ഈ 7 സീറ്റർ എസ്‌യുവിക്ക് 2.62 ലക്ഷം രൂപ വരെ ഓഫർ, പക്ഷേ ഈയൊരു നിബന്ധനയുണ്ടെന്ന് കമ്പനി

ഇന്ത്യൻ വിപണിയിലെ ഏറ്റവും അണ്ടർറേറ്റഡ് എസ്‌യുവി നിർമാതാക്കളാണ് സിട്രൺ. വിപണി പിടിക്കാൻ മോഹിച്ചുകൊണ്ട് ഇന്ത്യൻ തീരത്ത് കപ്പലിറങ്ങുമ്പോൾ ഫ്രഞ്ച് വാഹന നിർമാതാക്കൾക്കുണ്ടായിരുന്നത് കിനാവിന്റെ വലിയ പുസ്‌തകമായിരുന്നു. എന്നാൽ സിലബസ് എവിടെയോ പിഴച്ചുപോയെന്ന് പറുന്നതാവും ഉചിതം. ബ്രാൻഡിന്റെ വരവ് കൃത്യസമയത്തായിരുന്നെങ്കിലും ആഭ്യന്തര തലത്തിൽ ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം പാളിപ്പോയി. ആദ്യം സമ്പൂർണ ഇറക്കുമതിയായി എത്തിയ C5 എയർക്രോസ് വില കൂടുതലാണെന്ന് പറഞ്ഞ് നാം തിരസ്ക്കരിക്കുകയായിരുന്നു. രണ്ടാമതായി വില കുറച്ചിറക്കിയ C3 എന്ന വാഹനവും കാര്യമായി ശോഭിച്ചില്ല.

ഒരു കോംപാക്‌ട് എസ്‌യുവിയുടെ എല്ലാ ഗുണങ്ങളും ഉണ്ടായിരുന്നിട്ടും ഹാച്ച്ബാക്കായി വിപണനം ചെയ്‌തിടത്താണ് ആദ്യം പാളിയത്. പിന്നെ ബജറ്റ് പിടിച്ചു നിർത്താൻ കാണിച്ച ചെലവ് ചുരുക്കലും സിട്രണിന് വിനയായി. പിന്നെയാണ് ഇവികളുടെ സാധ്യത കണ്ട് C3 ഹാച്ചിനെ വൈദ്യുതീകരിച്ചത്. അതും ക്ലിക്കായില്ല. പിന്നാലെയാണ് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് C3 എയർക്രോസ് വരുന്നത്. അങ്ങനെ കൂട്ടത്തിലെ മിടുക്കനെന്ന പേരും നേടിയെടുത്തു.

Citroen C3 Aircross Plus Variant Now Available With Rs 2 62 Lakh Offer

സെഗ്മെന്റ് ഭരിക്കുന്ന ഹ്യുണ്ടായി ക്രെറ്റയ്ക്കും മാരുതി ഗ്രാൻഡ് വിറ്റാരയ്ക്കും മുന്നിൽ പതറാതെ പിടിച്ചുനിൽക്കാൻ ഇവനായി. അടിക്കടി വാഹനത്തിൽ ഓഫറുകളിട്ട് ആളെക്കൂട്ടാനും സിട്രണിനായി. അതുപോലെ ഇപ്പോഴിതാ C3 എയർക്രോസിന് കിടിലൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. മിഡ്-സൈസ് എസ്‌യുവിയുടെ മിഡ്-സ്പെക്ക് വേരിയൻ്റിനാണ് പ്രത്യേക ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

യൂ, പ്ലസ്, മാക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വരുന്ന സിട്രൺ C3 എയർക്രോസിന്റെ മിഡ്-സ്പെക്ക് പ്ലസ് വേരിയന്റിനാണ് മുകളിൽ പറഞ്ഞ സ്പെഷ്യൽ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. മൊത്തത്തിൽ 2.62 ലക്ഷം രൂപയുടെ ഓഫറോടെ എസ്‌യുവി വീട്ടിലെത്തിക്കാനുള്ള അസരമാണ് ഫ്രഞ്ച് ബ്രാൻഡ് നൽകുന്നത്. എന്നാൽ വണ്ടിയുടെ 2023 മോഡലുകളിലാണ് ഈ ആനുകൂല്യം ലഭിക്കുന്നതെന്ന് മാത്രം.

