ആഡംബര കാറുകളുടെ കച്ചോടം പൂട്ടിക്കും, 41 ലക്ഷം രൂപയ്ക്ക് 650 കി.മീ. റേഞ്ചുള്ള ഇവിയുമായി BYD

പണ്ട് സാക്ഷാൽ ഇലോണ്‍ മസ്‌ക് ചിരിച്ചു തള്ളിയ ചൈനീസ് കാര്‍ നിര്‍മാതാക്കളായിരുന്നു ബിൽഡ് യുവർ ഡ്രീംസ് എന്ന BYD. പക്ഷേ ഇന്നാവട്ടെ മസ്ക്കിന്റെ ടെസ്‌ലയെ വരെ പിന്തള്ളിക്കൊണ്ട് ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് കാറുകൾ വിറ്റഴിക്കപ്പെടുന്ന നമ്പർ വൺ ബ്രാൻഡായി മാറിക്കഴിഞ്ഞു ഈ ചൈനീസ് വാഹന നിർമാതാക്കൾ. രാജ്യാന്തര വൈദ്യുത കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന കമ്പനി ഇന്ത്യയിലും വമ്പൻ കുതിപ്പാണ് ഉണ്ടാക്കുന്നത്.

e6 എംവിപി, അറ്റോ 3 എന്നിങ്ങനെ രണ്ട് മോഡലുകളിലൂടെ മാത്രം ഇന്ത്യയിൽ വേരോട്ടം കൊണ്ടുവരാൻ BYD എന്ന കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ദേ ഇപ്പോൾ ബ്രാൻഡിന്റെ മൂന്നാമത്തെ കാറായി സീൽ ഇലക്ട്രിക് സെഡാനും ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. 2023 ഓട്ടോ എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയ വാഹനത്തെ വരവേൽക്കാനായി രാജ്യം കാത്തിരിക്കുകയായിരുന്നു എന്ന് വേണം പറയാൻ.

BYD Seal Electric Sedan Launched In India

ടെസ്‌ലയുടെ മോഡല്‍ 3 ഇവിയോട് പോലും കിടപിടിക്കാൻ പ്രാപ്‌തമായ സീൽ ആദ്യകാഴ്ച്ചയിൽ തന്നെ ആരെയും കൈയിലെടുക്കും വിധമാണ് പണികഴിപ്പിച്ചിരിക്കുന്നത്. 41.00 ലക്ഷം മുതൽ 53.00 ലക്ഷം വരെ എക്സ്ഷോറൂം വില വരുന്ന വാഹനത്തിനെ ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലായാണ് വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം തന്നെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഇലക്ട്രിക് സെഡാനിലുണ്ടാവും.

ഡൈനാമിക് റേഞ്ച് വേരിയൻ്റിനൊപ്പം 61.44 kWh ബാറ്ററി പായ്ക്കും പ്രീമിയം റേഞ്ച്, പെർഫോമൻസ് എന്നീ രണ്ട് വേരിയൻ്റുകളിൽ 82.56 kWh ബാറ്ററി പായ്ക്കുമാണ് BYD സീൽ ഇവിയിൽ കിട്ടുക. പുതിയ സെഡാൻ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ടോക്കൺ തുകയായ 1.25 ലക്ഷം രൂപ മുടക്കി പുത്തൻ വാഹനം ഇപ്പോൾ ബുക്ക് ചെയ്‌തിടാം.

BYD Seal Electric Sedan Launched In India

ഏപ്രില്‍ 30-ന് മുമ്പ് വാഹനം ബുക്ക് ചെയ്യുന്നവർക്ക് 2024 യൂവേഫ യൂറോകപ്പ് മത്സരങ്ങള്‍ കാണുന്നതിനുള്ള ടിക്കറ്റും വിമാനയാത്രയ്ക്കുള്ള ടിക്കറ്റും വരെ നേടാനുള്ള അവസരവുമുണ്ട്. അതേസമയം 2024 മാർച്ച് 31-ന് മുമ്പ് സീൽ ഇവി ബുക്ക് ചെയ്താൽ ഹോം ചാർജറിൻ്റെ സൗജന്യ ഇൻസ്റ്റാളേഷൻ, 3kW പോർട്ടബിൾ ചാർജിംഗ് ബോക്‌സ്, 6 വർഷത്തോളം റോഡ് സൈഡ് അസിസ്റ്റൻസ് എന്നിങ്ങനെയുള്ള കുറച്ച് അധിക സേവനങ്ങളും കമ്പനി ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

