.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിടിലമായിരിക്കും. ബിഎംഡബ്ല്യു ഐഡ്രൈവ് 8.5 ഉള്ള 14.9 ഇഞ്ച് കർവ്‌ഡ് ഡിസ്‌പ്ലേ, പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, USB-C ചാർജിംഗ് പോർട്ടുകൾ, 18-സ്പീക്കർ ബോവേഴ്‌സ് ആൻഡ് വിൽകിൻസ് ഓഡിയോ സിസ്റ്റം പോലുള്ള ഫീച്ചറുകളാൽ വാഹനം സമ്പന്നമായിരിക്കും.

BMW 5 Series LWB To Launch In India Today

ഇതുകൂടാതെ ഓപ്ഷണൽ ഡ്യുവൽ സ്‌ക്രീൻ റിയർ എൻ്റർടൈൻമെൻ്റ് സിസ്റ്റം, സമഗ്രമായ ADAS സ്യൂട്ട്, ഐഡ്രൈവ് റോട്ടറി കൺട്രോളർ, വ്യത്യസ്‌ത ഡ്രൈവ് മോഡുകൾ എന്നിവയും മറ്റും കാറിന് മോടികൂട്ടാനായി ഒരുക്കിയിട്ടുണ്ട്. 2025 ബിഎംഡബ്ല്യു 5 സീരീസ് ലോംഗ് വീൽബേസ് പതിപ്പിന് 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് തുടിപ്പേകാൻ എത്തുന്നത്.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും, 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും മൂന്ന് എഞ്ചിനുകൾക്കും സ്റ്റാൻഡേർഡായി തന്നെ കിട്ടും. ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ സമീപകാല ലോഞ്ചുകളുടെ വിജയം കണക്കിലെടുത്ത് ഏറ്റവും പുതിയ 5 സീരീസ് LWB ഡെസാൻ ലോഞ്ച് ചെയ്യുമ്പോൾ ആഭ്യന്തര വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 24, 2024, 9:17 [IST]
English summary
Bmw 5 series lwb to launch in india today what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X