ഈ വിലയ്ക്ക് ഇത്രയും ലുക്കുള്ള വേറെ കാറില്ല, 650 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് കാർ വാങ്ങാനെത്തിയത് 1,000 പേർ

കണ്ടാൽ പോർഷയെന്ന പോലെ തോന്നുംവിധത്തിൽ അടുത്തിടെ വിപണിയിലെത്തിയ ഇലക്‌ട്രിക് കാറായിരുന്നു BYD സീൽ. സ്പോർട്‌സ് കാറിന്റെ ലുക്കും ആഡംബര കാറുകൾ പോലും തോറ്റുപോവുന്ന മോഡേൺ ഫീച്ചറുകളമായെത്തിയ ഇവിയുടെ കിടിലൻ വില നിർണയം കൂടിയായതോടെ ആളുകൾ വാങ്ങാൻ പറന്നെത്തിക്കൊണ്ടിരിക്കുകയാണ്. e6 എംപിവി, അറ്റോ 3 എസ്‌യുവി എന്നിവയ്ക്ക് ശേഷം കമ്പനിയുടെ മൂന്നാമനായി എത്തിയ സെഡാന് ഗംഭീര ബുക്കിംഗാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

ലോഞ്ച് ചെയ്ത് ആദ്യ മൂന്ന് മാസത്തിനുള്ളിൽ ആയിരത്തിലധികം ബുക്കിംഗുകൾ നേടി കുതിക്കുകയാണ് ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസിന്റെ (BYD) സീൽ ഇവി. ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് കാറായാണ് എത്തിയതെങ്കിലും മുൻഗാമിയകളേക്കാൾ പ്രതാപിയാണ് ഇങ്ങേര്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സീൽ ഇലക്ട്രിക് സെഡാൻ 500 ബുക്കിംഗുകൾ നേടിയതോടെയാണ് 1,000 ബുക്ക് നേട്ടം കൈവരിക്കാനായത്.

BYD Seal Electric Sedan Bookings Reaches 1 000 Units

ലോഞ്ച് ചെയ്ത് 15 ദിവസങ്ങൾക്കുള്ളിൽ സീൽ ഇവി ആദ്യ 500 ബുക്കിംഗുകൾ പൂർത്തിയാക്കി. ചൈനീസ് വാഹന നിർമാതാക്കളുടെ ഇന്ത്യയിലെ മൂന്നാമത്തെ എന്നതിലുപരി ഏറ്റവും ചെലവേറിയ ഇലക്ട്രിക് കാറായാണ് സീൽ കടന്നുവന്നിരിക്കുന്നത്. ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്ന BYD സീൽ ഇലക്ട്രിക് സെഡാന് യഥാക്രമം 41 ലക്ഷം, 45.55 ലക്ഷം, 53 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില നിശ്ചയിച്ചിട്ടുള്ളത്.

അറോറ വൈറ്റ്, കോസ്‌മോസ് ബ്ലാക്ക്, അറ്റ്‌ലാൻ്റിസ് ഗ്രേ, ആർട്ടിക് ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളും സീൽ ഇവിയിലുണ്ട്. ഒറ്റ ചാർജിൽ 650 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ഈ പെർഫോമൻസ് ഇലക്ട്രിക് സെഡാൻ ഇതുവരെ നാം കാണാത്ത ഫീച്ചറുകൾ വരെ അവതരിപ്പിക്കുന്നുണ്ട്. ഡൈനാമിക് റേഞ്ച് വേരിയന്റിനൊപ്പം 61.44 kWh ബാറ്ററിയും സീൽ ഇവിയുടെ പ്രീമിയം റേഞ്ച്, പെർഫോമൻസ് എന്നീ രണ്ട് വേരിയൻ്റുകളിൽ 82.56 kWh ബാറ്ററി പായ്ക്കുമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

BYD Seal Electric Sedan Bookings Reaches 1 000 Units

ഇതിൽ ഡൈനാമിക് പതിപ്പിന് 510 കിലോമീറ്റർ റേഞ്ചും ടോപ്പ് എൻഡിന് 650 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളിലും സീൽ സ്വന്തമാക്കാൻ അവസരമുണ്ട്. സിംഗിൾ, ഡ്യുവൽ മോട്ടോർ ഓപ്‌ഷനുകളും രണ്ട് ബാറ്ററി പായ്ക്കുകളും ഇതിലുണ്ട്. എൻട്രി-ലെവൽ ഡൈനാമിക്, മിഡ്-സ്പെക്ക് പ്രീമിയം വേരിയന്റ് റിയർ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയോടെയാണ് വരുന്നത്.

