പഞ്ച് ഇവിയുടെ വില്ലൻ, കുഞ്ഞൻ ഇലക്‌ട്രിക് എസ്‌യുവിയെ കളത്തിലിറക്കാൻ BYD; ഒപ്പം മറ്റൊരു ജിമിട്ടൻ കാറും

ഇന്ത്യയിലെ പാസഞ്ചർ ഇലക്‌ട്രിക് കാർ വിപണിയിൽ തരംഗമായവരാണ് ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡി. ഇവി രംഗത്തെ കൊമ്പൻമാരായ ടെസ്‌ലെ വരെ മലർത്തിയടിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായി ബിവൈഡി മാറിയതും തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്നു. അറ്റോ 3 എസ്‌യുവി, സീൽ സെഡാൻ, ഇമാക്‌സ്7 എംപിവി എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വൈദ്യുത വാഹന നിരയാണ് ആഭ്യന്തര വിപണിയിൽ കമ്പനി കെട്ടിപ്പടുത്തിയിരിക്കുന്നത്. ചൈനീസ് ബ്രാൻഡാണെങ്കിലും കാലങ്ങൾക്ക് മുമ്പേ തന്നെ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചവരാണ് ബിവൈഡി. അന്ന് വൈദ്യുത ബസുകൾ പോലെയുള്ള വലിയ വാണിജ്യ വാഹന നിരയിലായിരുന്നു കമ്പനി ശ്രദ്ധകേന്ദ്രികരിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ ആരും മോഹിക്കുന്ന പാസഞ്ചർ ഇലക്ട്രിക് വാഹന നിരയാണ് ബിവൈഡിക്ക് ഇന്ത്യയിലുള്ളത്. ഇപ്പോഴിതാ ഇന്ത്യക്കായി പുത്തൻ രണ്ട് ഇലക്‌ട്രിക് കാർ കൂടി പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. ബവോ 3 എസ്‌യുവി, ബവോ 9 സ്പോർട്‌സ് കാർ എന്നിങ്ങനെ രണ്ട് കിടിലൻ മോഡലുകളാണ് രാജ്യത്തിനായി ബിവൈഡി സമർപ്പിക്കാൻ പോവുന്നത്. ഇതിന്റെ ഭാഗമായി രണ്ട് കാറുകൾക്കുമായുള്ള പേറ്റന്റും ബ്രാൻഡ് ഫയൽ ചെയ്‌തിട്ടുണ്ട്.

BYD Bao 3 SUV And Bao 9 Sports Car Patented In India

പേറ്റന്റ് ഫയൽ ചെയ്യുന്നത് വാഹനം വിപണിയിൽ അവതരിപ്പിക്കുമെന്ന് അർഥമാക്കുന്നില്ല കേട്ടോ. ചിലപ്പോൾ ഉൽപ്പന്നത്തിൻ്റെ രൂപകൽപ്പന പരിരക്ഷിക്കുന്നതിനായി പേറ്റൻ്റുകൾ ഫയൽ ചെയ്യപ്പെടാറുണ്ട്. പക്ഷേ ബിവൈഡി പുതിയ രണ്ട് മോഡലുകളെ ഇന്ത്യക്കായി ഒരുക്കുന്നുണ്ടെന്ന് നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ വൈദ്യുത വാഹന പ്രേമികൾക്ക് സന്തോഷിക്കാൻ വകയുണ്ട്.

സൂപ്പർ 3 കൺസെപ്റ്റ് കാറിൻ്റെ പ്രൊഡക്ഷൻ പതിപ്പായ ബാവോ 3 ഓഫ് റോഡ് ഇലക്ട്രിക് വാഹനമാണ്. മറുവശത്ത് ബാവോ 9 ഒരു സ്പോർട്സ് കാറായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൂപ്പർ 9 കൺസെപ്റ്റ് കാറിൻ്റെ പ്രൊഡക്ഷൻ പതിപ്പായതിനാൽ തന്നെ ഇതിനും ഏറെ പ്രാധാന്യമുണ്ട്. അടുത്തിടെ ആഡംബര കാറുകളോട് കിടപിടിക്കുന്ന രീതിയിൽ പുറത്തിറക്കിയ സീലിന് ഗംഭീര വരവേൽപ്പ് ലഭിച്ചിരുന്നു. ഇതുതന്നെയാവും പുത്തൻ മോഡലുകളെയും കൊണ്ടുവന്നേക്കാമെന്ന ആശയത്തിന് ഊർജം പകർന്നത്.

