ടാറ്റ മാനത്ത് കണ്ടപ്പോൾ സിട്രൺ മനസിൽ കണ്ടു, 7.99 ലക്ഷത്തിന്റെ വലിയ കാറിന്റെ ഡെലിവറി തുടങ്ങി കമ്പനി

ഇന്ത്യയിൽ ഇതുവരെ കണ്ട സിട്രണായിരിക്കില്ല ഇനിയങ്ങോട്ട് കാണാൻ കിടക്കുന്നത്. C5 എയർക്രോസ്, C3, eC3, C3 എയർക്രോസ് എന്നീ മോഡലുകൾക്കൊന്നും ഷോറൂമിലേക്ക് ആളെയെത്തിക്കാനായില്ലെങ്കിലും അതിന് പോന്നൊരു ആളെക്കണ്ടത്തി അടുത്തിടെ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു കമ്പനി. രാജ്യത്തെ ആദ്യത്തെ ICE എഞ്ചിൻ കൂപ്പെ എസ്‌യുവിയായ ബസാൾട്ടിന്റെ കാര്യമാണീ പറയുന്നത്. സാക്ഷാൽ ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുത്തൻ വാഹനമായ കർവിനോട് നേരിട്ടുള്ള അങ്കത്തിനെത്തുന്ന ബസാൾട്ടിന്റെ പ്രാരംഭ വില കേട്ടപ്പോഴാണ് ഏവരും ആദ്യം ഞെട്ടിയത്. പിന്നെ ഓരോ വേരിയന്റിന്റെയും വില പ്രഖ്യാപിച്ചപ്പോഴും ഈ ഞെട്ടൽ എതിരാളികൾക്കുമുണ്ടായി.

വെറും 7.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് പാവങ്ങളുടെ ഉറൂസ് എന്ന വിളിപ്പേരുള്ള ബസാൾട്ട് വിപണിയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ കാത്തിരുത്തി മുഷിപ്പിക്കാതെ തന്നെ വാഹനത്തെ ആളുകളിലേക്ക് എത്തിക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായിതാ സിട്രൺ ബസാൾട്ടിന്റെ ഇന്ത്യയിലെ ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ്. ന്യൂ ഡൽഹിയിലെ നറൈനയിലെ ലാ മൈസൺ സിട്രൺ ഡീലർഷിപ്പിലൂടെയാണ് കൂപ്പെ എസ്‌യുവിയുടെ ഉദ്ഘാടന ഡെലിവറി നടന്നത്.

Citroen Basalt Coupe SUV Delivery

സിട്രൺ ബ്രാൻഡ് സിഇഒ തിയറി കോസ്‌കാസ് നേരിട്ടെത്തിയാണ് ബസാൾട്ടിന്റെ ആദ്യ ഉപഭോക്താവിന് താക്കോൽ കൈമാറിയത്. സ്റ്റെല്ലാൻ്റിസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ ഷൈലേഷ് ഹസേലയും സിട്രോൺ ഇന്ത്യയുടെ ബ്രാൻഡ് ഹെഡ് ശിശിർ മിശ്രയും ഉൾപ്പെടെയുള്ള ഉന്നത എക്‌സിക്യൂട്ടീവുകൾ പങ്കെടുത്ത പരിപാടി ഇന്ത്യൻ ഉപഭോക്താക്കൾക്ക് നൂതനവും സ്റ്റൈലിഷുമായ വാഹനങ്ങൾ എത്തിക്കുന്നതിനുള്ള ബ്രാൻഡിൻ്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന കാര്യംകൂടിയാണ്.

ബോൾഡ് ഡിസൈനും ആക്രമണാത്മക വിലയും, എസ്‌യുവി സെഗ്‌മെൻ്റിനെ പുനർനിർവചിക്കാൻ ലക്ഷ്യമിടുന്നുവെന്നതിന് പുറമെ സിട്രണിന്റെ ഇന്ത്യയിലെ വിൽപ്പന വർധിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതുവരെ ബ്രാൻഡിന്റെ ഒരു മോഡലിനും ലഭിക്കാത്ത സ്വീകാര്യത കിട്ടിയിട്ടുണ്ടെന്നാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. മൊത്തത്തിൽ 8 വേരിയന്റുകളിലാണ് കൂപ്പെ എസ്‌യുവി വിപണനത്തിന് എത്തുന്നത്.

Citroen Basalt Coupe SUV Delivery

ബസാൾട്ട് യു ബേസ് വേരിയന്റിന് 7.99 ലക്ഷം, പ്ലസിന് 9.99 ലക്ഷം, പ്ലസ് ടർബോയ്ക്ക് 1.49 ലക്ഷം, മാക്സ് ടർബോയ്ക്ക് 12.28 ലക്ഷം, മാക്സ് ടർബോ ഡ്യുവൽ ടോണിന് 12.49 ലക്ഷം, പ്ലസ് ടർബോ ഓട്ടോമാറ്റിക്കിന് 12.79 ലക്ഷം, മാക്സ് ടർബോ ഓട്ടോമാറ്റിക്കിന് 13.62 ലക്ഷം, മാക്സ് ടർബോ ഓട്ടോമാറ്റിക് ഡ്യുവൽ ടോണിന് 13.83 ലക്ഷം രൂപ എന്നിങ്ങനെയാണ് സിട്രൺ കൂപ്പെ എസ്‌യുവിക്ക് വരുന്ന വേരിയന്റ് തിരിച്ചുള്ള എക്സ്ഷോറൂം വില.

