15 ദിവസത്തിൽ വാങ്ങാനെത്തിയത് 500 പേർ, 650 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് കാർ ഇന്ത്യയിലും ഹിറ്റ്

ഇലക്‌ട്രിക് കാറുകൾക്ക് വിലയൊരു വിലങ്ങുതടിയല്ലെന്ന് തെളിയിച്ച വിപണിയാണ് ഇന്ത്യയുടേത്. പ്രത്യേകിച്ച് ആഡംബര കാർ വിഭാഗത്തിൽ ഒരുപാട് മോഡലുകളാണ് ഇപ്പോൾ അണിനിരക്കുന്നത്. ബിഎംഡബ്ല്യുവും മെർസിഡീസ് ബെൻസുമെല്ലാം ഭാവി മുന്നിൽകണ്ടുകൊണ്ട് സെഗ്മെന്റിലേക്ക് ബാറ്ററി വാഹനങ്ങൾ ഒരുപാട് കൊണ്ടുവരുന്നുണ്ട്. ഇതിനിടയിൽ ഹ്യുണ്ടായി, കിയ, ബിവൈഡി പോലുള്ള ബ്രാൻഡുകളും കിടുക്കാച്ചി ഇവികളുമായി കളംനിറഞ്ഞവരാണ്.

ഇതിൽ പലർക്കും ഇഷ്‌ടമുള്ള ബ്രാൻഡാണ് ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡി. e6 എംപിവി, അറ്റോ 3 പോലുള്ള തട്ടുപൊളിപ്പൻ ഇലക്‌ട്രിക് വണ്ടികളിലൂടെയാണ് ഈ ചൈനീസ് വാഹന നിർമാതാക്കൾ വണ്ടിഭ്രാന്തൻമാരുടെ മനസിലേക്ക് കുടിയേറി പാർത്തത്. അടുത്തിടെ പോർഷയുടെ സ്പോർട്‌സ് കാറുകളോട് പോലും കിടപിടിക്കുന്ന രീതിയിലുള്ള തകർപ്പൻ മോഡലും ഇന്ത്യക്കാർക്ക് സമ്മാനിക്കുകയുണ്ടായി.

BYD Seal Electric Car Booking Crossed 500 Units

അതാണ് BYD സീൽ ഇലക്ട്രിക് കാർ. വില 40 ലക്ഷത്തിന് മുകളിലാണെങ്കിലും അവതരിപ്പിച്ച് വെറും 15 ദിവസത്തിനുള്ളിൽ വാഹനത്തെ തേടിയെത്തിയത് നൂറുകണക്കിന് ആളുകളാണ്. ഇതിനോടകം 500 യൂണിറ്റ് ബുക്കിംഗും കടന്ന് സീൽ ഇവി കുതിക്കുകയാണിപ്പോൾ. ഈ പ്രഖ്യാപനവും കമ്പനിയിൽ നിന്നുമുണ്ടായിരിക്കുകയാണ്. പണ്ടേ ഒരു സ്പോർട്‌സ് കാർ വാങ്ങണമെന്ന ആഗ്രഹവും പേറി നടക്കുന്നവർക്കെല്ലാം സീൽ വാങ്ങിയാൽ അതൊരു മുതൽക്കൂട്ടാവും.

ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്ന BYD സീൽ ഇലക്ട്രിക് സെഡാന് യഥാക്രമം 41 ലക്ഷം, 45.55 ലക്ഷം, 53 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ഇതിൽ ഏത് മോഡൽ വാങ്ങിയാലും അതിനെല്ലാം അവയുടേതായ സവിശേഷതകളുണ്ടെന്നതാണ് ഹൈലൈറ്റ്. അറോറ വൈറ്റ്, കോസ്‌മോസ് ബ്ലാക്ക്, അറ്റ്‌ലാൻ്റിസ് ഗ്രേ, ആർട്ടിക് ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് സീൽ ഇവി തെരഞ്ഞെടുക്കാനാവുന്നത്.