BYD സീൽ ഡൈനാമിക് റേഞ്ച്, പ്രീമിയം റേഞ്ച് വേരിയൻ്റുകൾ റിയർ-വീൽ ഡ്രൈവ് പവർട്രെയിനിനൊപ്പമായിരിക്കും വിപണിയിലെത്തുക. അതേസമയം പെർഫോമൻസ് വേരിയന്റിൽ ഓൾ-വീൽ ഡ്രൈവ് പവർട്രെയിനുമുണ്ട്. മൂന്ന് വേരിയൻ്റുകളും വ്യത്യസ്ത തലത്തിലുള്ള പവർ കണക്കുകളാണ് മുന്നോട്ടുവെക്കുന്നതെന്നും പറയേണം. ഇവയ്ക്ക് യഥാക്രമം 41 ലക്ഷം, 45.55 ലക്ഷം, 53 ലക്ഷം എന്നിങ്ങനെയാണ്എക്സ്ഷോറൂം വില വരുന്നത്.

BYD Seal Electric Sedan Launched In India

e6 എംപിവി, അറ്റോ 3 എസ്‌യുവി എന്നിവയ്ക്ക് ശേഷം ചൈനീസ് കാർ നിർമാതാക്കളായ BYD ഇന്ത്യയിൽ പുറത്തിറക്കുന്ന മൂന്നാമത്തെ മോഡലായ സീൽ സെഡാൻ പൂർണ ഇറക്കുമതിയായാണ് രാജ്യത്ത് എത്തുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ സീൽ ഇവിക്ക് 4,800 മില്ലീമീറ്റർ നീളവും 1,875 മില്ലീമീറ്റർ വീതിയും 1,460 മില്ലീമീറ്റർ ഉയരവുമാണുള്ളത്. ചൈനീസ് ബ്രാൻഡിന്റെ "ഓഷ്യൻ ഏസ്തെറ്റിക്" ഡിസൈൻ ഭാഷ്യമാണ് ഇലക്ട്രിക് സെഡാൻ പിന്തുടരുന്നത്.

കാഴ്ച്ചയിൽ ഒരു സ്പോർസ് കാർ ഫീലൊക്കെ BYD സീലിന് നൽകാനാവുന്നുണ്ട്. കൂപ്പെ പോലെയുള്ള ഓൾ-ഗ്ലാസ് റൂഫ്, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ തുടങ്ങിയവ അതിമനോഹരമായാണ് പണിതെടുത്തിരിക്കുന്നത്. നാല് ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ബമ്പറിലേക്ക് നീളുന്ന സി-ആകൃതിയിലുള്ള ഘടകമുള്ള സ്വീപ്റ്റ് ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, പൂർണ വീതിയുള്ള എൽഇഡി ടെയിൽ ലൈറ്റ് എന്നിവ പോലുള്ള രസകരമായ വിശദാംശങ്ങളാണ് വണ്ടിക്ക് കിടുക്കൻ ലുക്ക് സമ്മാനിക്കുന്നത്.

BYD Seal Electric Sedan Launched In India

19 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈനും വളരെ ആകർഷകമാണ്. ആർട്ടിക് ബ്ലൂ, അറോറ വൈറ്റ്, അറ്റ്ലാൻ്റിസ് ഗ്രേ, കോസ്മോസ് ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് BYD സീൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. പുറംമോടിയിലേതു പോലെ തന്നെ അകവും അത്യാഡംബരത്തിലാണ് ഒരുക്കിയിരിക്കുന്നത്. വട്ടംകറക്കാനാവുന്ന 5.6 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് അകത്തളത്തിലെ ശ്രദ്ധേയമായ കാര്യം.

