വില 10 ലക്ഷത്തിൽ താഴെ? സിട്രണിന്റെ ഉറൂസ് ഇറക്കാൻ തീയതി കുറിച്ച് കമ്പനി, കർവിന് 5 ദിവസം മുമ്പേ വിപണിയിലെത്തും

റെനോയ്ക്ക് ശേഷം ഇന്ത്യയിൽ ഫ്രഞ്ച് വിപ്ലവത്തിന്റെ രണ്ടാമത്തെ അദ്ധ്യായം തുടങ്ങാമെന്നും കരുതിയെത്തിയവരാണ് സിട്രൺ. ആദ്യ മോഡലായ C5 എയർക്രോസ് അങ്ങേയറ്റത്തെ പ്രീമിയമായതിനാൽ ആളുകളൊന്നും കാര്യമായി ശ്രദ്ധിച്ചില്ല. വില എന്നും വീക്ക്നെസായ ഇന്ത്യക്കാർക്കായി രണ്ടാമത് കമ്പനി അവതരിപ്പിച്ചതാവട്ടെ C3 എന്ന പ്രീമിയം ഹാച്ച്ബാക്കിനെയായിരുന്നു. ഇന്നത്തെ എസ്‌യുവികളുടെ എല്ലാ ലുക്കുണ്ടായിട്ടും ഹാച്ചായി വിപണനം ചെയ്യാനുള്ള പ്ലാനും പൊട്ടിപാളിസായി. അടിപൊളി വിലയായിരുന്നുവെങ്കിലും ചെലവ് കുറയ്ക്കാനായി കാണിച്ച സിട്രണിന്റെ അതിതാവേശവും തകർന്നു. പിന്നീട് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് എത്തിയ C3 എയർക്രോസാണ് ബ്രാൻഡ് നിരയിൽ അൽപമെങ്കിലും ശ്രദ്ധിക്കപ്പെട്ടത്.

5 സീറ്ററിലും 7 സീറ്ററിലും എത്തിയ ഇവൻ തികച്ചും പ്രായോഗികമായിരുന്നു. ഇതിന് ശേഷം അടുത്തതായി വരുന്നത് ഒരു കിടുക്കാച്ചി ഐറ്റമാണ്. ലംബോർഗിനി ഉറൂസിന്റെ സ്റ്റൈലുള്ള ബസാൾട്ട് കൂപ്പെ എസ്‌യുവിയാണ് സിട്രൺ കൊണ്ടുവരുന്നത്. കൺസെപ്റ്റ് രൂപത്തിൽ അവതരിപ്പിച്ചപ്പോൾ തന്നെ കൈയടി കിട്ടിയ വാഹനം ടാറ്റ മോട്ടോർസിന്റെ വരാനിരിക്കുന്ന കർവുമായാണ് മത്സരിക്കുക.

Citroen Basalt Coupe SUV To Unveil On August 2 To Rival Tata Curv

ഈയൊരു ഒറ്റക്കാരണം മതിയല്ലോ ഹൈപ്പ് കിട്ടാൻ. അവസാനവട്ട പരീക്ഷണയോട്ടങ്ങൾ പൂർത്തീകരിച്ച സ്ഥിതിക്ക് കൂപ്പെ എസ്‌യുവിയുടെ അവതരണത്തിനും തീയതി കുറിച്ചിരിക്കുകയാണ ബ്രാൻഡ്. ടാറ്റ കർവ് ഓഗസ്റ്റ് ഏഴിന് വിപണിയിൽ അവതരിപ്പിക്കുമെങ്കിൽ സിട്രൺ ബസാൾട്ടിനെ അതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് രണ്ടിന് മോഡലിനെ ഇന്ത്യക്കായി പ്രദർശിപ്പിക്കും. തുടർന്ന് പിന്നീടാവും വില പ്രഖ്യാപനവം നടത്തുക.