അതേസമയം ടോപ്പ്-എൻഡ് പെർഫോമൻസ് വേരിയന്റ് ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയോടെയാണ് വാഗ്ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാവുന്നുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് കണക്റ്റിവിറ്റി, കണക്റ്റഡ് കാർ സവിശേഷതകൾ, ഡ്യുവൽ വയർലെസ് ചാർജിംഗ് പോർട്ടുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫിക്സഡ് പനോരമിക് സൺറൂഫ് എന്നിവയുമായാണ് BYD സീൽ വരുന്നത്.

BYD Seal Electric Sedan Bookings Reaches 1 000 Units

പോരാത്തതിന് യൂറോ NCAP ക്രാഷ് ടെസ്റ്റിൽ കൈവരിച്ച 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും വാഹനത്തിന്റെ ഗാംഭീര്യം വർധിപ്പിക്കുന്ന കാര്യങ്ങളാണ്. സേഫ്റ്റിക്കായി സീൽ ഒമ്പത് എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ലെവൽ 2 ADAS സാങ്കേതികവിദ്യ എന്നിവയും ഇലക്ട്രിക് സെഡാനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

BYD ഇവിയുടെ ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയും മോട്ടോറിനും മോട്ടോർ കൺട്രോളറിനും 8 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറണ്ടിയും ഒരുക്കിയിരിക്കുന്നതിൽ ടെൻഷനും വേണ്ട. പെർഫോമൻസിലേക്ക് വന്നാൽ കാറിന്റെ ഡൈനാമിക് റേഞ്ച് പതിപ്പ് 201 bhp കരുത്തിൽ 310 Nm torque വരെ ഉത്പാദിപ്പിക്കുന്ന പോലെയാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

BYD Seal Electric Sedan Bookings Reaches 1 000 Units

അതേസമയം പ്രീമിയം റേഞ്ച് മൂന്നിലും കൂടുതൽ സന്തുലിതമായ വേരിയന്റാണ്. ഇത് 308 bhp പവറിൽ 360 Nm torque വരെ നൽകും. അതേസമയം BYD സീൽ ഇലക്ട്രിക് സെഡാന്റെ ടോപ്-എൻഡ് പെർഫോമൻസ് വേരിയന്റ് 522 bhp കരുത്തിൽ പരമാവധി 670 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്. ഈ മോഡലിന് 0-100 കിലോമീറ്റർ വേഗത വെറും 3.8 സെക്കൻഡിൽ കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

ഈ വർഷം ഏപ്രിൽ ഒന്നിന് മുമ്പായി BYD സീൽ ഇലക്ട്രിക് കാർ ബുക്ക് ചെയ്‌തവർക്ക് 7 കിലോവാട്ട് ഹോം ചാർജർ, ഇൻസ്റ്റാളേഷൻ സർവീസ്, 3 കിലോവാട്ട് പോർട്ടബിൾ ചാർജിംഗ് ബോക്സ്, VTOL മൊബൈൽ പവർ സപ്ലൈ യൂണിറ്റ്, 6 വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസ്, ബുക്കിംഗുകൾക്ക് ഒരു കോംപ്ലിമെൻ്ററി ഇൻസ്പെക്ഷൻ സേവനം എന്നിവയും ചൈനീസ് ഇവി നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു.

More from DriveSpark

Article Published On: Monday, May 20, 2024, 18:35 [IST]
English summary
Byd seal electric sedan bookings reaches 1000 units check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X