Citroen C3 Aircross Plus Variant Now Available With Rs 2 62 Lakh Offer

പരിമിതമായ യൂണിറ്റുകളിൽ മാത്രം ലഭ്യമായിട്ടുള്ള ഈ ഓഫർ നഗരം, സംസ്ഥാനം, ലഭ്യമായ സ്റ്റോക്ക് എന്നിവയെ അനുസരിച്ച് വ്യത്യാസപ്പെടുമെന്ന കാര്യവും പ്രത്യേകം ഓർമിക്കണേ. നിലവിൽ കൊച്ചിയിൽ സിട്രൺ C3 എയർക്രോസിന്റെ മിഡ്-സ്പെക്ക് പ്ലസ് വേരിയന്റിന്റെ 12-ഓളം സ്റ്റോക്കുകൾ ലഭ്യമാണെന്നാണ് വിവരം. 11.61 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന മോഡലിന്റെ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോസണസ്, ഷോറൂം ബോണസ്, എക്സ്ചേഞ്ച് ആനുകൂല്യം എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

ഓഫറിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ ഏറ്റവും അടുത്തുള്ള സിട്രൺ ഡീലർഷിപ്പുമായി ബന്ധപ്പെടാം. ഇനി സിട്രൺ C3 എയർക്രോസിന്റെ ഏറ്റവും പുതിയ 2024 മോഡൽ മതിയെങ്കിലും അതിലും ചില ആനുകൂല്യങ്ങളും ഓഫറുകളും ഡീലർമാർ നൽകുന്നുണ്ട്. അടുത്തിടെ വിൽപ്പന കൂട്ടാനായി സിട്രൺ C3 എയർക്രോസ് ധോണി എഡിഷൻ പുറത്തിറക്കുകയുണ്ടായി. 11.82 ലക്ഷം രൂപ മുതൽ വിലയുള്ള, ധോണി എഡിഷൻ ഒന്നിലധികം വേരിയൻ്റുകളിലും അഞ്ച്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിലും വാങ്ങാനാവും.

Citroen C3 Aircross Plus Variant Now Available With Rs 2 62 Lakh Offer

കൂടാതെ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമുണ്ട്. എന്നാൽ ഈ സ്പെഷ്യൽ എഡിഷൻ മോഡൽ വാങ്ങാനെത്തുന്ന ആദ്യ 100 ​​പേർക്ക് മാത്രമാണ് കിട്ടുക. സ്റ്റാൻഡേർഡ് C3 എയർക്രോസിനേക്കാൾ ചെറിയ എക്സ്റ്റീരിയർ, ഇൻ്റീരിയർ പരിഷ്ക്കാരങ്ങളോടെയാണ് ഇത് വിപണിയിൽ എത്തുന്നത്. ധോണി എഡിഷൻ്റെ പുറത്ത് ധോണിയുടെ പേരും തെരഞ്ഞെടുത്ത നമ്പറും സഹിതം പുതിയ ഡീക്കലും ലഭിക്കുന്നുണ്ട്.

ഇന്റീരിയറിൽ പുതിയ കളർ-കോർഡിനേറ്റഡ് സീറ്റ് കവറുകളും കുഷ്യൻ പില്ലോകളും സീറ്റ് ബെൽറ്റ് കുഷ്യനുകളുമാണ് സിട്രൺ അധികമായി ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇലുമിനേറ്റഡ് ഡോർ സിൽ പ്ലേറ്റുകളും ഒരു ഫ്രണ്ട് ഡാഷ് ക്യാമും മാറ്റേകാനായി C3 എയർക്രോസ് ധോണി എഡിഷനിൽ സമ്മാനിച്ചിട്ടുണ്ട്. ഇത്തരം മാറ്റങ്ങളുണ്ടെങ്കിലും മെക്കാനിക്കലായി എസ്‌യുവിക്ക് പരിഷ്ക്കാരങ്ങളൊന്നും ലഭിക്കുന്നില്ല.

1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് എല്ലാ വേരിയന്റുകൾക്കും തുടിപ്പേകുന്നത്. എസ്‌യുവിയുടെ 6-സ്പീഡ് മാനുവൽ മോഡലുകൾ 109 bhp കരുത്തിൽ പരമാവധി 190 Nm torque നൽകുമ്പോൾ 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് പതിപ്പ് 109 bhp പവറിൽ 205 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. ഇന്ത്യയിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് പോലുള്ള വമ്പൻമാരുമായാണ് വാഹനം ഏറ്റുമുട്ടുന്നത്.

More from DriveSpark

Article Published On: Thursday, June 20, 2024, 18:17 [IST]
English summary
Citroen c3 aircross plus variant now available with rs 2 62 lakh limited period offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X