BYD Seal Electric Car Booking Crossed 500 Units

സേഫ്റ്റിയുടെ കാര്യം നോക്കുന്ന ഇന്ത്യക്കാരെ കൈയിലെടുക്കാനുള്ള മായാജാലവും BYD-യുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറിലുണ്ട്. യൂറോ NCAP, ANCAP എന്നിവയിലൂടെ ഇലക്ട്രിക് സെഡാൻ ഇതിനകം 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. അതിലേക്കൊക്കെ പിന്നീട് വരാം. ഇന്ത്യയിലും രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ചിരിക്കുന്നത്.

ഡൈനാമിക് റേഞ്ച് വേരിയന്റിനൊപ്പം 61.44 kWh ബാറ്ററിയും സീൽ ഇവിയുടെ പ്രീമിയം റേഞ്ച്, പെർഫോമൻസ് എന്നീ രണ്ട് വേരിയൻ്റുകളിൽ 82.56 kWh ബാറ്ററി പായ്ക്കുമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിൽ ഡൈനാമിക് പതിപ്പിന് 510 കിലോമീറ്റർ റേഞ്ചും ടോപ്പ് എൻഡിന് 650 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ രണ്ട് വേരിയൻ്റുകളിലും സീൽ ലഭ്യമാണ്.

BYD Seal Electric Car Booking Crossed 500 Units

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇലക്ട്രിക് സെഡാന്റെ 61.4 kWh ബാറ്ററി ഉപയോഗിക്കുന്ന ബേസ് ഡൈനാമിക് വേരിയന്റിന് 201 bhp കരുത്തിൽ പരമാവധി 310 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 82.5 kWh ബാറ്ററിയുള്ള പ്രീമിയം ട്രിമ്മിന് 308 bhp പവറിൽ 360 Nm torque ആണ് നൽകാനാവുന്നത്. ടോപ്പ്-സ്പെക് പെർഫോമൻസ് ട്രിം ഡ്യുവ-മോട്ടോർ സജ്ജീകരണത്തോടെ വരുന്നതിനാൽ 523 bhp, 670 Nm ടോർക്ക് എന്നിങ്ങനെയാണ് പവർഔട്ടിപുട്ട്.

ടെസ്‌ല മോഡൽ 3 ഇവിയുമായി കിടപിടിക്കാൻ ഉതകുന്ന തരത്തിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന BYD സീൽ 4,800 mm നീളവും 1,875 mm വീതിയും 1,460 mm ഉയരവും 2,920 mm വീൽബേസുള്ള ഒരു ഫോർ-ഡോർ കൂപ്പെ-സ്റ്റൈൽ സെഡാനാണ്. 400 ലിറ്റർ ബൂട്ട് സ്പേസും ബോണറ്റിനടിയിൽ 53 ലിറ്റർ സ്റ്റോറേജുമാണ് കാറിന്റെ മറ്റൊരു ഹൈലൈറ്റ്. അറ്റോ 3 എസ്‌യുവി, ഡോൾഫിൻ ഹാച്ച്‌ബാക്ക് എന്നിവയുൾപ്പെടെയുള്ള മറ്റ് BYD മോഡലുകൾ നിർമിച്ചിരിക്കുന്ന കമ്പനിയുടെ ഇ-പ്ലാറ്റ്‌ഫോം 3.0യിലാണ് സീൽ നിർമിച്ചിരിക്കുന്നത്.

BYD Seal Electric Car Booking Crossed 500 Units

2024 മാർച്ച് 31-ന് മുമ്പ് സീൽ ഇവി ബുക്ക് ചെയ്താൽ ഹോം ചാർജറിൻ്റെ സൗജന്യ ഇൻസ്റ്റാളേഷൻ, 3kW പോർട്ടബിൾ ചാർജിംഗ് ബോക്‌സ്, 6 വർഷത്തോളം റോഡ് സൈഡ് അസിസ്റ്റൻസ് എന്നിങ്ങനെയുള്ള കുറച്ച് അധിക സേവനങ്ങളും കമ്പനി ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇനിയും ഈ സേവനം ലഭിക്കാൻ 10 ദിവസത്തോളമുള്ളതിനാൽ വാങ്ങാൻ പ്ലാനുള്ളവർ ഇപ്പോഴെ പൈസ കരുതിവെച്ച് ബുക്ക് ചെയ്‌തോ.

More from DriveSpark

Article Published On: Thursday, March 21, 2024, 12:46 [IST]
English summary
Byd seal electric car booking crossed 500 units details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X