C3 എയർക്രോസ് അധിഷ്ഠിതമായി നിർമിക്കുന്ന കൂപ്പെ എസ്‌യുവി വിപണിയി ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ലംബോർഗിനി ഉറൂസിനെ അനുസ്‌മരിപ്പിക്കുന്ന വിധമാണ് സിട്രൺ ബസാൾട്ട് ഒരുക്കിയിരിക്കുന്നത്. സിഗ്നേച്ചർ യെല്ലോ കളർ ഓപ്ഷൻ കൂടിയാവുമ്പോൾ പെർഫോമൻസ് എസ്‌യുവിയുടെ അതേ കോപ്പിയാണെന്ന് വരെ തോന്നിയേക്കാം. ടീസർ ചിത്രങ്ങളിലും ഒന്നിലധികം സ്പൈ ചിത്രങ്ങളിലും കാണുന്നത് പോലെ സിട്രൺ ലോഗോ വരെ രൂപപ്പെടുന്ന ടൂ സ്ലാറ്റ് ഗ്രില്ലാണ് മുൻവശത്തെ ആകർഷണം.

Citroen Basalt Coupe SUV To Unveil On August 2 To Rival Tata Curv

കൂടാതെ വിശാലമായ റേഡിയേറ്റർ ഗ്രില്ലുള്ള കൂടുതൽ ആക്രമണാത്മക ഫ്രണ്ട് ബമ്പറും കൂപ്പെയിൽ അവതരിപ്പിക്കും. മറ്റ് ഡിസൈൻ ഘടകങ്ങളിൽ ഫ്ലിപ്പ്-സ്റ്റൈൽ ഡോർ ഹാൻഡിലുകൾ, റാപ്പറൗണ്ട് എൽഇഡി ടെയിൽലാമ്പുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഉയർത്തിയ ടെയിൽഗേറ്റ് പാനൽ എന്നിവയും ഉൾപ്പെടുന്നുണ്ട്. മാത്രമല്ല, ബസാൾട്ട് അതിൻ്റെ ബച്ച് നിലപാട് കൂട്ടിച്ചേർക്കാൻ ചുറ്റിനും കട്ടിയുള്ള ക്ലാഡിംഗും അവതരിപ്പിക്കും.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും പ്രീമിയം ഫീലിലായിരിക്കും ഒരുങ്ങുക. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്‌ട്രുമെൻ്റ് പാനൽ എന്നിവ ബസാൾട്ട് കൂപ്പെയിൽ ഉണ്ടായിരിക്കും. എബിഎസ്, ഇബിഡി, ഇഎസ്‌സി, റിവേഴ്സ് ക്യാമറ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയർബാഗുകൾ എന്നിവയുടെ അകമ്പടിയിലായിരിക്കും സേഫ്റ്റിയും ഒരുക്കുക.

Citroen Basalt Coupe SUV To Unveil On August 2 To Rival Tata Curv

നാല് മീറ്ററിലധികം നീളവും ഉദാരമായ വീൽബേസും 5-സീറ്റർ എസ്‌യുവിക്കുള്ളിൽ വിശാലമായ സ്പേസും ഉണ്ടായിരിക്കുമെന്നാണ് സിട്രൺ പറയുന്നത്. C3 എയർക്രോസിൽ കാണുന്ന അതേ 1.2-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനായിരിക്കും ഫ്രഞ്ച് വാഹന നിർമാതാക്കൾ ബസാൾട്ടിലും വാഗ്‌ദാനം ചെയ്യുക. ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായിട്ടായിരിക്കും ജോടിയാക്കുക.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 108 bhp കരുത്തിൽ പരമാവധി 205 Nm torque ഉത്പാദിപ്പിക്കാനും ഈ 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് സാധിക്കും. വരാനിരിക്കുന്ന ടാറ്റ കർവുയുമായിട്ടിയാണ് നേരിട്ട് മത്സരിക്കുന്നതെങ്കിലും കൂപ്പെ എസ്‌യുവിയെ ആദ്യം ഇലക്ട്രിക് പതിപ്പിലാവും ടാറ്റ പരിചയപ്പെടുത്തുക. തുടർന്ന് അടുത്ത വർഷത്തോടെയാവും പെട്രോൾ, ഡീസൽ എഞ്ചിനുമായി കർവ് വരിക. അതുവരെ വിലസാനുള്ള അവസരവും സിട്രൺ ബസാൾട്ടിന് കൈവരും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 18, 2024, 15:30 [IST]
English summary
Citroen basalt coupe suv to unveil on august 2 to rival tata curvv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X