ഓട്ടോമാറ്റിക് എസ്‌യുവിയുടെ ബുക്കിംഗ് തുടങ്ങി, ഹ്യുണ്ടായിക്കും മാരുതിക്കും ഇനി ഉറക്കമില്ലാ രാത്രികൾ

C5 എയർക്രോസിലൂടെ ഇന്ത്യയിലേക്ക് കടന്നുവന്നവരാണ് സിട്രൺ. ആഗോളതലത്തിൽ വലിയ സ്വീകാര്യത ഉണ്ടാക്കിയെടുത്തിട്ടുണ്ടെങ്കിലും നമ്മുടെ നിരത്തുകളിൽ വേണ്ടവിധം ശോഭിക്കാൻ ബ്രാൻഡിനായില്ലെന്നു വേണം പറയാൻ. പദ്ധതികൾ വേണ്ടവിധത്തിൽ ഉപയോഗിക്കാനാവാതെ പോയതാണ് രാജ്യത്ത് ഈ ഗതിവരാൻ കാരണമായത്. ആദ്യ മോഡലിന്റെ വില നിർണയം പാളിയപ്പോൾ രണ്ടാമതായി എത്തിയ C3 ഹാച്ച്ബാക്കിൽ നടപ്പിലാക്കിയ കോസ്റ്റ് കട്ടിംഗാണ് സിട്രണ് തിരിച്ചടിയായത്.

പിന്നീട് eC3 എന്ന ഇലക്‌ട്രിക് വാഹനവും കൊണ്ടുവന്നുവെങ്കിലും വിൽപ്പന പിടിക്കുന്നതിൽ പരാജയമായി. ജനപ്രീതിയാർജിക്കുന്നതിൽ പരാജയമായി പോയ C3 ഹാച്ച്ബാക്കിന്റെ വൈദ്യുതീകരിച്ച പതിപ്പായതാണ് ശരിക്കും ഇതിനും തിരിച്ചടിയായത്. പിന്നീട് ഏറെ കൊട്ടിഘോഷിച്ച് എത്തിയത് C3 എയർക്രോസ് എന്ന മിഡ്-സൈസ് എസ്‌യുവി ആയിരുന്നു. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും മാരുതി ഗ്രാൻഡ് വിറ്റാരയുമെല്ലാം അരങ്ങുവാഴുന്ന സെഗ്മെന്റിൽ എത്തിയപ്പോൾ ഓട്ടോമാറ്റിക് മോഡൽ ഇല്ലാതിരുന്നതാണ് വാഹനത്തിന് പണികിട്ടാൻ കാരണം.

Citroen C3 Aircross Automatic Deliveries To Start From 2024 February

എല്ലാം തികഞ്ഞതും കുറഞ്ഞ വിലയുള്ളതുമായ എസ്‌യുവിക്ക് ഓട്ടോമാറ്റിക് ഓപ്ഷനില്ലെന്ന പരാതിയാണ് പലരും ഉയർത്തിക്കാട്ടിയത്. എന്നാൽ ഇതിനെല്ലാം പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സിട്രൺ ഇപ്പോൾ. സിട്രൺ C3 എയർക്രോസ് ഓട്ടോമാറ്റിക് അടുത്തയാഴ്ച്ച വിൽപ്പനയ്‌ക്കെത്തും. ഇതിനു മുന്നോടിയായി മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി വണ്ടി ബുക്ക് ചെയ്‌തിടാം.

അടുത്ത മാസം അതായത് 2024 ഫെബ്രുവരി രണ്ടാം പകുതിയിൽ ഡെലിവറികൾ ആരംഭിക്കുമെന്നാണ് സിട്രൺ ഡീലർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. മാനുവൽ-ഗിയർബോക്‌സ് സജ്ജീകരിച്ചിരിക്കുന്ന വേരിയന്റിനേക്കാൾ ഏകദേശം 1.30 ലക്ഷം രൂപയോളം കൂടുതലായിരിക്കും C3 എയർക്രോസ് ഓട്ടോമാറ്റിക്കിനെന്നാണ് വിവരം. എങ്കിലും എസ്‌യുവിയുടെ ഓട്ടോമാറ്റിക്കിന്റെ എൻട്രി ലെവൽ മോഡലിന്റെ വില അതിന്റെ എതിരാളികളേക്കാൾ കുറവായിരിക്കുമെന്നത് ആകർഷകമായ കാര്യമാണ്.

