ഇന്നോവയുടെ പൈസയ്‌ക്ക് ഈ 7 സീറ്റർ ഇലക്‌ട്രിക് എംപിവി വാങ്ങാം, ഡീസൽ അടിക്കുന്ന കാശ് പോക്കറ്റിലിരിക്കും

ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുന്നവരാണ് ബിൽഡ് യുവർ ഡ്രീംസ് എന്ന BYD. e6 എംപിവി, അറ്റോ 3 എസ്‌യുവി, സീൽ സെഡാൻ എന്നിങ്ങനെ മൂന്ന് ഇവികൾ മാത്രമാണ് കമ്പനി നിലവിൽ ഇന്ത്യയിൽ വിറ്റഴിക്കുന്നതെങ്കിലും തങ്ങളുടെ ശ്രേണി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് വാഹന നിർമാതാക്കൾ ഇപ്പോൾ. ഏകദേശം 11 വര്‍ഷത്തോളമായി ചൈനീസ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ പ്രവർത്തനം തുടങ്ങിയിട്ടെങ്കിലും കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് പാസഞ്ചർ കാർ സെഗ്മെന്റിലേക്ക് കടന്നുവരുന്നത്. ഇതിന് മുമ്പ് വാണിജ്യ വാഹന നിർമാണത്തിലായിരുന്നു BYD ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.

പാസഞ്ചർ വാഹന നിരയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി 2024 ഒക്‌ടോബറില്‍ ഇന്ത്യയില്‍ ഒരു പുതിയൊരു മോഡൽ അവതരിപ്പിക്കാൻ BYD തയാറെടുക്കുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓഫ്-റോഡ് എസ്‌യുവിയായിരിക്കുമെന്ന കിംവദന്തികൾ ഉണ്ടായിരുന്നുവെങ്കിലും ഇത് സത്യമായില്ല. പകരം പുതിയ 7 സീറ്റർ ഇലക്ട്രിക് എംപിവിക്ക് രൂപം കൊടുക്കാനാണ് ബിൽഡ് യുവർ ഡ്രീംസ് തീരുമാനിച്ചിരിക്കുന്നത്.

BYD eMAX 7 Electric MPV Teased Ahead OF India Launch

ഇമാക്‌സ് 7 (eMAX) എന്ന് പേരിട്ടിരിക്കുന്ന മൾട്ടി പർപ്പസ് വാഹനം വലിയ ഫാമിലി കാർ തേടുന്നവരെ ഉന്നംവെച്ചാണ് പുറത്തിറക്കുന്നത്. e6 മോഡലിന്റെ പകരക്കാരനായിരിക്കും ഇതെന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. ഹൈബ്രിഡ് മോഡലായ ടൊയോട്ട ഇന്നോവ ഹൈക്രോസുമായാവും BYD ഇമാക്‌സ് 7 മാറ്റുരയ്ക്കുക. ആഡംബരമായ ഇന്റീരിയറും ഫീച്ചറുകളുടെ ആറാട്ടുമായി എംപിവി ആളുകളെ ആകർഷിക്കുമെന്നാണ് വിവരം.

ഇമാക്‌സ് 7 അടിസ്ഥാനപരമായി e6 എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലായിരിക്കും. ഇത് ചില ആഗോള വിപണികളിൽ BYD M6 ആയി വിപണനം ചെയ്യുന്നുമുണ്ട്. ചൈനീസ് കമ്പനിയിൽ നിന്നുള്ള ആദ്യത്തെ മോഡലായിരുന്നു e6 എങ്കിലും തുടക്കകാലത്ത് ടാക്‌സിയായി മാത്രം വിറ്റിരുന്നത് ചെറിയ തിരിച്ചടിയായിരുന്നു. പുതിയ സെവൻ സീറ്ററിലൂടെ പ്രീമിയം ക്യാബിൻ ഗുണനിലവാരവും ഉയർന്ന ഡ്രൈവ് റേഞ്ചും ആളുകളിലേക്ക് കൈമാറാനാണ് ഇമാക്‌സ് 7 മോഡലിലൂടെ ബ്രാൻഡ് ഉന്നംവെക്കുന്നത്.

