ഇനി ഓടിക്കാൻ കൂടുതൽ എളുപ്പം, കൊതിപ്പിക്കുന്ന വിലയ്ക്ക് C3 എയർക്രോസിന്റെ ഓട്ടോമാറ്റിക്

ഏറെ ആകാംക്ഷയോടെ നമ്മളെല്ലാവരും കാത്തിരുന്ന സിട്രണിന്റെ ആദ്യത്തെ ഓട്ടോമാറ്റിക് കാർ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. മാരുതി ഗ്രാൻഡ് വിറ്റാരയും ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസുമെല്ലാം അരങ്ങുവാഴുന്ന സെഗ്മെന്റിലെ ഫ്രഞ്ച് ബ്രാൻഡിന്റെ തുറുപ്പുചീട്ടായ C3 എയർക്രോസിലേക്കാണ് പുതിയ ഓട്ടോമാറ്റിക് മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.

ബ്രാൻഡ് നിരയിലെ ഒരു വലിയ ശൂന്യത നികത്തിക്കൊണ്ടാണ് സിട്രൺ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഘടിപ്പിച്ച C3 എയർക്രോസ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതും ഇത്രയും വലിയ എസ്‌യുവിയായിട്ടും ആരേയും മോഹിപ്പിക്കുന്ന വിലയിലാണ് വണ്ടി വിപണിയിലെത്തിയിരിക്കുന്നത്. 12.85 ലക്ഷം രൂപ മുതലാണ് C3 എയർക്രോസിന്റെ ഓട്ടോമാറ്റിക് മോഡലുകൾക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Citroen C3 Aircross Automatic Launched In India

പ്ലസ്, മാക്സ് എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം സ്വന്തമാക്കാനാവുക. എസ്‌യുവിയുടെ മാനുവൽ മോഡലുകളേക്കാൾ ഏകദേശം 1.30 ലക്ഷം രൂപ മാത്രമാണ് ഓട്ടോമാറ്റിക് പതിപ്പുകൾക്ക് അധികമായി മുടക്കേണ്ടി വരികയെന്ന് സാരം. സി-ക്യൂബ്ഡ് പ്ലാറ്റ്‌ഫോമിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്ന ആദ്യ മോഡലാണിത് എന്ന കാര്യവും ഏറെ ശ്രദ്ധനേടുന്നുണ്ട്. C3 എയർക്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റ് സ്വന്തമാക്കാൻ താത്പര്യമുള്ളവർക്ക് 25,000 രൂപ ടോക്കൺ തുക നൽകി വാഹനം പ്രീ-ബുക്ക് ചെയ്യാം.

ഇനി വേരിയന്റ് തിരിച്ചുള്ള വിലയിലേക്ക് വന്നാൽ സിട്രൺ C3 എയർക്രോസ് ഓട്ടോമാറ്റിക് പ്ലസ് വേരിയന്റിന് 12.85 ലക്ഷം രൂപയും മാക്‌സിന് 13.50 ലക്ഷം രൂപയും മാക്‌സ് 7-സീറ്റർ വകഭേദത്തിന് 13.85 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്. ഇനി ട്രാൻസ്‌മിഷന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ജാപ്പനീസ് കമ്പനിയായ ഐസിനിൽ നിന്ന് ഉത്ഭവിച്ച 6-സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റാണ്.

Citroen C3 Aircross Automatic Launched In India

ഇത് എസ്‌യുവിയിൽ നിലവിലുള്ള 1.2 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുമായി ജോടിയാക്കിയാണ് വരുന്നത്. പെർഫോമൻസിലേക്ക് നോക്കിയാൽ C3 എയർക്രോസിന്റെ ഓട്ടോമാറ്റിക് വേരിയൻ്റ് 109 bhp പവറിൽ 205 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതേ എഞ്ചിൻ മാനുവൽ ട്രാൻസ്മിഷനുമായി പ്രവർത്തിക്കുമ്പോൾ 109 bhp കരുത്തിൽ 190 Nm torque ആണ് വികസിപ്പിക്കുന്നത്. അതായത് ക്ലച്ച്ലെസ് മോഡലിന് 15 Nm torque അധികമായി ലഭിക്കുന്നുവെന്ന് ചുരുക്കം.

