10 ലക്ഷത്തിൽ താഴെ വില, 400 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയുമായി സിട്രൺ; ലക്ഷ്യം കർവ് ഇവി

ഇന്ത്യക്കാർക്കിടയിൽ പതിയെ ഇമേജ് വർധിപ്പിച്ചുകൊണ്ടിരിക്കുന്ന വാഹന നിർമാതാക്കളാണ് സിട്രൺ (Citroen). ആദ്യം നടപ്പിലാക്കിയ പദ്ധതികളെല്ലാം പൊട്ടിപാളീസായപ്പോൾ പകച്ചുനിന്നുവെങ്കിലും അടുത്ത തലത്തിലേക്ക് ചുവടുവെച്ച് സേഫാവാൻ ഫ്രഞ്ച് ബ്രാൻഡ് കാണിച്ച ധൈര്യം ചില്ലറയൊന്നുമല്ല. അതിന് ഉദാഹരണമാണ് ബസാൾട്ട് എന്ന കൂപ്പെ എസ്‌യുവി (Basalt Coupe SUV). ടാറ്റ കർവിനൊപ്പം മത്സരിക്കാനെത്തിയ മോഡൽ മോശമല്ലാത്ത രീതിയിൽ ക്ലച്ചുപിടിച്ചിട്ടുണ്ട്. എക്സ്റ്റീരിയർ ഡിസൈനും ഇന്റീരിയറിലെ പുതുമകളുമെല്ലാം പലർക്കും നന്നേ ബോധിച്ചിട്ടുണ്ട്. നിലവിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഡീലർഷിപ്പുകൾ വിപുലീകരിച്ച് മോഡലിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

ഈ വർഷം ഓഗസ്റ്റിൽ വിൽപ്പനയ്‌ക്കെത്തിയ സിട്രൺ ബസാൾട്ട് കമ്പനിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായി മാറാൻ അധിക കാലമൊന്നും വേണ്ടിവന്നേക്കില്ലെന്ന വിശ്വാസത്തിലാണ് സിട്രൺ. വിൽപ്പന ഇരട്ടിയാക്കാനായി അടുത്ത വർഷം, അതായത് 2025-ൽ കൂപ്പെ എസ്‌യുവിയുടെ ഇലക്‌ട്രിക് വകഭേദത്തേയും പുറത്തിറക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്. ടാറ്റ കർവി ഇവിയുമായി നേരിട്ട് മത്സരത്തിനിറങ്ങുമ്പോൾ വാഹനപ്രേമികൾക്ക് അതൊരു ദൃശ്യ വിരുന്നായിരിക്കും.

Citroen Basalt EV Launch In 2025 To Rival Tata Curvv Electric SUV

ഇതിനോടകം വാഹനത്തിന്റെ പരീക്ഷണയോട്ടവും കമ്പനി തുടങ്ങിയിട്ടുണ്ട്. സിട്രൺ ബസാൾട്ട് ഇവിക്ക് അതിൻ്റെ പെട്രോൾ എഞ്ചിൻ മോഡലിന് സമാനമായ ഒരു സ്വഭാവം ഉണ്ടായിരിക്കുമെന്ന് സ്പൈ ചിത്രങ്ങൾ സൂചന നൽകിയിട്ടുണ്ട്. ഒരു എസ്‌യുവിയുടെ അതേ കരുത്തുറ്റതും മസ്ക്കുലറുമായ ബോഡി വർക്ക്, ഗംഭീരമായ കൂപ്പെ കോൺട്രാസ്റ്റിംഗ് ഫാസ്റ്റ്-സ്ലോപ്പിംഗ് റൂഫ്‌ലൈനും അതേപടി നിലനിർത്തിയാവും ബസാൾട്ട് ഇലക്ട്രിക് പോരാട്ടത്തിനിറങ്ങുക.

സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, സ്‌കിഡ് പ്ലേറ്റുകൾ, വീൽ ആർച്ച്, സൈഡ് സിൽ ക്ലാഡിംഗ് തുടങ്ങിയ സവിശേഷതകൾ ബസാൾട്ടിന്റെ ഇലക്ട്രിക് പതിപ്പിന് പരുക്കൻ രൂപം സമ്മാനിക്കുകയും ചെയ്യും. വൈദ്യുത വാഹനമാണെന്ന് മനസിലാക്കാനായി എക്സ്റ്റീരിയറിൽ ബ്ലൂ ആക്‌സന്റുകളും സിട്രൺ ഒരുക്കിയേക്കും. ഒപ്പം ഒരു ക്ലോസ്‌ഡ് ഗ്രിൽ സ്റ്റൈലും ഇവിയുടെ മുൻഭാഗത്ത് കാണാനായേക്കുമെന്നാണ് വിശ്വാസം.