ഇതോടൊപ്പം 10.25 ഇഞ്ച് ഡ്രൈവർ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും കൂടി ചേരുന്നതോടെ സംഭവം കളറാവും. അറ്റോ 3 എസ്‌യുവി പോലെ സീലിൻ്റെ ഇൻ്റീരിയറിലും ഒഴുകുന്ന ലൈനുകളും ടെക്സ്ചർ സർഫസുകളാലും വളരെ ശോഭയുള്ളതാണ്. സെൻ്റർ കൺസോളിൽ ഒരു ക്രിസ്റ്റൽ ടോഗിൾ ഡ്രൈവ് സെലക്ടറും ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, ഓഡിയോ സിസ്റ്റത്തിനായുള്ള വോളിയം കൺട്രോൾ, കൂടാതെ രണ്ട് വയർലെസ് ചാർജിംഗ് പാഡുകൾ തുടങ്ങിയവയും മുടക്കുന്ന കാശിന് മൂല്യം നൽകുന്ന കാര്യങ്ങളാണ്.

BYD Seal Electric Sedan Launched In India

റിയർ സീറ്റുകൾക്ക് 60:40 സ്പ്ലിറ്റ്-ഫോൾഡിംഗ് ഫംഗ്‌ഷൻ ലഭിക്കുന്നുവെന്നും BYD പറയുന്നു. പവർഡ് ടെയിൽഗേറ്റാണ് ഇലക്ട്രിക് സെഡാനിലെ മറ്റൊരു സവിശേഷത. കൂടാതെ അധിക സ്റ്റോറേജിനായി 50 ലിറ്റർ ഫ്രങ്കും ഉൾപ്പെടുത്തിയിട്ടുണ്ട്. മെമ്മറിയുള്ള 8-വേ ഇലക്ട്രോണിക് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഹീറ്റഡ് ആൻഡ് കൂൾഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഡ്യുവൽ സോൺ എസി പോലുള്ള സവിശേഷതകളും കാറിലുണ്ടാവും.

10 എയർബാഗുകൾ, ഹിൽ ഹോൾഡുള്ള എബിഎസ്, ഓട്ടോമാറ്റിക് വൈപ്പറുകൾ, ഒരു 360 ക്യാമറ, ADAS സാങ്കേതികവിദ്യ പോലുള്ള സേഫ്റ്റി ഫീച്ചറുകളും കാറിനെ വേറിട്ടു നിർത്തും. യൂറോ NCAP ക്രാഷ് ടെസ്റ്റിൽ നിന്ന് BYD സീൽ ഇലക്ട്രിക്കിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും ലഭിച്ചിട്ടുണ്ട്. പെർഫോമൻസ് കണക്കികളിലേക്ക് നോക്കിയാൽ സീൽ ഡൈനാമിക് റേഞ്ച് പതിപ്പിന് 201 bhp പവറിൽ 310 Nm torque വരെ നൽകാനാവും.

BYD Seal Electric Sedan Launched In India

പ്രീമിയം റേഞ്ച് 308 bhp, 360 Nm torque എന്നിങ്ങനെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. പിന്നെ പെഫോർമൻസ് വേരിയന്റിന് ഡ്യുവൽ മോട്ടോർ ലഭിക്കുന്നതിനാൽ കണ്ണഞ്ചിപ്പിക്കുന്ന അനുഭവമാവും നൽകുക. ഇതിന് 522 bhp കരുത്തിൽ പരമാവധി 670 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. BYD സീൽ ഡൈനാമിക് റേഞ്ചിന് 510 കിലോമീറ്റർ റേഞ്ച് ഉണ്ടെന്നാണ് കമ്പനി പറയുന്നത്. ഇത് 0-100 കിലോമീറ്റർ വേഗത വെറും 7.5 സെക്കൻഡിൽ കൈവരിക്കും.

പ്രീമിയം റേഞ്ച് മോഡൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 5.9 സെക്കൻഡ് മാത്രമാണെടുക്കുക. കൂടാതെ 650 കിലോമീറ്റർ റേഞ്ചും അവകാശപ്പെടുന്നു. അവസാനമായി 580 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന പെർഫോമൻസ് വേരിയൻ്റുണ്ട്, ഇതിന് 0-100 കിലോമീറ്റർ വേഗതയിൽ നിന്ന് 3.8 സെക്കൻഡിൽ വേഗത കൈവരിക്കാനാകുമെന്നും ബിൽഡ് യുവർ ഡ്രീംസ് പറയുന്നു.

More from DriveSpark

Article Published On: Tuesday, March 5, 2024, 13:55 [IST]
English summary
Byd seal electric sedan launched in india price range battery features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X