BYD eMAX 7 Electric MPV Teased Ahead OF India Launch

പേരിലെ 'E' എന്നത് ഇലക്ട്രിക് ഡ്രൈവിനെയാണ് സൂചിപ്പിക്കുന്നത്. അതേസമയം 'മാക്സ്' എന്നത് ഓഫർ ചെയ്യുന്ന പെർഫോമൻസ്, റേഞ്ച്, ഫീച്ചർ ലിസ്റ്റ് എന്നിവയെയും സൂചിപ്പിക്കുന്നു. പേരിലെ '7' എന്നത് e6 എംപിവിയുടെ പിൻമാഗിയെന്നതിനെയും അർഥമാക്കുന്നു. ഇനി രൂപത്തിലെ മാറ്റങ്ങളിലേക്ക് വന്നാൽ മുന്നിലും പിന്നിലും ശ്രദ്ധേയമായ ഡിസൈൻ അപ്‌ഡേറ്റുകളുണ്ടെങ്കിലും നിലവിലെ e6 ഇവിയുടെ അതേ അടിസ്ഥാന രൂപവും വലിപ്പവുമായിരിക്കും ഇമാക്‌സ് 7 നിലനിർത്തുക.

ഡിസൈൻ അപ്‌ഡേറ്റുകളിൽ പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്ലോസ്‌ഡ് ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ എന്നിവയെല്ലാമാണ് ഇടംപിടിക്കുന്നത്. ഇത് എംപിവിക്ക് ഷാർപ്പായ രൂപം നൽകുന്നതിൽ പ്രധാന പങ്കുവഹിക്കും. അതേസമയം പിൻഭാഗത്ത് ടെയിൽലാമ്പുകളിലെ മാറ്റവും, പുതുക്കിയ ബാഡ്ജിംഗ്, പുതിയ ബമ്പർ എന്നിവയുമാണ് BYD ഉൾപ്പെടുത്തുക. ക്യാബിനിലേക്ക് കയറിയാൽ മൂന്ന് വരി ഇരിപ്പിടങ്ങൾ വാഗ്ദാനം ചെയ്യുന്ന സീറ്റിംഗ് ലേഔട്ടാവും ഏറ്റവും വലിയ മാറ്റം.

BYD eMAX 7 Electric MPV Teased Ahead OF India Launch

പനോരമിക് സൺറൂഫ്, വലിയ ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ എന്നിവയും അതിലേറെയും ഉൾപ്പെടെ കൂടുതൽ ഫീച്ചറുകൾ ഓഫറിലുണ്ടെങ്കിലും ഡാഷ്‌ബോർഡ് ഡിസൈൻ പഴയ മോഡലിലേതു പോലെ തന്നെ തുടരാനാണ് സാധ്യത. ബാറ്ററിയെയും റേഞ്ചിനെയും സംബന്ധിച്ച വിവരങ്ങളൊന്നും BYD പുറത്തുവിട്ടിട്ടില്ലെങ്കിലും e6 എംപിവിയിലെ അതേ 71.8 kWh ബാറ്ററി പായ്ക്ക് നൽകുന്നത് തുടരാൻ സാധ്യതയുണ്ട്.

നിലവിലെ മോഡൽ സിംഗിൾ ചാർജിൽ 520 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും പുതിയ ഇമാക്‌സ് 7 അതിൻ്റെ മുൻഗാമിയേക്കാൾ മെച്ചപ്പെട്ട പെർഫോമൻസും റേഞ്ചുമായിരിക്കും അണിനിരത്തുക എന്നതിനാൽ കാര്യങ്ങൾ കൂടുതൽ കളറാവും. അറ്റോ 3 എസ്‌യുവിയുടെ അതേ മോട്ടോർ അവതരിപ്പിക്കുന്നതിനാൽ 201 bhp പവറിൽ പരമാവധി 310 Nm torque വരെ നിർമിക്കാനും ഈ പുതിയ മോഡലിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 11, 2024, 9:00 [IST]
English summary
Byd emax 7 electric mpv teased ahead of india launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X