എയർക്രോസിന്റെ ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ മാനുവൽ മോഡ് ഉണ്ടെങ്കിലും പക്ഷേ പാഡിൽ ഷിഫ്റ്ററുകൾ ലഭിക്കുന്നില്ലെന്നത് വലിയൊരു പോരായ്‌മയായി പലർക്കും തോന്നിയേക്കാം. എന്നിരുന്നാലും പുതിയ ക്ലച്ച്ലെസ് വേരിയന്റുകൾക്ക് റിമോട്ട് എഞ്ചിൻ സ്റ്റാർട്ടും എസി പ്രീ കണ്ടീഷനിംഗ് പ്രവർത്തനവും സിട്രൺ അധികമായി നൽകുന്നുണ്ട്. ഓട്ടോമാറ്റിക് ഗിയർബോക്‌സ് കൊണ്ടുവന്നുവെങ്കിലും എസ്‌യുവിയിൽ മറ്റൊരു പരിഷ്ക്കാരങ്ങളുമില്ല.

Citroen C3 Aircross Automatic Launched In India

മോശമല്ലാത്ത രീതിയിൽ സവിശേഷതകൾ കുത്തിനിറച്ചിട്ടുണ്ടെങ്കിലും സെഗ്മെന്റിലെ മറ്റ് എതിരാളികളിലുള്ള സൺറൂഫ്, വെൻ്റിലേറ്റഡ് സീറ്റുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ഇലക്ട്രിക്കലി പ്രവർത്തിക്കുന്ന ORVM-കൾ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകൾ സിട്രൺ C3 എയർക്രോസിൽ ഇപ്പോഴുമില്ല. എങ്കിലും വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ പോലുള്ള സംവിധാനങ്ങൾ കമ്പനി ഒരുക്കിയിട്ടുണ്ട്.

യുഎസ്ബി ചാർജർ, മൂന്നാം നിരയ്ക്കുള്ള എസി വെൻ്റുകൾ, വൺ-ടച്ച് ഓട്ടോ എന്നിവയും C3 എയർക്രോസിനെ സവിശേഷമാക്കുന്ന കാര്യങ്ങളാണ്. ഓട്ടോമാറ്റിക് മോഡലുകളില്ലാത്തതിന്റെ പരാതി പരിഹരിച്ചതിനാൽ വരും ദിവസങ്ങളിൽ എസ്‌യുവിയെ തേടി കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7 സീറ്റർ എന്ന പ്രായോഗികത വാഗ്ദാനം ചെയ്യുന്ന സെഗ്‌മെൻ്റിലെ ഏക മോഡൽ കൂടിയാണിത്.

Citroen C3 Aircross Automatic Launched In India

ആകസ്മികമായി ഈ പുതിയ ഗിയർബോക്‌സ് സ്കോഡ കുഷാഖിലും സ്ലാവിയയിലും ഉപയോഗിച്ചിരുന്ന അതേ ഗിയർബോക്‌സുകളുടെ കുടുംബത്തിൽ നിന്നുള്ളതാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഫോക്‌സ്‌വാഗൺ ടൈഗൂൺ, വെർട്ടിസ് എന്നിവ അവരുടെ 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനുകൾക്കും അതുപോലെ തന്നെഎംജി ആസ്റ്ററിന്റെ 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലും ഇതേ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റാണ് ഉപയോഗിക്കുന്നത്.

More from DriveSpark

Article Published On: Monday, January 29, 2024, 16:54 [IST]
English summary
Citroen c3 aircross automatic launched in india price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X