Citroen C3 Aircross Automatic Deliveries To Start From 2024 February

ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ അഭാവം കാരണം C3 എയർക്രോസിന് നിലവിൽ പരിമിതമായ വിൽപ്പന മാത്രമേ ലഭിക്കുന്നുള്ളൂ. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ചേർക്കുന്നത് ക്ലച്ച്ലെസ് ട്രാൻസ്മിഷനോടുകൂടിയ ഒരു എസ്‌യുവി തിരയുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുന്ന ഘടകമായിരിക്കും. ഇന്ത്യയ്‌ക്കായുള്ള C3 എയർക്രോസ് ഓട്ടോമാറ്റിക് അടിസ്ഥാനപരമായി ഇന്തോനേഷ്യയിൽ വിൽപ്പനയ്‌ക്കുള്ള അതേ മോഡലായിരിക്കും.

ഇതിൽ ജാപ്പനീസ് ട്രാൻസ്മിഷൻ നിർമാതാക്കളായ ഐസിനിൽ നിന്നുള്ള 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും സിട്രൺ ഉപയോഗിക്കുക. എന്നാൽ എഞ്ചിൻ ഓപ്ഷനിലൊന്നും മാറ്റമുണ്ടാവില്ല. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ തന്നെയായിരിക്കും C3 എയർക്രോസിന് തുടിപ്പേകാൻ എത്തുക. മോഡലിന്റെ രണ്ട് ടോപ്പ് എൻഡ് വേരിയന്റുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കുമെന്നാണ് അനുമാനം.

Citroen C3 Aircross Automatic Deliveries To Start From 2024 February

ഇന്ത്യയിലേക്ക് വരുന്ന ഓട്ടോമാറ്റിക് C3 എയർക്രോസിന്റെ പവറിലോ ടോർക്ക് ഔട്ട്‌പുട്ടിലോ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് കണ്ടറിയണം. നിലവിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 109 bhp കരുത്തിൽ പരമാവധി 190 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഫീച്ചറുകളുടെ കാര്യത്തിലും നിലവിലുള്ള വേരിയന്റുകൾക്ക് സമാനമായിരിക്കും വണ്ടി. അതായത് തരക്കേടില്ലാത്ത തരത്തിൽ എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കമ്പനിക്കാവുമെന്ന് സാരം.

റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, അലോയ് വീലുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഫ്രണ്ട് ഫോഗ് ലൈറ്റുകൾ എന്നിവ C3 എയർക്രോസ് എസ്‌യുവിയുടെ ഹൈലൈറ്റ് ഫീച്ചറുകളാണ്. അതുപോലെ തന്നെ 5 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിലും എസ്‌യുവി വാങ്ങാനാവും. ഇത് സെഗ്മെന്റിലെ സവിശേഷമായ കാര്യമാണ്.

Citroen C3 Aircross Automatic Deliveries To Start From 2024 February

ക്രാഷ് ടെസ്റ്റ് നടത്തിയിട്ടില്ലെങ്കിലും സേഫ്റ്റിയുടെ കാര്യത്തിലും മോശക്കാരനല്ല സിട്രൺ എസ്‌യുവി എന്നുവേണം പറയാൻ. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ESC, റിയർ വ്യൂ ക്യാമറ, TPMS എന്നിവയെല്ലാം C3 എയർക്രോസിൽ സ്റ്റാൻഡേർഡാണ്. ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്, കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയുൾപ്പെടെയുള്ള വമ്പൻമാരുമായാണ് ഇതിന്റെ മത്സരം. ഓട്ടോമാറ്റിക് വരുന്നതോടെ കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, January 23, 2024, 15:24 [IST]
English summary
Citroen c3 aircross automatic deliveries to start from 2024 february bookings open
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X