Citroen Basalt EV Launch In 2025 To Rival Tata Curvv Electric SUV

സിട്രൺ ബസാൾട്ട് ഇവിക്ക് ലളിതവും പ്രായോഗികവുമായ ഇൻ്റീരിയർ ഉണ്ടാവുമെന്നാണ് വിവരം. അത് പരമാവധി പ്രായോഗികതയ്ക്കും സൗകര്യത്തിനും അനുയോജ്യമാക്കി ആളുകളെ കൈയിലെടുക്കാനാവുമെന്നാണ് കമ്പനിയുടെ അനുമാനം. ചങ്കിയായിട്ടുള്ള ഡാഷ്‌ബോർഡ്, പുറത്തേക്ക് തള്ളിനിൽക്കുന്ന എസി വെൻ്റുകൾ, മുൻവശത്തെ എല്ലാ എസി വെൻ്റുകളിലും ഇൻ്റർലിങ്ക് ചെയ്‌ത ചെയിൻ ബ്ലോക്ക് പോലുള്ള ഇൻസെർട്ടുകൾ എന്നിവ അകത്തളത്തിന് സവിശേഷമായ രൂപമായിരിക്കും സമ്മാനിക്കുക.

കഴിഞ്ഞില്ല, ഇതുകൂടാതെ വലിയ സ്‌പോക്കുകളും സെൻ്റർ പാഡുമുള്ള ഒരു ഗ്രിപ്പി ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, റിയർ എസി വെൻ്റുകൾ, ത്രീ-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന പിൻസീറ്റുകൾ അഡ്‌ജസ്റ്റബിൾ തൈസ് സപ്പോർട്ട് തുടങ്ങിയ ഇടിവെട്ട് ഫീച്ചറുകളും ബസാൾട്ട് ഇലക്ട്രിക്കിലുണ്ടാവും.

Citroen Basalt EV Launch In 2025 To Rival Tata Curvv Electric SUV

ടാറ്റ കർവുമായി നേരിട്ട് മത്സരത്തിന് ഇറങ്ങുന്നതിനാൽ സുരക്ഷയുടെ കാര്യത്തിലും ഫ്രഞ്ച് വാഹന നിർമാതാക്കൾ വിട്ടുവീഴ്ച്ച ചെയ്യാൻ സാധ്യതയില്ല, ആറ് എയർബാഗുകൾ, റിവേഴ്സ് ക്യാമറ, ഹിൽ ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) മുതലായവ ഉപയോഗിച്ച് ബസാൾട്ട് ഇവി സജ്ജീകരിക്കും. ഇതോടൊപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) കൂടിയെത്തിയാൽ സിട്രൺ വേറെ ലെവലാവും. ഇതെല്ലാം 10 ലക്ഷത്തിൽ താഴെ കിട്ടിയാൽ സംഗതി കളറാവും.

ബസാൾട്ട് ഇവിയുടെ ബാറ്ററിയെ കുറിച്ചോ റേഞ്ചിനെ കുറിച്ചോ കമ്പനി യാതൊരു വിധ സൂചനയും നൽകിയിട്ടില്ല. എന്നിരുന്നാലും ബ്രാൻഡിന്റെ ആഗോള നിരയിൽ നിന്ന് 44 kWh LFP ബാറ്ററി പായ്ക്കും E-C3 എയർക്രോസിൽ ഉപയോഗിക്കുന്ന 83 kW 124 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും ബസാൾട്ട് ഇവിയിലേക്ക് എത്തുമെന്നാണ് വിവരം. ഈ മോഡലിനായി 400 കിലോമീറ്റർ റേഞ്ചാണ് കമ്പനി ലക്ഷ്യമിടുന്നത്. 2025 മധ്യത്തോടെ രാജ്യത്ത് വിപണനത്തിന് എത്താനാണ് സാധ്യത.

More from DriveSpark

Article Published On: Monday, December 30, 2024, 12:19 [IST]
English summary
Citroen basalt ev launch in 2025 to rival tata curvv electric suv details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X