സേഫ്റ്റിയിലും 'മുറ്റാവാൻ' ഈ കമ്പനി, ചെറിയ കാറിൽ പോലും 6 എയർബാഗ് ഒരുക്കും; ഞെട്ടിത്തിരിച്ച് ടാറ്റ

ഇന്ത്യൻ വാഹന വിപണിയുടെ പൾസറിഞ്ഞ സിട്രൺ പതിയെ ക്ലച്ചുപിടിച്ചു വരികയാണെന്ന് വേണം പറയാൻ. ആളുകളുടെ ആവശ്യങ്ങൾ മനസിലാക്കി വേണം വണ്ടികളിറക്കാനെന്ന് ഇക്കഴിഞ്ഞ കാലമത്രയും ഫ്രഞ്ച് ബ്രാൻഡിന് മനസിലാക്കികൊടുക്കുകയായിരുന്നു നമ്മളിൽ ഒരോരുത്തരും. എന്തായാലും നന്നാവാനുള്ള തീരുമാനം അൽപം വൈകിയാണെങ്കിലും കൈക്കൊണ്ടത് ഇരുകൈയും നീട്ടി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റൊന്നുമല്ല C3 എയർക്രോസിലേക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അവതരിപ്പിച്ച സംഭവത്തെ കുറിച്ചാണ് പറഞ്ഞുവന്നത്.

എന്തായാലും ഓട്ടോമാറ്റിക് വേരിയന്റുകൾ കൂടിയെത്തിയതോടെ എസ്‌യുവി കൂടുതൽ പേരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പിന്നാലെ മറ്റൊരു തീരുമാനവുമായി സിട്രൺ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ഇന്ത്യയിലെ തങ്ങളുടെ മോഡലുകളിൽ കൂടുതൽ സുരക്ഷയൊരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. അതിന്റെ ഭാഗമായി തങ്ങളുടെ എല്ലാ കാർ മോഡലുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി സജ്ജീകരിക്കുമെന്ന് സിട്രൺ പ്രഖ്യാപിച്ചു.

Citroen C3, C3 Aircross And eC3 To Get 6 Airbags

ഈ പ്രധാന സേഫ്റ്റി അപ്‌ഡേറ്റ് ഈ കലണ്ടർ വർഷത്തിൻ്റെ രണ്ടാം പകുതി മുതൽ ആരംഭിക്കുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഫ്രണ്ട് എയർബാഗുകൾ, സൈഡ് എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ എന്നിവയുൾപ്പെടെയാണ് ആറ് എയർബാഗുകൾ ഒരുക്കാൻ ഫ്രഞ്ച് ബ്രാൻഡ് മുന്നോട്ടുവന്നിരിക്കുന്നത്. മാത്രമല്ല C3, C3 എയർക്രോസ്, eC3, C5 എയർക്രോസ് തുടങ്ങിയ മുഴുവൻ ശ്രേണിയിലും വേരിയൻ്റുകളിലും ISOFIX സീറ്റ് ആങ്കറേജ് ഫീച്ചറും പിൻ സീറ്റ് ബെൽറ്റ് റിമൈൻഡറുകളും സ്റ്റാൻഡേർഡായി നൽകും.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ പാസഞ്ചർ വാഹനങ്ങളുടെ സുരക്ഷാ വശത്തെക്കുറിച്ച് അവബോധം വർധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സിട്രൺ ഈ സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. നിലവിൽ വാഹനം വാങ്ങാൻ പോവുന്നയാളുടെ പ്രധാന പരിഗണനകളിൽ ഒന്നാണ് സുരക്ഷ. അപകടമുണ്ടായാൽ ഗുരുതരമായ പരിക്കുകളോ മാരകമോ തടയുന്നതിൽ ഇവ വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Citroen C3, C3 Aircross And eC3 To Get 6 Airbags

ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന കാറുകളിൽ ഇത്തരം സുരക്ഷാ നടപടികളുടെ പങ്ക് വളരെ പ്രധാനമാണ്. ഡ്രൈവിംഗ് സൗകര്യവും ഫീച്ചറും പോലെ തന്നെ സുരക്ഷയും ഒരുപോലെ പ്രധാനപ്പെട്ട ആവശ്യമാണെന്ന് ഉപഭോക്താക്കൾ മനസിലാക്കിക്കഴിഞ്ഞതിന്റെ ഫലമാണ് വാഹന നിർമാതാക്കളിൽ നിന്നും ഉണ്ടാവുന്ന ഈ തീരുമാനങ്ങളെന്ന് സ്റ്റെല്ലാൻ്റിസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ ആദിത്യ ജയരാജ് പറഞ്ഞു.

അടുത്തിടെ സിട്രൺ C3 എയർക്രോസിൻ്റെ ഓട്ടോമാറ്റിക് വേരിയൻ്റ് രാജ്യത്ത് അവതരിപ്പിച്ചതിന്റെ വിശേഷങ്ങളിലേക്ക് ഇനി വരാം. മാക്‌സ്, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് മിഡ്-സൈസ് എസ്‌യുവിയുടെ ക്ലച്ച്ലെസ് പതിപ്പുകൾ വാങ്ങാനാവുന്നത്. 12.85 ലക്ഷം രൂപ മുതൽ 13.85 ലക്ഷം രൂപ വരയുള്ള എക്സ്ഷോറൂം ശ്രേണിയിലാണ് പുത്തൻ മോഡൽ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്.

Citroen C3, C3 Aircross And eC3 To Get 6 Airbags

മാക്‌സ് 5, പ്ലസ് 5, 7 സീറ്റിംഗ് ലേഔട്ടുകളിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭ്യമാണ്. സിട്രണിൻ്റെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായാണ് പുതിയ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ജോടിയാക്കിയിരിക്കുന്നത്. ഇത് 110 bhp പവറിൽ പരമാവധി 205 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്. അതായത് മാനുവൽ മോഡലുകളേക്കാൾ 15 Nm അധിക ടോർക്ക് എസ്‌യുവി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് സാരം.

പുതിയ സിട്രൺ C3 എയർക്രോസ് ഓട്ടോമാറ്റിക് 17.6 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം മാനുവൽ പതിപ്പുകളിൽ 18.5 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വേരിയന്റുകൾ ബമ്പർ ടു ബമ്പർ ട്രാഫിക്കിൽ ഏറ്റവും ഉപയോഗപ്രദമായി ഉപയോഗിക്കാനാവുന്ന ഒരു ക്രീപ്പ് ഫംഗ്‌ഷനുമായാണ് വരുന്നത് എന്നതും കൈയടി അർഹിക്കുന്നുണ്ട്.

Citroen C3, C3 Aircross And eC3 To Get 6 Airbags

ഫീച്ചറുകളുടെ കാര്യത്തിൽ റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, റിമോട്ട് എസി പ്രീകണ്ടീഷനിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഏഴ് ഇഞ്ച് ടിഎഫ്‌ടി ക്ലസ്റ്റർ, യുഎസ്ബി ചാർജർ, മൂന്നാം നിരയ്ക്കുള്ള എസി വെൻ്റുകൾ, നാല് പവർ വിൻഡോകൾക്കും വൺ-ടച്ച് ഓട്ടോ ഫങ്ഷൻ എന്നിവയെല്ലാമാണ് C3 എയർക്രോസ് ഓട്ടോമാറ്റിക് മോഡലുകളിൽ വാഗ്‌ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Friday, February 2, 2024, 12:16 [IST]
English summary
Citroen c3 aircross c3 hatchback and ec3 to get 6 airbags and more safety features as standard soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X