ബസാൾട്ടിൻ്റെ ഏറ്റവും മികച്ച രണ്ട് ടോപ്പ് എൻഡ് വേരിയൻ്റുകളുടെ ഡെലിവറിയാണ് സിട്രൺ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ എൻട്രി ലെവൽ യൂ വേരിയൻ്റിൻ്റെ ഡെലിവറി ഈ വർഷം ഒക്ടോബർ മാസം മുതൽ ആരംഭിക്കാനാണ് പദ്ധതിയെന്നും കമ്പനി പറയുന്നു. അഞ്ച് മോണോടോണും രണ്ട് ഡ്യുവൽ ടോൺ ഓപ്ഷനുകളും ഉൾപ്പെടെ 7 ഗംഭീര കളർ ഓപ്ഷനുകളിലാണ് ബസാൾട്ട് വിപണിയിൽ എത്തുന്നത്.

Citroen Basalt Coupe SUV Delivery

C3, C3 എയർക്രോസിൻ്റെ അതേ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ബസാൾട്ടിന് 4,252 mm നീളവും 1,765 mm വീതിയും 1,593 mm ഉയരവും 2,651 mm വീൽബേസും ഉണ്ട്. 470 ലിറ്റർ ബൂട്ട് സ്പേസും 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും കൂടിയാവുമ്പോൾ സിട്രണിന്റെ കൂപ്പെ എസ്‌യുവി കളറാവുന്നുണ്ട്. മികച്ച യാത്രാ സുഖവും കാര്യങ്ങളുമായിരിക്കും വാഹനം സമ്മാനിക്കുക. അതിനുവേണ്ടുന്ന എല്ലാ കാര്യങ്ങളും ഫ്രഞ്ച് ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.

C3 എയർക്രോസുമായി ആദ്യ നോട്ടത്തിൽ സമാനതകൾ തോന്നുമെങ്കിലും ബസാൾട്ടിന് കൂപ്പെ സ്റ്റൈലാണ് ലഭിക്കുന്നത്. ചരിഞ്ഞിറങ്ങുന്ന പിന്നിലെ കൂപ്പെ റൂഫ്‌ലൈൻ, വി-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ ഹെഡ്‌ലാമ്പ് സജ്ജീകരണം, റാപ്-എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, C3 എയർക്രോസിൻ്റെ ബമ്പറും ബോണറ്റും പ്രതിധ്വനിക്കുന്ന രൂപകൽപ്പന, ബ്ലാക്ക് റൂഫ്, ഷാർക്ക്-ഫിൻ ആൻ്റിന, പിൻവശത്ത് സിൽവർ സ്‌കിഡ് പ്ലേറ്റ്, ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയാണ് ബസാൾട്ടിന്റെ അഴകുറ്റതാക്കുന്നത്.

ഇന്റീരിയറിലേക്ക് കയറിയാൽ സിട്രൺ ബസാൾട്ടിന് ബീജ്, ബ്ലാക്ക് നിറങ്ങളോടുകൂടിയ പ്രീമിയം ഡ്യുവൽ ടോൺ ഇൻ്റീരിയറാണുള്ളത്. ക്യാബിനിൽ സെമി-ലെതറെറ്റ് സീറ്റുകൾ, ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫ്ലോർ മൗണ്ടഡ് റിയർ എസി വെൻ്റുകൾ, കോണ്ടൂർഡ് ഹെഡ്‌റെസ്റ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ എന്നിവയെല്ലാമാണ് ലഭ്യമാവുന്നത്.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുമായാണ് സിട്രണിന്റെ കൂപ്പെ എസ്‌യുവി വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ബേസ് മോഡലുകളിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 80 bhp കരുത്തിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമായിരിക്കും ഇതിലുണ്ടാവുക.

മറുവശത്ത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന 1.2 ലിറ്റർ ത്രീ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് ടോപ്പ് വേരിയന്റുകളിലെ ആകർഷണീയത. ഇത് 109 bhp പവർ വരെ വികസിപ്പിക്കും. മാനുവൽ പതിപ്പിൽ ടോർക്ക് 190 Nm കിട്ടുമ്പോൾ ബസാൾട്ട് ഓട്ടോമാറ്റിക്കിന് 205 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് സിട്രൺ പറയുന്നത്.

മൈലേജിന്റെ കാര്യത്തിലും ബസാൾട്ട് ആരേയും മോഹിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. സിട്രൺ എസ്‌യുവിയുടെ 1.2 നാച്ചുറലി ആസ്പിറേറ്റഡ് മോഡലിൽ 18 കിലോമീറ്റർ ഇന്ധനക്ഷമതയും 1.2 ടർബോ പെട്രോൾ മാനുവൽ 19.5 കിലോമീറ്റർ നൽകും. ഇനി ടർബോ പെട്രോൾ ഓട്ടോമാറ്റിക്കിലേക്ക് നോക്കിയാൽ ലിറ്ററിന് 18.7 കിലോമീറ്റർ ഇന്ധനക്ഷമത വരെ നൽകാൻ ബസാൾട്ടിന് സാധിക്കുമെന്നതാണ് ശ്രദ്ധേയം.

More from DriveSpark

Article Published On: Friday, August 30, 2024, 16:00 [IST]
English summary
Citroen basalt coupe suv delivery started in india price starts from 7 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X