BYD Bao 3 SUV And Bao 9 Sports Car Patented In India

ഇനി വരാനിരിക്കുന്ന മോഡുകളുടെ വിശേഷങ്ങളിലേക്ക് കടക്കാം. ബിവൈഡിയുടെ ഉപസ്ഥാപനമായ ഫാങ് ചെങ് ബാവോ ബ്രാൻഡിന് കീഴിലുള്ള ഒരു ഓഫ്-റോഡ് ഇലക്ട്രിക് എസ്‌യുവിയാണ് ബാവോ 3. ഓഫ്-റോഡർ അല്ലെങ്കിൽ പെർഫോമൻസ് കാറുകൾക്കായി പ്രത്യേകം രൂപംകൊടുത്തിരിക്കുന്ന ബ്രാൻഡാണിത്. ആര് കണ്ടാലും മോഹിക്കുന്ന രൂപമാണ് ബാവോ 3 സ്പോർട് യൂട്ടിലിറ്റി വാഹനത്തിനുള്ളത്.

ഓഫ്-റോഡർ എസ്‌യുവികളിലെ തലതൊട്ടപ്പൻമാരായ ഫോർഡ് ബ്രോങ്കോ, ലാൻഡ് റോവർ ഡിഫെൻഡർ എന്നിവയുടെ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബവോ 3 പണികഴിപ്പിച്ചിരിക്കുന്നത്. 4,605 ​​mm നീളവും 1,900 mm വീതിയും 1,720 mm ഉയരവും 2,745 mm വീൽബേസുമുള്ള ബവോ 3 മോഡലിന് 2,150 കിലോഗ്രാം ഭാരമാണുള്ളത്. ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾക്കൊപ്പം പ്രവർത്തിക്കുന്ന LFP ബ്ലേഡ് ബാറ്ററി പായ്ക്കായിരിക്കും ബവോ 3 എസ്‌യുവിക്ക് തുടിപ്പേകുക.

BYD Bao 3 SUV And Bao 9 Sports Car Patented In India

മറുവശത്ത് ഔഡി, ലംബോർഗിനി തുടങ്ങിയ ബ്രാൻഡുകൾക്കൊപ്പം പ്രവർത്തിച്ച വുൾഫ്ഗാങ് എഗർട്ട് എന്നയാളാണ് ബാവോ 9 ഡിസൈൻ ചെയ്തിരിക്കുന്നത്. ലംബോർഗിനിയുടെ അവെൻ്റഡോറിനോട് അൽപ്പം സാമ്യമുള്ള ഡിസൈൻ, സിസർ ഡോറുകൾ, ഡ്യുവൽ ടെയിൽ ലാമ്പുകൾ, റിയർ സ്‌പോയിലർ എന്നിവയ്‌ക്കൊപ്പമാണ് ഈ സ്പോർട്‌സ് കാർ വരുന്നത്. കാർബൺ ഫൈബർ കൊണ്ട് നിർമിച്ച ടൂസീറ്റർ മോഡലാണിത്.

വാഹനത്തിന്റെ കോക്ക്പിറ്റ് ബഹിരാകാശ പേടകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും കമ്പനി പറയുന്നു. എന്തായാലും പുതിയ രണ്ട് മോഡലുകളുടെ വരവോട് കൂടി ബിവൈഡി ഇന്ത്യ കൂടുതൽ കരുത്തനാവും. പ്രത്യേകിച്ച് ബാവോ 3 പോലൊരു ഓഫ്-റോഡർ എസ്‌യുവി ബ്രാൻഡ് നിരയിലേക്ക് ചേരുമ്പോൾ എന്തായാവും കളറാവും. പക്ഷേ രണ്ട് മോഡലുകളുടെയും വിലയെ സംബന്ധിച്ച വിവരങ്ങളൊന്നും അറിവായിട്ടില്ല. അതിനായി വണ്ടിഭ്രാന്തൻമാർ അൽപം കാത്തിരിക്കേണ്ടി വന്നേക്കും.

More from DriveSpark

Article Published On: Sunday, December 8, 2024, 13:00 [IST]
English summary
Byd bao 3 electric suv and bao 9 sports car patented in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X